ഒരു റിസപ്ഷനും ഉണ്ട് നാട്ടുകാര്‍ക്കും ബിസിനസ് സുഹുര്‍ത്തുകള്‍ക്കും വേണ്ടി.
വൈകിട്ട് തൊട്ട് കണ്ണന്‍ നിധിന്‍റെ ലൗ സ്റ്റോറി ചികഞ്ഞ് പുറത്ത് ചാടിപ്പിച്ചു.
എട്ടാം ക്ലാസില്‍ തുടങ്ങിയ പ്രണയം… പിന്നെ പ്ലസ് ടൂ, ഡിഗ്രി, എം.ബി.എ അങ്ങനെ ഒരുമിച്ച് പഠിച്ച പതിനഞ്ച് വര്‍ഷത്തില്‍ പടര്‍ന്ന് പന്തലിച്ച പ്രണയം…. അതിനിടയിലെ പ്രധാന സംഭവങ്ങള്‍ നിധിന്‍ നുള്ളിപെറുക്കി പറഞ്ഞുകൊടുത്തു….
പ്രണയത്തിന്‍റെ തീവ്രത കേട്ട് അറിയാതെ കണ്ണന്‍ തന്‍റെ തലവിധിയെ പഴിച്ചു…. ഒരു പക്ഷേ അവനും പ്രതിക്ഷിച്ചത് ഒരു പ്രണയവിവാഹമായിരുന്നു. ആരോ എഴുതി ജാതകം എല്ലാം മാറ്റി മറച്ചു. എന്തിരുന്നാലും അവന്‍ പ്രണയം പങ്കുവെക്കുന്നതില്‍ ഇന്ന് ചിന്നുവില്‍ ഹാപ്പിയാണ്. രണ്ടുകൊല്ലം കഴിഞ്ഞാലെ പൂര്‍ണ്ണമാവുകയുള്ളു….
അങ്ങനെ അവരുടെ കഥ കേട്ടരിക്കുമ്പോഴാണ് ഡക്കറേഷന്‍ക്കാരു വരുന്നത്…. സ്റ്റേജ് വര്‍ക്ക് ഓക്കെ നാളെ വൈകിട്ടേക്ക് മതിയേങ്കിലും രാവിലെ ഇവിടെ ആരും ഉണ്ടാവത്തത് കൊണ്ട് അവര്‍ തലേന്ന് തന്നെ എത്തി.
അതോടെ കണ്ണന്‍ രാത്രി ഭക്ഷണത്തിന് ശേഷം അവരുടെ കുടെ കൂടി. സ്റ്റേജ് ഡക്കേറേഷനും ലൈറ്റിംഗും എല്ലാമായി പിടിപ്പിന് പണിയുണ്ടായിരുന്നു. നിധിനളിയന്‍റെ അച്ഛന്‍ ആരേയോ കൊണ്ടുവരാനായി എയര്‍പോര്‍ട്ടിലേക്ക് പോയിരുന്നു. കണ്ണനും നിധിനും നിധിന്‍റെ കുട്ടുകാരും പണിക്കാരുടെ കുടെ സഹായത്തിന് കൂടി…. പതിനൊന്ന് മണിയായപ്പോ നിധിന്‍റെ ബന്ധു ആരോ വന്ന് നിധിനെ കിടക്കാന്‍ നിര്‍ബന്ധിച്ച് കൊണ്ടുപോയി…
കണ്ണനും നിധിന്‍റെ കുട്ടുകാരും പണിക്കാരും പണികള്‍ വളരെ വേഗം തന്നെ തുടര്‍ന്നു. പന്ത്രണ്ടരയായപ്പോഴേക്കും പണികള്‍ കഴിയാറായി. അപ്പോഴാണ് കുട്ടുകാരില്‍ ഒരാള്‍ രാത്രി ഒന്നു കൂടാനായി കണ്ണനെ സമീപിച്ചെങ്കിലും അവന്‍ സന്തോഷപൂര്‍വ്വം നിരസിച്ചു. അവര്‍ പിന്നെ നിര്‍ബന്ധിക്കതെ അവരുടെ പരുപാടിയിലേക്ക് കടന്നു. കണ്ണനും പണിക്കാരും ബാക്കിയായി. കുറച്ച് നേരത്തിനുള്ളില്‍ പണി കഴിഞ്ഞ് അവര്‍ യാത്ര പറഞ്ഞ് പോയി.
അതോടെ അവിടെ കണ്ണന്‍ മാത്രമായി. എവിടെപോയി കിടക്കും എന്നൊരു തിരുമാനം ഉണ്ടാവത്തത് കൊണ്ട് അതും ആലോചിച്ച് അങ്ങനെ സ്റ്റേജില്‍ ഇരുന്നു.
കല്യാണതലേന്നായത് കൊണ്ട് വീടും പരിസരവും വെള്ളിച്ചതിലായിരുന്നു. എന്നാല്‍ അകത്ത് നിന്ന് ശബ്ദമൊന്നും കേള്‍ക്കുന്നില്ല. ഈ നേരത്ത് കയറി ചെന്ന അവര്‍ക്ക് ബുദ്ധിമുട്ടാവുമോ ആവോ…
വൈകുന്നേരത്ത് യാത്ര ക്ഷീണവും രാത്രിയിലെ ചെറിയ പണികളും ക്ഷീണിപ്പിച്ചതിനാള്‍ എന്തോക്കെയോ ആലോചിച്ച് സ്റ്റേജിലെ കാര്‍പെറ്റില്‍ കിടന്നതേ ഓര്‍മ്മയുള്ളു…. എപ്പോഴോ കണ്ണടഞ്ഞു പോയി…. പിന്നെ കണ്ണ് തുറന്നത് രാവിലെ ആരോ തട്ടി വിളിച്ചപ്പോഴാണ്….
കണ്ണ് തുറന്ന് നോക്കുമ്പോള്‍ പട്ടുസാരിയുടുത്ത് ഒരു സ്ത്രീ രൂപം…. ചിന്നുവാണ്…. മുഖത്ത് കടന്നല്‍കുത്തിയ ഭാവം….
ഗുഡ്മോണിംഗ് മേഡം…. കണ്ണന്‍ ചിരിയോടെ പറഞ്ഞു….
കണ്ണേട്ടന്‍ എന്താ ഇവിടെ കിടക്കുന്നേ…. ചിന്നു ചോദിച്ചു….
അപ്പോഴാണ് കണ്ണന് താന്‍ ഇന്നലെ സ്റ്റേജിലാണ് കിടന്നത് എന്ന ബോധോദയം വരെയുണ്ടായത്. അവന്‍ ചാടി എണിറ്റു… വീണ്ടും ചിന്നുവിനെ നോക്കി. ഭാവവ്യത്യാസമില്ല….
ചോദിച്ചത് കേട്ടില്ലേ…. ചിന്നു ദേഷ്യത്തോടെ തിരക്കി…
ഹാ…. ഇന്നലെ പണി കഴിഞ്ഞപ്പോ കുറച്ച് വൈകി. കണ്ണന്‍ പറഞ്ഞു നിര്‍ത്തി…
അതിന്…. ഇവിടെ കിടക്കണോ…. ചിന്നു കത്തികയറി….