ഗിഫ്റ്റ് താടീ…. ന്റെ മുത്തേ…. കണ്ണന് കൊഞ്ചി….
എന്ത് ഗിഫ്റ്റ്…. ചിന്നു സംശയത്തോടെ ചോദിച്ചു….
ഡീ…. ഒന്ന് കെട്ടിപിടിച്ച് ഒരു മുത്തം താടീ….
പിന്നെയ്…. മുത്തം…. വിട്ടേയ് എനിക്ക് പോണം…. ചിന്നു എതിര്‍പ്പ് പ്രകടിപ്പിച്ചു….
അങ്ങനെയിപ്പോ എന്നെ കൊതിപ്പിച്ചിട്ട് നീയിപ്പോ പോണ്ടാ…. പോകുന്നേങ്കില്‍ ഗിഫ്റ്റ് തന്നിട്ട്…. കണ്ണന് ഉറച്ച തീരുമാനം പറഞ്ഞു….
അവള്‍ക്ക് വേറെ വഴിയില്ലായിരുന്നു. അവന്റെ ഇരു കൈകളും അവളെ ലോക്ക് ചെയ്തു പിടിച്ചുരുന്നു. അവള് പതിയെ ഉയര്‍ന്ന് തന്റെ കാല്‍വിരലുകളില്‍ നിന്ന് അവന്റെ മുഖം പിടിച്ച് താഴെക്ക് വലിച്ചു.
ഒരു പാവയെ പോലെ അവന് അതിന് നിന്ന് കൊടുത്തു. ചുണ്ടോ കവിളോ ചുംബനം എതിരേല്ക്കും എന്നു വിചാരിച്ച അവന്റെ പ്രതിക്ഷ തെറ്റിച്ച് അവള് അവന്റെ നെറ്റിയില്‍ അധരം അടുപ്പിച്ചു. പിന്നെ പഴയ പോസിഷനിലേക്ക് വന്നു.
നെറ്റിയിലോ….. പ്രതിക്ഷിച്ചത് കിട്ടതതിനാല്‍ കണ്ണന് വിഷമത്തോടെ ചോദിച്ചു….
തല്ക്കാലം അത് മതി…. ചിന്നു പറഞ്ഞു….
പോരാ….. എനിക്ക് ഇവിടെ കിട്ടണം…. കണ്ണന് തന്റെ ചുണ്ടില്‍ തൊട്ട് പറഞ്ഞു.
അയ്യടാ…. പല്ലുപൊലും തേക്കാതെ വന്നിരിക്കുന്നു ചുണ്ടത്ത് കിസ്സടിക്കാന്‍….
എനിക്കെങ്ങും പറ്റത്തില്ല…. ചിന്നു ഉറപ്പിച്ചു പറഞ്ഞു….
എന്റെ പെന്നല്ലേ…. പ്ലീസ്…. ഒറ്റ തവണ…. പ്ലീസ്….
പറ്റത്തില്ല…. പറ്റത്തില്ല…. പറ്റത്തില്ല….. ചിന്നു തന്റെ തിരുമാനം ഉറപ്പിച്ചു….
ശരി…. എന്നാല്‍ കവിളത്ത് ഒന്ന്….. അതില്‍ മാറ്റമില്ല….
മ്…. ശരി…. കുനിയ്…. ചിന്നു ഗൗരവത്തില്‍ പറഞ്ഞു….
കണ്ണന് കുനിഞ്ഞു കൊടുത്തു.
അവള് വീണ്ടും ഉയര്‍ന്നു അവളുടെ ഇടത്തെ കവിളിലേക്ക് ചുണ്ടടുപ്പിച്ചു…. അവന് പൂര്‍വ്വധികം ശക്തിയോടെ അവളെ അവനിലേക്ക് അടുപ്പിച്ചു…
കവിളില്‍ ചുബനം പതിഞ്ഞു. കണ്ണന് ചെറിയ സുഖം അറിഞ്ഞു…. പക്ഷേ അവന്റെ പ്രതിക്ഷ തെറ്റിച്ച് അവള് ചുബനത്തിന് ശേഷം കവിളില്‍ കയറി കടിച്ചു….
പെട്ടെന്നുള്ള പ്രവൃത്തിയില്‍ ഞെട്ടിയ കണ്ണന് അവളിലെ പിടുത്തം അയച്ചു. കിട്ടിയ തക്കത്തിന് അവള് കുതറി തിരിച്ചു ഓടി….
ഡീ….. കണ്ണന് ദേഷ്യത്തില്‍ വിളിച്ചു
കണ്ണന് ഇടതു കൈ കൊണ്ട് കടി കിട്ടിയ ഭാഗം തടവി….
ഇനി ഇങ്ങനത്തെ ഗിഫ്റ്റ് വേണേല്‍ ചോദിച്ചാ മതി…
ഓടുന്നതിനിടെ ചിന്നു വിളിച്ചു പറഞ്ഞു. അവള് പെട്ടെന്ന് റൂമിന് പുറത്തേക്ക് ഓടി പോയി….