കടുംകെട്ട് 7 [Arrow]

Posted by

 

ഞാൻ ഫോൺ എടുത്തു സമയം നോക്കി പന്ത്രണ്ടു മണി കഴിഞ്ഞിരിക്കുന്നു. ഉറക്കം വരുന്നില്ല, ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. എന്നാലും അവളെ അങ്ങനെ ഒരു സാഹചര്യത്തിൽ നിന്ന് രെക്ഷപ്പെടുത്തിട്ട് അവൾ ഒരു താങ്ക്സ് പോലും പറഞ്ഞില്ല, ആർത്തി. Ah അജു നീ അവളുടെ കാര്യം വിട് നാളെ രാവിലെ പ്രാക്ടീസ്ന് പോവേണ്ടതാ, ഉറങ്ങാൻ നോക്ക്, ഞാൻ എന്നോട് തന്നെ പറഞ്ഞു. രാത്രി വൈകി എപ്പഴോ ഉറക്കം പിടിച്ചു.

 

രാവിലെ എഴുന്നേറ്റു ക്ലബ്ബിൽ പോയി. റോഡ് വർക്കും ബേസിക് വാമപ്പും ഒക്കെ കഴിഞ്ഞപ്പോ കോച്ച് വന്നു. ഞാനും നന്ദുവും അടക്കം ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന നാലുപേരും കോച്ചിന്റെ അടുത്തേക്ക് ചെന്നു.

 

” ചാമ്പ്യൻഷിപ് ന്റെ ഡേറ്റ് വന്നു, വരുന്ന ആറാം തീയതി ആണ് ഫസ്റ്റ് മാച്ച്. അന്ന് രാവിലെ 123 പൗണ്ട് കാറ്റഗറിയും, ഉച്ച കഴിഞ്ഞു 132 പൗണ്ട് കാറ്റഗറിയും ആണ്. 141 ഉം 152 ഉം പൗണ്ട് കാറ്റഗറി മാച്ച് 10 ആം തിയതിയും ആണ് ഷെഡൂള് ചെയ്തിരിക്കുന്നത്. ” കോച്ചുപറഞ്ഞു.

 

” സൊ 123 കാറ്റഗറിഎന്ന് പറയുമ്പോ ആദ്യം അജുവിന്റെ മാച്ച് ആണ് അല്ലേ?? ” നന്ദു ആണ് ചോദിച്ചത്. നന്ദു welterweight കാറ്റഗറി ആണ് അതായത് 141 പൗണ്ട്, ഞാൻ lightweight ഉം. അവന്റെ മാച്ച് 10 ആം തിയതി ആണ്.

 

” yup, അർജുന്റെ ഫസ്റ്റ് ഒഫീഷ്യൽ മാച്ച് അല്ലേ??, നേർവെസ് ഒന്നുമാവണ്ട, ആറാം തിയതി എന്ന് പറയുമ്പോൾ ഇനി 19 ദിവസം കൂടി. നല്ലത് പോലെ പ്രാക്ടീസ് ചെയ്യുക. റിസൾട്ട്‌ നല്ലത് ആവും. ” കോച് എന്നോട് പറഞ്ഞു. കോച്ചു ഞങ്ങൾ നാലുപേരുടേം ടൈം നോക്കി പ്രാക്ടീസ് ഷെഡൂള് ചെയ്തു. എനിക്ക് പിന്നെ വേറെ പരുപാടി ഒന്നുമില്ലാത്തത് കൊണ്ട് ഞാൻ ഫുൾ ഡേ പ്രാക്ടീസ് ചെയ്യാൻ തീരുമാനിച്ചു. കാരണം സുദേവ്, അവനെ ഞാൻ എന്താണ് എന്ന് കാണിച്ചു കൊടുക്കണം. അന്ന് ആരതിയുടെ മുന്നിൽ ഇട്ട് അല്ലേ അവൻ എന്നെ തോൽപ്പിച്ചത്. ഇത്തവണ ഞാൻ ആയിരിക്കും ചിരിക്കുന്നത്. കഴിഞ്ഞ ഒരു കൊല്ലത്തെ എന്റെ പ്രാക്ടീസിന്റെ ഫലം എന്താണ് എന്ന് ഞാൻ അവനെ കാണിച്ചു കൊടുക്കും.

 

പ്രാക്ടീസ് ഒക്കെ ആയി രണ്ടാഴ്ച പെട്ടന്ന് കടന്ന് പോയി. വെളുപ്പ് ക്ലബ്ബിൽ എത്തുന്ന ഞാൻ തിരികെ പോവുന്നത് രാത്രി ആണ്. ഈ സമയം ആരതിയെ നേരെ കാണാൻ കൂടി പറ്റിയില്ല. അത് കൊണ്ട് തന്നെ ആ സംഭവതിന് ശേഷം ഉണ്ടായിരുന്ന ആ uneasy ഫീലിംഗ് ഒക്കെ മാറി. ഞാൻ പഴയപോലെ ആയി. അഞ്ചു സിനിമക്ക് പോണം ഷോപ്പിംങ്ന് പോണം എന്നൊക്ക പറഞ്ഞു ബഹളം ഉണ്ടാക്കി എങ്കിലും ഞാൻ അതൊന്നും മൈൻഡ് ചെയ്യാൻ നിന്നില്ല. ഞാൻ പ്രാക്ടീസ് ഒക്കെ തന്നെ ആയി മുന്നോട്ട് പോയി. ഇനി അഞ്ചു ദിവസം കൂടി യെ ഉള്ളു മാച്ചിന്. ഇന്നത്തെ കൊണ്ട് ഹെവി പ്രാക്ടീസ് വൈൻഡ് അപ്പ്‌ ചെയ്യുകയാണ്. ഇനി ഉള്ള ദിവസം നോർമൽ വർക്ക്‌ ഔട്ടും ഡയറ്റും ഒക്കെ ആയി മൈൻഡ് റിലാക്‌സ് ആക്കാൻ ആണ് കോച്ചു പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *