“ഇപ്പോ എന്നെ കാണാൻ എങ്ങനെയുണ്ട് വാവേ????”
“ഞാൻ ഒരുക്കിയത് കൊണ്ട് പറയുവല്ല, ലക്ഷ്മി ദേവി നേരിട്ട് പ്രത്യക്ഷപ്പെട്ടത് പോലുണ്ട്.”
“സത്യം???? ”
“അല്ല കള്ളം!!! എടി സത്യമാ.നിയാണെ സത്യം.”
“Mm നിന്നെ കാണാനും തരക്കേടില്ല.”
“ഓഹ് thanku.”
“ചുമ്മ പറഞ്ഞതാ വാവേ സൂപ്പർ ആയിട്ടുണ്ട്.”
“മതി പരസ്പരം പൊക്കിയത്. ഇനിയും പൊക്കിയാ മാനം മുട്ടും. പോവണ്ടേ????”
“അഹ് അപ്പൊ എടുത്തോ.”
“ശെരി തമ്പ്രാട്ടി.”
ഞാൻ അവളേം എടുത്ത് താഴേക്ക് ചെന്നു.
അച്ഛൻ വന്നിട്ടുണ്ട്. അച്ഛൻ അമ്മയോട് എന്തോ സംസാരിക്കുന്നുണ്ട്.
“ഓ വന്നോ ഉരുതെണ്ടി????”
“ടാ ചെക്കാ കിട്ടും നിനക്ക്.ഞാൻ ഇങ്ങനെ ഉരുതെണ്ടുന്നത് കൊണ്ട് നിയൊക്കെ കഞ്ഞികുടിച്ച് പോവുന്നു.”
“Sorry അച്ഛാ അച്ഛന് feel ആയോ????”
“Mm എങ്ങോട്ടാ രണ്ടും കൂടി????”
“ഇന്ന് sunday അല്ലെ dad ഒന്ന് ഓഫ്‌നേജ് വരെ…..”
“ഓ അത് ഞാൻ മറന്നു. ഇന്നാ നിന്റെ പൈസ ഉണ്ടെന്ന് അറിയാം. എന്നാലും ഇതുംകൂടെ വച്ചോ.”
“ഓഹ് 5000 രൂപ ഒന്നും വേണ്ട അച്ഛാ…….”
“അച്ഛാ ചേച്ചി അങ്ങനെയൊക്കെ പറയും ഇങ്ങ് താ”
ഞാൻ അതുംപറഞ്ഞ് പൈസ വാങ്ങി പേഴ്സിൽ വച്ചു.
“പോയിട്ട് വരാവേ.”
അങ്ങനെ യാത്രയും പറഞ്ഞ് ഞങ്ങൾ ഇറങ്ങി. നല്ല കുക്ക്ഗ്രാമമാണ് ഞങ്ങളുടേത്. ഒരു അരമണിക്കൂർ യാത്ര ചെയ്താൽ town. ഈ ടൗണിലാണ് ഞങ്ങൾ പോകുന്ന ഓഫ്‌നേജ്.
“എടി ചേച്ചി ഞാൻ ഒരു കാര്യം പറഞ്ഞാൽ അനുസരിക്കണം.”
“നീ എന്ത് പറഞ്ഞിട്ട ഞാൻ കേൾക്കണ്ടിരുന്നിട്ടുള്ളേ???? നീ പറ വാവേ………..”
“നിനക്ക് ഇനിയും പഠിച്ചുടെ????”
“കളിയാക്കൂവാണോ????”
“അത് എന്താ ചേച്ചി ഇപ്പോ പഠിത്തം ഇല്ലാത്തവരെ ഒന്നും ആരും കേട്ടതില്ലാ.”
“അതിപ്പോ ഞാൻ പഠിച്ചാലും പഠിച്ചില്ലേങ്കിലും എന്നെ ആരും കേട്ടതില്ലാ വാവേ, കാലുണ്ടെങ്കിലും നടക്കാൻ പറ്റാത്ത നിക്ക് എവിടുന്ന് കിട്ടാനാ ചെക്കനെ????”
അതിന് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.
“എന്താ വാവേ നിനക്കും എന്നെ വേണ്ടാതായോ????”
“ദേ ചേച്ചി അനാവശ്യം പറഞ്ഞാൽ ഞാൻ എടുത്ത് തോട്ടിലിടും പറഞ്ഞേക്കാം.”
“നിന്നെ കുറിച്ച് ഓർക്കുമ്പോ നിക്ക് സങ്കടം ആട.”