“എന്തിനാ എന്നെ കുറിച്ച് ഓർക്കുമ്പോ ഇത്ര സങ്കടം????”
“അല്ല, നിനക്ക് കല്യാണ പ്രായം ആയ നല്ലയൊരു കുടുംബത്തിന്ന് ഒരു ആലോചന വന്ന ഞാൻ എന്നാ പാഴ്ജന്മം കാരണം നിന്റെ life…… പോകില്ലേ????”
“സത്യത്തിൽ നീ എന്താ ഉദേശിച്ചത്????”
പക്ഷെ അവൾ അതിന് മറുപടി തന്നില്ല.
“അല്ല നീ ഇപ്പോ എന്ത് ഉദ്ദേശിച്ചാലും നിന്റെ കല്യാണം അത് കഴിയാണ്ട് ഞാൻ ഒരു പെണ്ണിനെ നോക്കുക പോലും ഇല്ല. ഇനിയിപ്പോ നിനക്ക് അങ്ങനെ കല്യാണം ഒന്നും നടക്കാണ്ട് മൂക്കിൽ പല്ല് വന്നാലും ഈ കണ്ണൻ ഉണ്ടാവും നിന്റെ കൂടെ എന്നും single ആയിട്ട്.”
അങ്ങനെ ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അവളുടെ ഉത്തരങ്ങളും, അവൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് എന്റെ ഉത്തരങ്ങളും ആയി ഞങ്ങൾ അനുവിന്റെ വീട്ടിലെത്തി.
തുടരും………………