വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]

Posted by

സ്വന്തം വീടെന്ന ഭാവത്തില്‍ നിധിന്‍റെ റൂം തള്ളി നോക്കി. കുറ്റിയിട്ടിരുന്നില്ല. അത് മലക്കെ തുറന്നു. വാതില്‍ തള്ളി തുറന്നത് കണ്ട് കണ്ണടിക്ക് മുന്നില്‍ നിന്നിരുന്ന കണ്ണന്‍ ഒന്നു ഞെട്ടി തിരിഞ്ഞു….

ഹാ…. അളിയനായിരുന്നോ…. നിധിന്‍ ചോദിച്ചു….

അല്ലാതെയിപ്പോ പ്രിതേച്ചി (അളിയന്‍റെ പ്രാണസഖി) വരുണോ…. കണ്ണന്‍ തിരിച്ചടിച്ചു….
മതി അളിയാ…. നല്ല ദിവസായിട്ട് നാറ്റിക്കല്ലേ…. നിധിന്‍ വിനയപൂര്‍വ്വം അപേക്ഷിച്ചു….
ഹാ…. നോക്കാം….

അളിയാ പോയി ഫ്രേഷാവ് നമ്മുക്ക് ഒരുങ്ങണ്ടേ….

നമ്മള്‍ ഒരുങ്ങുന്നില്ല… അളിയന്‍ ഒരുങ്ങ്….

മാത്രം ഒരുങ്ങിയ മതി…. ഇല്ലേല്‍ പ്രിതേച്ചി ചിലപ്പോ എന്നെ മതിയെന്ന് പറയും….

അത് എന്തായാലും നടക്കില്ല…. അതിന് മുമ്പേ അളിയനെ ചിന്നു കൊന്നിട്ടുണ്ടാവും….

അതും ശരിയാ…. എന്തായാലും ഞാന്‍ ഫ്രേഷാവട്ടെ…. ഇത്രയും പറഞ്ഞ് ബ്രെഷും ഡ്രെസും എല്ലാം എടുത്ത് ബാത്ത്റൂമിലേക്ക് കയറി.

കുളിയും ഒരുക്കവും കഴിഞ്ഞ് ഏഴരയായി കല്യാണസ്ഥലത്തേക്ക് തിരിച്ചപ്പോള്‍. ചിന്നുവിന്‍റെ പട്ടുസാരിക്ക് മാച്ചായ കടുംപച്ച സില്‍ക്ക് കുര്‍ത്തയും ഗോര്‍ഡ് കരയുള്ള ഡബിള്‍ മുണ്ടുമായിരുന്നു കണ്ണന്‍റെ ഡ്രെസ്.

പത്തു മണിയായി അവിടെയെത്തി. വലിയൊരു തറവാടായിരുന്നു അത്. കല്യാണവും റിസപ്ഷനും സദ്യം എല്ലാം ഗംഭിരമായി…. എല്ലാം പക്ക സ്റ്റാന്‍ഡേര്‍ഡ്…. മാച്ചിങ് ഡ്രെസില്‍ കണ്ണനും ചിന്നുവും കല്യാണത്തില്‍ വന്നവരുടെ ശ്രദ്ധപിടിച്ചുപറ്റി…

കല്യാണത്തിന്‍റെ അന്നാണ് ശേഖരനും ലക്ഷ്മിയും ഗോപകുമാറും വിലാസിനിയും ഒക്കെ എത്തിയത്… അവര്‍ കല്യാണം കഴിഞ്ഞ ഉടനെ തിരിച്ചുപോകുകയും ചെയ്തു… എന്നാല്‍ കണ്ണനെയും ചിന്നുവിനെയും വിടാന്‍ നിധിനും പ്രിതയും സമ്മതിച്ചില്ല… നാളെ പോയ മതിയെന്ന് ചട്ടം കെട്ടി….

രാത്രി ഭക്ഷണം കഴിഞ്ഞാണ് കണ്ണനും നിധിനും ഒന്ന് കുടുന്നത്. മുകളിലേ ഹാളിനടുത്തുള്ള ബാല്‍ക്കണിയാണ് സംഗമസ്ഥലം….

അളിയാ…. വല്ലാത്തൊരു ടെന്‍ഷന്‍…. നിധിന്‍ പറഞ്ഞ് തുടങ്ങി….

എന്തിന്….

ആദ്യരാത്രിയല്ലേ… അതിന്‍റെയൊരു….

അതിനെന്തിനാ ടെന്‍ഷന്‍…. അളിയനെ ഇത്രയും കാലമായി അറിയുന്ന ആളെയല്ലേ കെട്ടിയത്….

അതെ…. എന്നാലും ഞാനിതുവരെ അവളോട് ആ തരത്തില്‍ പെരുമാറിയിട്ടില്ല. പെട്ടെന്ന് അങ്ങിനെ പെരുമാറാന്‍ പറ്റുമോ എന്നറിയുകയുമില്ല….

അതിന് ഞാന്‍ എന്ത് ചെയ്യാനാ…. കണ്ണന്‍ നിഷ്കളങ്കമായി ചോദിച്ചു….

അളിയന്‍ പറ…. എനിക്കി വിഡിയോ കണ്ടുള്ള പരിചയമേ ഉള്ളു. അതുപോലെ തന്നെയാണോ…. ഒന്നെങ്കില്‍ മുന്ന് മാസത്തെ എക്സ്പീരിയന്‍സ് വെച്ച് ഞാന്‍ എന്ത് ചെയ്യണം…. നിധിന്‍ നിഷ്കളങ്കമായി ചോദിച്ചു.

അത് കേട്ട് കണ്ണന് ചിരി മുളച്ച് വന്നു. പിടിച്ച് നിര്‍ത്താന്‍ കഴിയാത്ത വിധം ചിരി പുറത്തേക്ക് വന്നു. ഉരലു വന്ന് മദ്ദളത്തോട് പരാതി പറയുന്ന പോലെ തോന്നി… എങ്ങിനെയോ ചിരി കടിച്ച് പിടിച്ച് കണ്ണന്‍ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *