കടുംകെട്ട് 7 [Arrow]

Posted by

വരയ്ക്കുന്നത് കാണാനായി ചെന്നു. ഗന്ധർവ്വനും യക്ഷിയും ആണ് ഇന്നത്തെ കളം. ഞാൻ ചെല്ലുമ്പോൾ ഗന്ധർവ്വൻ കളം എഴുതുന്നത് പൂർത്തിയായിരുന്നു യക്ഷികളം പകുതിയായി. ഒരുകയ്യിൽ വില്ലും മറുകയ്യിൽ അമ്പും പിടിച്ചു കടുവയുടെ പുറത്ത് ഇരിക്കുന്ന അർദ്ധനഗ്നയായ യക്ഷി. മനോഹരമായ രൂപം, പുതിയ ഒരു പയ്യൻ ആണ് കളം എഴുതുന്നത്. കളം എഴുതുന്നത് കാണാൻ നിന്നിരുന്ന പെണ്ണുങ്ങളുടെ മുന്നിൽ ഇത്തിരി ആള് കളിച്ചു അവൻ കളം ഏഴുതുകയാണ്. അത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു.

 

” ഡാ ഡാ ആ വരുന്ന പെൺപിള്ളേര നോക്കടാ എല്ലാം ഒന്നിന് ഒന്ന് മെച്ചം ”

 

വായ് നോക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ വന്നവന്മാരിൽ ആരോ ആണ്. ഇതേതാ ഇത്ര സുന്ദരിമാർ എന്ന് അറിയാൻ ഉള്ള ആകാംഷയിൽ ഞാനും അങ്ങോട്ട്‌ നോക്കി. അച്ചു, അഞ്ചു, രാജിയേച്ചി, തുടങ്ങിയ ഞങളുടെ പെങ്ങന്മാർ, അവന്മാർ പറഞ്ഞ് ശരിയാണ് എല്ലാരും അതി സുന്ദരികൾ തന്നെ ആണ് അച്ചുവും അഞ്ചുവും ചുരിദാർ ആണ് വേഷം ബാക്കി എല്ലാരും സാരിയും. അന്നേരം അവരുടെ എല്ലാം പുറകിൽ ആയി അച്ചുന്റെ അമ്മയുമായി സംസാരിച്ചോണ്ട് വരുന്ന അവളെ കണ്ടപ്പോൾ സത്യത്തിൽ എന്റെ കണ്ണ് അടിച്ചു പോയത് പോലെ തോന്നി. മുല്ലപ്പൂ ചൂടിയ മുടി, നെറ്റിയിൽ ഒരു പൊട്ട് ചന്ദനകുറി, സീമന്തരേഖയിൽ ഒരു നുള്ള് കുങ്കുമം, വാലിട്ട് എഴുതിയ ആ ഉണ്ട കണ്ണ്, മൂക്കിൽ ഒരു ചുവന്ന കല്ലിന്റെ മൂക്കുത്തി, ചുവന്നു തുടുത്ത അധരങ്ങൾ, അവൾ അച്ചുന്റെ അമ്മയോട് എന്തോ പറഞ്ഞു ചിരിച്ചപ്പോ പുറത്ത് കണ്ട മുല്ല മൊട്ട് പോലെ ഉള്ള പല്ലുകൾ, ചെവിയിൽ ആടി കളിക്കുന്ന വലിയ ജിമിക്കി, കരിനീല കരയും വർക്കും ചെയ്ത സെറ്റ് സാരി ആണ് അവളുടെ വേഷം അത് അവൾക്ക് നല്ലത് പോലെ ചേരുന്നുണ്ട്. എന്റെയും അവളുടെയും ഡ്രസ്സ്‌ മാച്ചിങ് ആണ്. എന്റെ കണ്ണുകൾ എപ്പോഴോ അവളുടെ മാറിൽ ഉടക്കി നിന്നു. പുറത്തേക്ക് തള്ളി നിൽക്കുന്ന അവളുടെ ആ മാറിടങ്ങൾ, ഇതിന് ഇത്ര വലിപ്പം ഉണ്ടായിരുന്നോ, മുമ്പ് സാരിയുടേം ബ്ലൗസിന്റേം മറയില്ലാതെ അവ കണ്ടത് എന്റെ മനസ്സിലേക്ക് ഓടി വന്നു, അതിന്റ പരിണിത ഫലം എന്നോളം ഒരാൾക്ക് ചെറിയ മാറ്റം വന്നോ?? പെട്ടന്ന് അവൾ മാറ് മറക്കാൻ എന്നോണം സാരി സൈഡിൽ ലേക്ക് വലിച്ചിട്ടു. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി, അവൾ അവളുടെ ഉണ്ട കണ്ണ് ഉരുട്ടി എന്നെ പേടിപ്പിച്ചു കാണിച്ചു. അയ്യേ ഞാൻ അവളുടെ അവിടെ നോക്കുന്നത് അവൾ കണ്ടു കാണാനും. ഛെ നാണക്കേട്. ഞാൻ പിന്നെ അവിടെ നിന്നില്ല കുറച്ച് അപ്പുറത്തേക്ക് മാറി.

 

പിന്നെ തുള്ളൽ തുടങ്ങിയപ്പോൾ ആണ് തിരികെ വന്നത്. ഞാൻ വരുമ്പോൾ ഒന്ന് രണ്ട് പേര് തുള്ളി തുടങ്ങി, അവിടെ അലർച്ചയും, വീണയുടെ താളവും പാട്ടും മുഴങ്ങി കേട്ടു. എന്റെ കണ്ണുകൾ ഞാൻ പോലും അറിയാതെ ആരതിയെ തേടി, അവൾ അച്ചുവിന്റെ കൂടെ നിൽക്കുകയാണ്. ഈ അന്തരീക്ഷം ഒക്കെ കണ്ടിട്ട് അവൾക്ക് ഭയം ആവുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി. തുള്ളുന്നവർ ഓരോ തവണ അലറുമ്പോഴും അവൾ കണ്ണുകൾ ഇറുക്കി അടക്കുന്നു. അച്ചുന്റെ പുറകിൽ മറഞ്ഞു നിൽക്കുയാണ്. അപ്പൊ പിന്നെ അതിനേക്കാൾ വലിയ കോമഡി ഇപ്പൊ കാണാം എന്ന് എനിക്ക് മനസ്സിലായി. കാര്യം അവൾ അച്ചുവിന്റെ പുറകിൽ ആണല്ലോ നിൽക്കുന്നത്, സത്യത്തിൽ യക്ഷി കയറുന്നത് അച്ചുവിൽ ആണ്, അടുത്ത ഏത് നിമിഷത്തിൽ വേണമെങ്കിലും അച്ചു തുള്ളി തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *