വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]

Posted by

എഴുതിലുള്ള എകഗ്രത കൊണ്ട് വേറെയെന്നും ശ്രദ്ധിച്ചില്ല. പക്ഷേ ഇപ്പോ താന്‍ ചെയ്തതിനെ കുറിച്ചുള്ള ചിന്തകള്‍ വന്നത്.

അവള്‍ കണ്ണനെ അന്വേഷിച്ച് റൂമിന് പുറത്തേക്ക് ഇറങ്ങി. ഗോവണി ഇറങ്ങി താഴെ വന്നു. ഹാളിലെ ലൈറ്റോഫാക്കിയിരുന്നു. അവള്‍ തപ്പി സ്വീച്ച് കണ്ടെത്തി ലൈറ്റിട്ടു. ദേ സോഫയില്‍ ചെരിഞ്ഞ് കിടക്കുന്നു കണ്ണന്‍…. അവള്‍ പതിയെ കണ്ണനടുത്തേക്ക് ചെന്നു. എന്താവും മറുപടിയെന്ന് അറിയില്ല. ചിലപ്പോള്‍ ഒന്ന് തല്ലുമായിരിക്കും എന്നാലും വേണ്ടില്ല…. ആ പിണക്കം മാറിയ മതിയായിരുന്നു. അവള്‍ കണ്ണനടുത്തെത്തി.

കണ്ണന്‍ ഉറക്കത്തിലേക്ക് വീണിരുന്നു. കണ്ണില്‍ നനവുള്ളത് പോലെ…. അവളപ്പോഴാണ് തലയ്ക്ക് താഴെ അടക്കി വെച്ചിരുന്ന കൈയിലേക്ക് നോക്കുന്നത്…. അതിന്‍റെ ഒരു വശത്ത് തന്‍റെ പല്ലിന്‍റെ പാട് ആഴ്ന്നിറങ്ങിയിരിക്കുന്നു. ചുറ്റും നീലച്ച് കിടക്കുന്നു. ചിന്നുവിനത് കണ്ടപ്പോ ഹൃദയം പെട്ടിപോവുന്നത് പോലെ തോന്നി…. കണ്ണില്‍ നിന്ന് കണുനീര്‍ ഊര്‍ന്നിറങ്ങി…. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ…..

കണ്ണേട്ടാ…. ഈറനണിഞ്ഞ കണ്ണുകളോടെ അവള്‍ വിളിച്ചു…

ഹും…. ഉറക്കത്തിലെന്ന പോലെ ഒരു മൂളല്‍ കേട്ടു….

കണ്ണേട്ടാ… അവള്‍ വീണ്ടും വിളിച്ചു….

കണ്ണന്‍ പതിയെ കണ്ണു തുറന്നു. മുന്നില്‍ നിറഞ്ഞ മിഴികളോടെ ചിന്നു… അവളോട് ഒരു സഹതാപം തോന്നിയെങ്കിലും കൈയനക്കിയപ്പോ വേദന വന്നതോടെ എല്ലാം പോയി…. അവന്‍ അവളെ നോക്കി….

കണ്ണേട്ടാ…. മുകളില്‍ വന്ന് കിടക്കു…. ചിന്നു സങ്കടത്തോടെ പറഞ്ഞു….

പോടി…. പോയി കിടന്നോ…. നിനക്ക് എന്നെക്കാള്‍ വലുതല്ലേ…. നിന്‍റെ പഠിത്തം….. ഇനി ഞാനൊരു ശല്യമാവുന്നില്ല…. കണ്ണന്‍ രൂക്ഷ ഭാവത്തില്‍ പറഞ്ഞ് തിരിഞ്ഞ് കിടന്നു.

ചിന്നുവിന് കേട്ട വാക്കുകളുടെ പ്രതിധ്വനിപൊലെ കണ്ണില്‍ നിന്ന ധാരയൊഴുകി….

കണ്ണേട്ടാ…. അവള്‍ വിളിച്ചു….

മറുപടിയില്ല…. കുറച്ച് നേരം അവിടെ നിന്നു. ടൈല്‍സില്‍ അവളുടെ കണ്ണുനീര്‍ തുള്ളികള്‍ പതിഞ്ഞുകൊണ്ടിരുന്നു. പക്ഷേ ഒരു അനക്കം പോലും കണ്ണനില്‍ നിന്നുണ്ടായില്ല…. ഇനി നിന്നിട്ട് കാര്യമില്ല എന്നറിഞ്ഞ അവള്‍ നിറഞ്ഞ കണ്ണുകളോടെ തിരിച്ച് നടന്നു…. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ….

അവള്‍ റൂമിലെത്തി. വന്നപാടെ ബെഡിലേക്ക് കമിഴ്ന്ന് കിടന്നു പൊട്ടി കരഞ്ഞു…..

അത്രയും സന്തോഷവനായിരുന്നു അതുവരെ തന്‍റെ കണ്ണേട്ടന്‍…. ഒരു നിമിഷം കൊണ്ട് എല്ലാം പോയി…. ഇപ്പോ തന്നെ നോക്കുന്നുപോലുമില്ല…. ചിന്നുവിന് കണ്ണന്‍ അവളോട് കാണിക്കുന്ന അകള്‍ച്ച സഹിക്കാനെ പറ്റുന്നില്ല… ഹൃദയം മുറിഞ്ഞുപോകുന്ന അനുഭവം…. എത്രതുടച്ചിട്ടും കണ്ണുനീര്‍ തീരുന്നില്ല. അത് പൂര്‍വ്വാധികം ശക്തിയോടെ വീണ്ടും ഒഴുകുന്നു. താന്‍ മുഖമമര്‍ത്തിയ തലയണ കണ്ണുനീരില്‍ കുളിച്ചു.

കണ്ണേട്ടനോട് അങ്ങനെ ചെയ്യാന്‍ തോന്നിയ നിമിഷത്തെ അവള്‍ സ്വയം പഴിച്ചു. കരഞ്ഞ് കരഞ്ഞ് ക്ഷീണിച്ച് രാത്രിയുടെ എതോ യാമത്തില്‍ അവള്‍ ഉറങ്ങി പോയി.

രാവിലെ നേരത്തെ എണിറ്റു. ആദ്യം അവള്‍ കണ്ണനെ തേടി ഹാളിലേക്ക് ഓടി…. പക്ഷേ അവിടം ശുന്യമായിരുന്നു. നേരെ അടുക്കളയിലേക്ക് വിട്ടു. അമ്മയുണ്ടവിടെ. വര്‍ത്തമാനം പറഞ്ഞത് വെച്ച് അമ്മയൊന്നും അറിഞ്ഞിട്ടില്ല….

കോളേജില്‍ പോകാന്‍ ഒരു തല്‍പര്യവുമില്ല…. പക്ഷേ അമ്മയോട് എന്ത് പറയും എന്നറിയത്തത് കൊണ്ട് മറ്റു വഴികളില്ലാതെ ഒരുങ്ങി….

Leave a Reply

Your email address will not be published. Required fields are marked *