‘ഞാൻ എന്തിനാണ് വീണ്ടും ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്..? ജയരാജേട്ടൻ തന്നെ പറഞ്ഞിട്ടുള്ളതാണ് ഞങ്ങളെ അദ്ദേഹത്തിന്റെ സ്വന്തം കുടുംബത്തെപ്പോലെയാണ് കാണുന്നതെന്ന്… സ്വാതി അന്ന് പറഞ്ഞതു പോലെ അയാൾ ഇപ്പോഴുമീ കുടുംബത്തിലെ മൂത്ത കാരണവരെപ്പോലെ ആണ്.. അങ്ങനെയുള്ള ഒരാൾ അവളുടെ തോളിൽ ഒന്നു തട്ടിയിട്ട് സ്വയം സംരക്ഷിക്കണം എന്നു പറഞ്ഞതിൽ എന്താ തെറ്റ്..? മുതിർന്നവർ ഇളയവരോട് ശ്രദ്ധിക്കണം എന്നൊക്കെ പറയുമ്പോൾ തോളിൽ തട്ടുന്നത് സ്വാഭാവികമല്ലേ… അതിനൊക്കെ ഞാൻ എന്തിനാണ് ഇങ്ങനെയൊക്കെ ചിന്തിച്ചു കൂട്ടുന്നത്… എന്നാലും എന്തിനാണ് ജയരാജേട്ടൻ തന്നെയപ്പോൾ അങ്ങനെ കടുപ്പിച്ചു നോക്കിയത്…? ഇനി തനിക്കതു തോന്നിയതാണോ..? സത്യം പറഞ്ഞാൽ ആ നോട്ടം കണ്ടപ്പോൾ ശെരിക്കും പേടി തോന്നിയിരുന്നു… ഇന്നലെയും ഉണ്ടായിരുന്നു 2-3 തവണ അത്തരത്തിലുള്ള നോട്ടങ്ങൾ… അത്രയും വലിയ ആരോഗ്യമുള്ള ഒരാൾ എന്നെയങ്ങനെ നോക്കുമ്പോൾ ഞാൻ പോലുമറിയാതെ എന്റെ ഉള്ളിൽ ഭയം നിറയുന്നു… എന്തിന്?…’
അവന്റെയുള്ളിൽ അവൻ പോലും അറിയാതെ ഉടലെടുക്കുന്ന വിധേയത്വവും അരിച്ചു കയറിക്കൊണ്ടിരിക്കുന്ന ഭയവും അവനെ മെല്ലെ മെല്ലെ കീഴ്പ്പെടുത്തികൊണ്ടിരിക്കുന്നതു അവനപ്പോൾ മനസ്സിലായിരുന്നില്ല… കാണുന്നത്തും കേൾക്കുന്നതുമെതെല്ലാം സത്യമല്ല എന്ന് സ്വയം പറഞ്ഞു വിശ്വസിക്കാൻ ബദ്ധപ്പെടുന്നൊരു മനസ്സായിരുന്നു അവനപ്പോൾ….
സ്വാതിയപ്പോൾ പൂർണനഗ്നയായി ജയരാജേട്ടന്റെ ബാത്റൂമിൽ നിന്ന് കുളിക്കുകയായിരുന്നു… ചുമരിലെ ചെറിയ കണ്ണാടിയിൽ അവളുടെ മുഖം കണ്ടപ്പോൾ അവളൊന്നു പുഞ്ചിരിച്ചു… അവളുടെ മുഖം പ്രകാശിക്കുകയും, എന്നത്തേതിനേക്കാളും കൂടുതൽ സുന്ദരിയായി കാണപ്പെടുകയും ചെയ്തു… അവളുടെ ദൃഷ്ടി തന്റെ മാറിടത്തിന്റെ മുകൾഭാഗത്തു വീണപ്പോൾ അവിടെ കണ്ട ഒരു ചുവന്ന പാടിൽ ചിരിച്ചു കൊണ്ട് മെല്ലെയൊന്നു വിരലോടിച്ചിട്ട് അവൾ സ്വയം പറഞ്ഞു…
“കുരുത്തം കെട്ടവൻ….”
എന്നിട്ടവൾ കുറച്ചു നേരത്തെ ആ മുറിയിൽ നടന്ന സംഭവങ്ങൾ ഓർത്തെടുത്തു….
മുറിയിൽ…
മോളെ തൊട്ടിലിൽ കിടത്തിയിട്ട് സ്വാതി കിടക്കയിൽ വെറുതെ കണ്ണുകളടച്ചു കിടക്കവേ ആണ് മുറിയുടെ വാതിൽ തുറന്നു അടയുന്ന ശബ്ദം കേട്ടത്… പക്ഷെ അപ്പോഴും കണ്ണിനു മുകളിൽ കൂടി മടക്കി വെച്ച വലതു കൈ എടുത്തു മാറ്റാതെ തന്നെ അവളവിടെ കിടന്നു… കൈയുടെ ഇടയിൽ കൂടി അവൾക്ക് അവളുടെ ജയരാജേട്ടൻ തന്റെ അടുത്തേക്ക് നടന്നു വരുന്നത് കാണാൻ കഴിഞ്ഞു… ജയരാജ് അവളുടെ അടുത്തു വന്ന് കട്ടിലിന്റെ വക്കത്തു ഇരുന്നു… എന്നിട്ട് തന്റെ ഇടത്തേ കൈ കൊണ്ട് അവളുടെ നഗ്നമായ വയറിൽ ചെറുതായൊന്നു നുള്ളി…
സ്വാതി പതിയെ ഒന്നു കേണു…
“ആഹ്…. മ്മ്മ്.. ന്യൂസ് കണ്ടു കഴിഞ്ഞോ സാറ്..?”