കടുംകെട്ട് 7 [Arrow]

Posted by

മനോഹരമായ കണ്ണി. മുത്തശ്ശനെ കുറിച്ച് പറയുകയാണേൽ നല്ല കൊമ്പൻ മീശയും ആറടി പൊക്കവും അതിനൊത്ത ശരീരവും ഒക്കെ ആയി ഒരു ടിപ്പിക്കൽ പട്ടാളക്കാരൻ. മുഖത്ത് എപ്പോഴും ഗൗരവം ആണ്. അങ്ങനെ ആരും മുത്തശ്ശനെ ചിരിച്ച മുഖത്തോടെ കണ്ടിട്ട് കൂടിയില്ല. ഞങ്ങൾ പിള്ളേർക്ക് തുടങ്ങി മുത്തശ്ശിക്ക് പോലും മുത്തശ്ശനെ ഭയം ആണ്. മൂക്കത്ത് ആണ് ശുണ്ഠി, ഒന്ന് പറഞ്ഞാൽ രണ്ടാമത്തെതിന് ദേഷ്യപ്പെടും. പോരാത്തതിന് നല്ലത് പോലെ പിടിവാശിയും ഉണ്ട്. ചുരുക്കി പറഞ്ഞാൽ മുത്തശ്ശന്റെ ചെറിയ പതിപ്പ് ആണ് ഞാൻ എന്നാണ്‌ എല്ലാരും പറയാറുള്ളത്.

 

എന്റെ കുഞ്ഞിലെ തറവാട്ടിൽ വെക്കേഷന് നിൽക്കാൻ വരുന്നത് എനിക്ക് അത്ര ഇഷ്ടം ഉള്ള കാര്യം ആയിരുന്നില്ല. കാരണം എനിക്ക് കസിൻസ് ആയി നാല് ഏട്ടന്മാരും ബാക്കി മൊത്തത്തിൽ പെങ്ങന്മാരും ആയിരുന്നു. പെങ്ങന്മാർ അവളുമാര് ആയിട്ട് ഞാൻ കമ്പനി ആവുന്ന പോയിട്ട് അങ്ങനെ സംസാരിക്കാറുപോലുമില്ലാ യിരുന്നു. ഏട്ടന്മാർ ആണെങ്കിൽ എന്നെ അവരുടെ കൂട്ടത്തിൽ കൂട്ടില്ല, അവർ എല്ലാം എന്നെ ഒരു കോമഡി പീസ് ആയി ആണ് കണ്ടിരുന്നത്. എന്നെ കളിയാക്കുന്നത് ആയിരുന്നു അവരുടെ പ്രധാന വിനോദം. നന്ദു എന്റെ കൂടെ വരും എങ്കിലും ഒരാഴ്ചയിൽ കൂടുതൽ അവൻ ഇവിടെ നിൽക്കാറില്ല. അങ്ങനെ ബോർ അടിച്ചു നടക്കുന്ന സമയത്ത് ആണ് മുത്തശ്ശന്റെ റൂമിൽ അടുക്കി വെച്ചിരുന്ന ബുക്കുകൾ ഞാൻ ശ്രദ്ധിക്കുന്നത്. മുത്തശ്ശൻ വർഷങ്ങൾ കൊണ്ട് ശേഖരിച്ച രണ്ടായിരത്തിലേറെ വരുന്ന ബുക്കുകൾ. സൂക്ഷിച്ചു ഉപയോഗിക്കില്ല എന്ന് പറഞ്ഞു മുത്തശ്ശിക്ക് പോലും ആ ബുക്കുകളിൽ ഒന്ന് തൊടാൻ പോലും അനുവാദം മുത്തശ്ശൻ കൊടുത്തിരുന്നില്ല. മുത്തശൻ അറിഞ്ഞാൽ പണി കിട്ടും എന്ന് അറിഞ്ഞിട്ടും ആരും അറിയാതെ ബുക്ക്‌ എടുക്കും റൂമിൽ പോയി ഇരുന്നു വായിക്കും തിരിച്ചു കൊണ്ടോയി വെക്കും. ഇതൊന്നും ആരും അറിയുന്നില്ല എന്ന് ആയിരുന്നു എന്റെ വിചാരം. ഒരുദിവസം എടുത്ത ബുക്ക്‌ തിരിച്ചു വെക്കാൻ പോയ എന്നെ മുത്തശ്ശൻ കയ്യോടെ പിടിച്ചു. പണിപാളി എന്ന് തന്നെ ആണ് ഞാൻ ഓർത്തത്. നല്ല വള്ളി ചൂരൽ മുത്തശ്ശന്റെ അടുത്ത് ഉണ്ട് ഞങ്ങൾക്ക് എല്ലാർക്കും അത് കൊണ്ട് ആവശ്യതിന് അടി കിട്ടിയിട്ടും ഉണ്ട്. വള്ളി ചൂരൽ കൊണ്ടുള്ള അടി കൊണ്ട് എന്റെ ചന്തി പൊളിയും എന്ന് ഓർത്ത് പേടിച്ചു കണ്ണ് ഒക്കെ ഇറുക്കി അടച്ചു നിന്ന എന്റെ തലയിൽ മുത്തശ്ശൻ പതിയെ തലോടി. ഞാൻ കണ്ണു തുറന്നു നോക്കിയപ്പോൾ കയ്യിൽ വലിയ ഒരു ബുക്കും പിടിച്ചു പുഞ്ചിരിചു കൊണ്ട് നിൽക്കുന്ന മുത്തശ്ശനെ ആണ് കണ്ടത്. മുത്തശ്ശൻ ആ ബുക്ക്‌ എന്റെ കയ്യിൽ തന്നു. അന്ന് മുതൽ ആണ് ഞാനും മുത്തശ്ശനും ആയി നല്ലൊരു ബോണ്ടിങ് തുടങ്ങിയത്.
എല്ലാരും ഭയത്തോടെ നോക്കി ഇരുന്ന മുത്തശ്ശൻ എന്റെ കൂട്ടുകാരനെ പോലെ ആയി. എനിക്ക് ഭാവനയുടെ വലിയ ലോകം കാണിച്ചു തന്നത് മുത്തശ്ശൻ ആണ്. എനിക്ക് കട്ടി ആയ ബുക്ക്‌കൾ മുത്തശ്ശൻ വായിച്ചു അർഥം പറഞ്ഞു തന്നു. അതിന് ശേഷം തറവാട്ടിലേക്ക് വരാൻ ഒരുപാട് ഇഷ്ടം ആയിരുന്നു. ഞാൻ ആശാന്റെ ഒക്കെ കൂടെ യാത്ര പോയിരുന്ന ടൈമിൽ ആണ് മുത്തശ്ശൻ മരിക്കുന്നത്. അതുകാരണം അവസാനമായി ഒന്ന് കാണാൻ പോലും എനിക്ക് സാധിച്ചില്ല. അന്ന് ഞാൻ ഒരുപാട് കരഞ്ഞു. ഇപ്പോഴും മുത്തശ്ശനെ കുറിച്ച് ഓർക്കുമ്പോ എന്റെ കണ്ണ് ഈറൻ ആയോ??

Leave a Reply

Your email address will not be published. Required fields are marked *