മിണ്ടരുതെന്ന് അംഗ്യം കാണിച്ചു. ഗോപകുമാര്‍ അത് അനുസരിക്കുകയും ചെയ്തു.
അവന്‍ അടുക്കളയുടെ വാതിലിലേക്ക് പതുങ്ങി പതുങ്ങി ചെന്നു.
വിലാസിനിയും ചിന്നുവും അവിടെ പിറന്നാളിന്‍റെ കാര്യം ചര്‍ച്ച ചെയ്യുകയായിരുന്നു. ചിന്നുവിന്‍റെ മുഖത്ത് ഉന്‍മേഷമൊന്നുമില്ല….
സംസാരിച്ചുകൊണ്ടിരിക്കെ പതിവു സമയത്ത് അവള്‍ കുളിക്കാനായി പോവുകയാണെന്ന് പറഞ്ഞ് പുറത്തിറങ്ങി. അത് മനസിലാക്കി കണ്ണന്‍ ഗോവണി ഓടികയറി റൂമിലെത്തി പിന്നെ കട്ടിലിന് സൈഡില്‍ ഒളിച്ചിരുന്നു.
ഇതൊന്നുമറിയാതെ ചിന്നു റൂമിലേക്ക് കയറി വന്നു. ഡ്രെസെടുക്കനായി അലമാറ തുറന്ന് തിരയാന്‍ തുടങ്ങി. ഇത് തന്നെ പറ്റിയ സമയം എന്ന് മനസിലാക്കിയ കണ്ണന്‍ പമ്മി പമ്മി അവളുടെ അരികത്തേക്ക് അടുത്തു.
പിറകില്‍ എന്തോ അനക്കം തോന്നിയ ചിന്നു പെട്ടെന്ന് തിരിഞ്ഞ് നോക്കിയെങ്കിലും അപ്പോഴെക്കും കണ്ണന്‍റെ ഇടത് കൈ അവളുടെ അരയിലും വലതുകൈ അവളുടെ വായുടെ മുകളിലും പതിഞ്ഞിരുന്നു. പേടിച്ച് നിലവിളിക്കാതിരിക്കാനാണ് അവന്‍ വാ പൊത്തിയത്….
ഞെട്ടി തിരിഞ്ഞതിന്‍റെ പേടി അവളുടെ കണ്ണുകളില്‍ കാണാമായിരുന്നു. അത് കണ്ണേട്ടനാണ് എന്നറിഞ്ഞപ്പോ പേടി മാറി സന്തോഷത്തിലേക്കോ സങ്കടത്തിലേക്കോ അത് വഴി മാറുന്നത് പോലെ തോന്നി….
കണ്ണന്‍ അരക്കെട്ട് പിടിച്ച് തന്നിലേക്ക് അടുപ്പിച്ചു… അവളുടെ മാറിടം അവന്‍റെ നെഞ്ചില്‍ വന്ന് തറച്ചു.
നിനക്ക് എന്നെ കടിക്കണം അല്ലേടീ…. അല്‍പം ദേഷ്യം കലര്‍ന്ന സ്വരത്തില്‍ കണ്ണന്‍ ചിന്നുവിന്‍റെ കണ്ണില്‍ നോക്കി ചോദിച്ചു…
ഇപ്പോ പൊട്ടും എന്ന രീതിയിലേക്ക് അവളുടെ കണ്ണ് മാറിയിരുന്നു. അവന്‍ തുടര്‍ന്നു….
അതിന് നിനക്ക് ശിക്ഷയുണ്ട്…. ന്നാ പിടിച്ചോ…. ഇത്രയും കുടെ പറഞ്ഞു കണ്ണന്‍ വലതുകൈ മാറ്റി അവളുടെ ചുണ്ടുകളിലേക്ക് തന്‍റെ ചുണ്ട് അടുപ്പിച്ചു….
ഞാവല്‍പഴം പോലുല്ല ചുണ്ടുകളെ അവന്‍ നുണഞ്ഞെടുത്തു. ചിന്നു തന്‍റെ കണ്ണുകളെ അടച്ചു പിടിച്ച് അതിനെ എതിരേറ്റു…. ഏകദേശം ഒരു മിനിറ്റോള്ളം നേരം കണ്ണന്‍ അവളുടെ മേല്‍ചുണ്ടും കീഴ്ചുണ്ടും മാറി മാറി നുണഞ്ഞു. ഇതുവരെ അറിയാത്ത അനുഭുതിയില്‍ ഇരുവരും ലയിച്ചിരുന്നു.
പെട്ടെന്ന് ശ്വാസം കിടാതെയായപ്പോള്‍ ചിന്നു കണ്ണനെ നെഞ്ചില്‍ പിടിച്ച് അഞ്ഞ് തള്ളി. അവന്‍ പിറക്കോട്ട് തെന്നി മാറി.
കിട്ടിയ തക്കത്തിന് ചിന്നു ശ്വാസം വലിച്ചെടുത്തു. കണ്ണന്‍ ഒരു പുഞ്ചിരിയോടെ അവളെ നോക്കി…. ഇന്നലെ തന്നെ നോക്കുക പോലും ചെയ്യാത്ത കണ്ണേട്ടന്‍ തന്നെ നോക്കി ചിരിക്കുന്നത് കണ്ടപ്പോ അശ്വാസം കൊണ്ട് ചിന്നുവും ചിരിച്ചു… പക്ഷേ ആ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.
മുല്ലപൂ പോലുള്ള പല്ലുകള്‍ കണിച്ച് ചിരിക്കുമ്പോഴും കണ്ണില്‍ ഒരു ഉറവ ഉണ്ടായി വന്നു. അത് കവിളിലേക്ക് കുതിച്ചു ചാടി.
പിന്നിലേക്ക് പോയ കണ്ണന്‍ തിരിച്ച് അവളുടെ അടുത്തേക്ക് വന്നു അവളുടെ കവിളുകളില്‍ പിടിച്ചു….
എന്‍റെ പ്രിയതമയ്ക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍…. അവളുടെ കണ്ണുനീര്‍ തുടച്ച് കൊണ്ട് അവന്‍ സ്നേഹത്തോടെ പറഞ്ഞു….
ഇത് പ്രതിക്ഷിക്കാതിരുന്ന അവളുടെ കണ്ണുകള്‍ അത്ഭുതം കൊണ്ട് വിടര്‍ന്നു….
കണ്ണേട്ടന്‍ എങ്ങിനെയറിഞ്ഞു….
അതൊക്കെയറിഞ്ഞു…. സമ്മാനം എങ്ങിനെയുണ്ട്….. അവളുടെ ചുണ്ടുകളെ തഴുകി കണ്ണന്‍ ചോദിച്ചു….
നന്നായിട്ടുണ്ട്…. നാണത്തോടെ കുനിയുന്ന മുഖത്തോടെ അവള്‍ പറഞ്ഞു…