വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]

Posted by

പിന്നെ…. ഞാന്‍ കാണുന്ന സ്വപ്നം എങ്ങനെയാ കണ്ണേട്ടനറിയുന്നത്….
അതൊക്കെയുണ്ട്…. എന്നാലും നിന്‍റെ ഒരോരോ സ്വപ്നങ്ങളെയ്…. കണ്ണന്‍ വീണ്ടും അവളെ കളിയാക്കി…

എന്താ എന്‍റെ സ്വപ്നത്തിന് കുഴപ്പം…. അത് പറ…. ചിന്നു അവന്‍റെ കളിയാക്കല്‍ ഇഷ്ടപ്പെടാത്ത രീതിയില്‍ ചോദിച്ചു….

അത് ഞാന്‍ പറയണോ….

പറ കേള്‍ക്കട്ടെ എന്താ എന്‍റെ സ്വപ്നമെന്ന്…..

എന്നാല്‍ നീയെന്തിനാ എന്നെയും കൂട്ടി ഏവറസ്റ്റിന്‍റെ മുകളില്‍ കയറിയത്…. പിന്നെ അവിടെ നിന്ന് താഴെക്ക് ചാടിയത് എന്തിനാ…. ചാടുമ്പോഴെങ്കിലും എന്നെ വേറുതെ വിട്ടുടെ….. കണ്ണന്‍ എന്തോ അലോചനയ്ക്ക് ശേഷം ചോദിച്ചു.

ന്‍റെ കൃഷ്ണ…. ഇതെങ്ങനെ…. എന്‍റെ സ്വപ്നങ്ങള്‍ കണ്ണേട്ടന്‍ എങ്ങനെയറിഞ്ഞു…. ചിന്നു കേട്ടേതൊന്നും വിശ്വസിക്കാതെ അവന്‍റെ മുഖത്ത് നോക്കി ചോദിച്ചു….

അതൊക്കെയുണ്ട്…. സ്ക്രിട്ടാണ്…. കണ്ണന്‍ ഒന്ന് ഞെളിഞ്ഞ് നിന്ന് പറഞ്ഞു….

പറ കണ്ണേട്ടാ…. എങ്ങനെ അറിഞ്ഞു…. ചിന്നു കണ്ണുകള്‍ തുറിപ്പിച്ച് അറിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.

അതേയ് സ്വപ്നം കാണുന്നത് ഒക്കെ കൊള്ളാം…. പക്ഷേ അത് രാത്രി വിളിച്ചു പറഞ്ഞ് കുടെ കിടക്കുന്നവന്‍റെ ഉറക്കം കെടുത്തരുത്…. കണ്ണന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു….

അത് കേട്ട് ചിന്നുവിന്‍റെ മുഖത്ത് ജ്യാളത തോന്നി. അവള്‍ തല കുനിച്ചിരുന്നു…. എന്തോ കണ്ണനെ ഫേസ് ചെയ്യാന്‍ പറ്റാത്ത ഇരുന്നു….

ചിന്നു…. ഞാനൊരു കാര്യം ചോദിച്ചോട്ടെ…. കണ്ണന്‍ ചോദിച്ചു…

എന്താ കണ്ണേട്ടാ…. ചിന്നു തല ഉയര്‍ത്തി ചോദിച്ചു….

കഴിഞ്ഞ ആഴ്ച നീ രാത്രി പറഞ്ഞ ഒരു സ്വപ്നമാണത്…. ഞാന്‍ കയറി നിന്‍റെ പല ഭാഗത്തും പിടിക്കുന്നത് ഇഷ്ടമല്ലത്താ രീതിയിലാണ് നീ പറഞ്ഞത്…. അന്ന് രാത്രി നീ അതൊക്കെ പറയുന്നത് കേട്ട് ഞാനാകെ തൊലിയുറിഞ്ഞ് പോയി…. കണ്ണന്‍ അന്നത്തെ കാര്യങ്ങള്‍ ആലോചിച്ചെടുക്കുന്ന പോലെ പറഞ്ഞു. അവന്‍റെ മുഖത്ത് ഒരു വിഷമഭാവം നിഴലടിച്ചു….

കണ്ണേട്ടാ…. അത്…. സ്വപ്നം നമ്മുക്ക് നിയന്ത്രിക്കാന്‍ പറ്റുന്നതല്ലലോ…. അതൊരു ദുസ്വപ്നമായി കണ്ട മതി…. ചിന്നു അവനെ ആശ്വസിക്കുന്ന പോലെ പറഞ്ഞു.
സത്യത്തില്‍ ഞാന്‍ അത്രയ്ക്ക് മോശക്കാരനായണോ നീ കരുതിയത്….. കണ്ണന്‍ വീണ്ടും ചോദിച്ചു….

കണ്ണേട്ടന്‍ എന്‍റെയടുത്ത് അങ്ങനെ മോശക്കാരനാവുന്നതില്‍ എനിക്ക് കുഴപ്പമൊന്നുമില്ല…. പക്ഷേ…. വേറെ വല്ല പെണ്ണിന്‍റെ അടുത്തെങ്ങാനും ഈ സ്വഭാവമായി ചെന്നാല്‍ ഞാന്‍ എന്താ ചെയ്യുക എന്നൊന്നും പറയാന്‍ പറ്റില്ല….

അതെന്താ…. കണ്ണന്‍ ഒരു ചമ്മിയ ഭാവത്തില്‍ ചോദിച്ചു….

വേറെ വല്ലവരോടും എന്തെലും ചെയ്തിട്ട് കുറ്റക്കാരായി എനിക്ക് കണ്ണേട്ടന്‍ ആരുടെയും മുന്നില്‍ തല കുനിച്ചിരിക്കുന്നതും അവരുടെ മുന്നില്‍ കുറ്റക്കാരനായിരിക്കുന്നതും കാണാന്‍ എനിക്ക് കഴിയില്ല…. ചിന്നു അവന്‍റെ കണ്ണില്‍ നോക്കി പറഞ്ഞു

അവളുടെ ആ വാക്കുകള്‍ കേട്ട് പിന്നെയൊന്നും ചോദിക്കാന്‍ കണ്ണന് കഴിഞ്ഞില്ല…. അവന്‍ അവളുടെ കാലിനെ തടവി ഇരുന്നു….

കണ്ണേട്ടാ… അല്‍പനേരത്തെ നിശബ്ദദയ്ക്ക് ശേഷം ചിന്നു അവനെ വിളിച്ചു.

കണ്ണന്‍ തലയുയര്‍ത്തി നോക്കി…..

അന്ന് മുഴുവന്‍ അവന്‍ അവള്‍ക്കൊപ്പം ആ മുറിയില്‍ ചിലവഴിച്ചു. അവള്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുത്തു. ഉച്ചയ്ക്കും രാത്രിയും അവളോടൊപ്പം ആ മുറിയിലിരുന്നു ഭക്ഷണം കഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *