💘മായകണ്ണൻ [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

“അയ്യോ ചേച്ചി എഴുനേറ്റോ????”

“പിന്നില്ലാണ്ട്???? പോയി കുളിച്ച് അവളേം കൊണ്ട് പോവാൻ നോക്ക് കണ്ണാ.”

“അഹ് അമ്മ ചെന്നിട്ട് അവളോട് പറ ഒരു പത്ത് മിനിറ്റിനുള്ളിൽ വന്നേക്കാന്ന്.”

“എത്ര നേരാന്ന് വച്ചാ അവള് കാത്തിരിക്ക്യ???? പെട്ടന്ന് വാ…..”
അമ്മ താഴേക്ക് ഇറങ്ങിയ ഉടൻ തന്നെ ഞാൻ കുളിക്കാൻ കേറി. മുറിക്കകത്ത് തന്നെ bathroom ഉള്ളത് കൊണ്ട് ആ കാര്യം എളുപ്പമായി. എന്നും കാണുന്ന ഈ സ്വപ്നം ഒന്ന് നടന്ന് കിട്ടിയാ മതിയായിരുന്നു എന്റെ ദേവി. ഞാൻ ബാത്‌റൂമിനുള്ളിലെ കണ്ണാടിയിൽ നോക്കി സ്വയം പറഞ്ഞു. എന്നിട്ട് ഷവർ തുറന്ന് അതിന്റെ കിഴിൽ നിന്നു. ഏകദേശം ഒരു 15 മിനിറ്റ് എനിക്ക് കുളിക്കാൻ വേണ്ടി വന്നു. കുളി കഴിഞ്ഞ് ഡ്രസ്സ്‌ എല്ലാം ചേഞ്ച്‌ ചെയ്തു. പൗഡർ ഒന്നും ഇടാറില്ല. പക്ഷെ ക്രീം ഇടും. പിന്നെ മുടിയിൽ ജെൽ തേക്കും, കാത് കുത്തിട്ടുണ്ട്, അതും മൂന്ന് തവണ. അതിലെല്ലാം സ്റ്റണ്ട് ഇട്ടു. എന്നും ഇങ്ങനെ ഒരുങ്ങാറില്ല. ഇതുപോലെ എവിടെ എങ്കിലും പോവുമ്പോ മാത്രം. ഏതെങ്കിലും പെണ്ണ് വീണലോ!!അതുകൊണ്ട് തന്നെയാണ് ഇങ്ങനെ ഒരുങ്ങുന്നതും. പക്ഷെ ഇതുവരെ ഒരു പെണ്ണും വീണിട്ടില്ല.എനിക്ക് ആരോടുമൊട്ടും ഇഷ്ട്ടം തോന്നിട്ടുമില്ല. ഞാൻ പ്രണയിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഒരാളെ പ്രണയിക്കുന്നുണ്ട്. അത് ഒരു യക്ഷിയെയാ. സോറി യക്ഷി അല്ല എന്റെ ചേച്ചിയെയാ. ചിലസമയത്ത് അവള് യക്ഷി തന്നെയാ. അങ്ങനെ ഒരുവിധം ഞാൻ റെഡി ആയി. പിന്നെ ഒട്ടും സമയം പാഴാക്കതെ അവളുടെ മുറിയിലേക്ക് ചെന്നു.

“എത്രനേരമായി വാവേ കാത്തിരിക്കുന്നു????”

“എന്റെ ചേച്ചി ഞാൻ വന്നല്ലോ പിന്നെ എന്താ????”

“ഇനി ഞാൻ കുളിച്ച് റെഡി ആവുമ്പോളേക്കും ലേറ്റ് ആവും.”

“ഏയ്‌ അതോർത്ത് എന്റെ പൊന്നാര ചേച്ചി പേടിക്കണ്ട. നിന്നെ കുളിപ്പിക്കുന്നത് ഞാനല്ലേ???? 5 മിനിറ്റ് കൊണ്ട് എല്ലാം ശെരിയാക്കാം.അത് പോരെ????”

“പിന്നെ കുളിപ്പിക്കുന്നത് നീ തന്നെയാ. പക്ഷെ ഞാൻ പറയും എപ്പോ നിർത്തണമെന്ന്. വല്ലപ്പോഴും ആണ് ഇത്പ്പോലെ പുറത്തൊക്കെ പോകുന്നെ അപ്പൊ സുന്ദരിയായി തന്നെ പോണം.”

“അതാണോ, എന്റെ പൊന്ന് ചേച്ചി നീ കുളിക്കാണ്ട് ഡ്രെസ്സും മാറി പോയാലും നീ സുന്ദരി തന്നെയാ.”

“അയ്യടാ, നിനക്ക് വേണമെങ്കിൽ അങ്ങനെ പോവാം. അത്പ്പോലെ അല്ല ഞാൻ.”

“അയ്യോ മതി നിർത്ത്. ഇനിയും സംസാരിച്ചോണ്ട് ഇരുന്ന പിന്നും ലേറ്റ് ആവും.”

“അത് ശെരിയാ. പെട്ടന്ന് എന്നെ കുളിപ്പിച്ച് താടാ.”

“ഓഹ് പെടക്കല്ലേ പെണ്ണെ”

പിന്നെ അവളേം എടുത്ത് ബാത്റൂമിൽ കേറി. അവളെ എന്നും കുളിപ്പിക്കുന്നത് ഞാൻ തന്നെയാ. ആദ്യമൊക്കെ പേടിയും, ചമ്മലും ഒക്കെയുണ്ടായിരുന്നു. അവള് പറയുന്നത് പോലെ ഞാൻ അവളുടെ മോനും, അവൾ എന്റെ അമ്മയുമാണ്. ഞങ്ങളുടെ ബന്ധത്തെ വേറൊരു കണ്ണ് കൊണ്ട് ഞാൻ കണ്ടിട്ടില്ല. കാണാൻ എനിക്ക് സാധിക്കുകയും ഇല്ല. ഞാൻ അവളെ കുളിപ്പിക്കുന്നത് കൊണ്ട് അച്ഛനും അമ്മയ്ക്കും ഒരു വിരോധവും ഉണ്ടായിട്ടില്ല. മറിച്ച് സന്തോഷം മാത്രമേ ഉള്ളൂ.
20 മിനിറ്റോളം പല്ല് തേപ്പിച്ചും, കുളിപ്പിച്ചും അവളെ സുന്ദരി ആക്കി. പുറത്ത് കൊണ്ടുവന്നു. ഡ്രെസ്സും മാറ്റി.പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു. മുടി ചീകി, കണ്ണേഴുതി, പൊട്ട് വച്ചു, ചെറുതായി ചന്ദനവും തൊട്ടു. ചുണ്ടിൽ ചേച്ചി ലിപ്സ്റ്റിക്ക് ഇടാറില്ല. അതിന്റെ ആവശ്യം അവൾക്കില്ല. ഒരുപാട് നേരം കണ്ണാടിൽ തന്നെ അവൾ നോക്കികൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *