ഞാൻ അതിന് മറുപടി കൊടുത്തില്ല.
“കണ്ടോ നിനക്ക് ഇപ്പോളും എന്നോട് പിണക്കമാണല്ലേ????”
“അയ്യോ എന്റെ പൊന്ന് കൂടപ്പിറപ്പെ ഞാൻ നാളെ ഓഫ്നെജിൽ പോണതിനെപ്പറ്റി ആലോചിക്കുവായിരുന്നു.”
“ശെരിയാണല്ലോ വാവേ നാളെ ഞായറാഴ്ച ആണല്ലോ???? ഞാൻ അതങ്ങ് മറന്നിരിക്കുവായിരുന്നു.ആട്ടെ അതേ പറ്റിയെന്ത ഇത്ര ആലോചിക്കാൻ????”
“ഓ ഒന്നുമില്ല.നാളെ എന്റെ കൈക്ക് Rest കാണില്ലല്ലോ!!! അതേ പറ്റി ആലോചിക്കുവായിരുന്നു.”
“കുഞ്ഞിലേ എത്ര തവണ ഞാൻ നിന്നെ ചുമന്നെക്കുന്നു????നീ എന്റെ അനിയനാ.പക്ഷെ നിന്നെ അനിയനായിട്ടല്ല ഞാൻ കണ്ടേക്കണേ.ന്റെ മോനായിട്ടാ.ഒരു മോൻ അമ്മയെ ചുമക്കുന്നതിൽ ഒരു തെറ്റും ഇല്ല.”
“ശെരി അമ്മേ………………..”
ഞാനും അവളും പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു.
എന്റെ ചേച്ചി അടുത്തുള്ളപ്പോ സമയം പോകുന്നതേ അറിയില്ല.അവൾക്കും അങ്ങനെ തന്നെയാ.കളിയും,ചിരിയും,വഴക്കും,അടിയും,കരച്ചി ലും,പിഴിച്ചിലും,അവസാനം sorry ചേച്ചി എന്നും പറഞ്ഞ് അവളുടെ കവിളത്തു ഒരുമ്മയും കൊടുത്ത് അവളെ ഉറക്കിട്ടെ ഞാൻ എന്റെ റൂമിലോട്ട് പോവു.എന്നും ഇങ്ങനെ തന്നെയാ.ഇന്നും അങ്ങനെയൊക്കെ തന്നെ സമയംപ്പോയി.എല്ലാം കഴിഞ്ഞ് ഞാനും കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോളോ നിദ്ര ദേവി എന്നെ കടാക്ഷിച്ചു.
കണ്ണൻ……… കണ്ണൻ……… കണ്ണൻ………. കണ്ണൻ
എങ്ങും ഹർഷാരവം. ആർത്തിരമ്പുന്ന കടൽപ്പോലെ സ്റ്റേഡിയം നിറഞ്ഞിരിക്കുന്നു.”
കമന്ററിയിൽ ഇരിക്കുന്നവർക്ക് പറയാൻ ഒന്നേ ഉള്ളൂ.,
Jersy No 11 കണ്ണൻ ഈ free kick goal ആക്കി മാറ്റിയാൽ ഈ സീസണിലെ top soccer ഉം ഈ കളിയിലെ man of the match ഉം മലയാളികളുടെ സ്വകാര്യ അഹങ്കാരവുമായ കണ്ണൻ തന്നെ കൊണ്ട്പ്പോകും. ഒരേ ഒരു goal.ഈ ഒരു free kick goal ആക്കിയാൽ ഈ സീസണിലെ കപ്പ് കണ്ണന്റെ ടീം കൊണ്ട് പോകും. നമ്മൾ ഓരോരുത്തരും ആകാംഷപൂർവ്വം കാത്തിരിക്കുന്നു കണ്ണന്റെ ആ free kick ന് വേണ്ടി.”
റഫറിയുടെ വിസിലിന് വേണ്ടി കാത്തിരിക്കുന്നു എല്ലാവരും. ഒടുവിൽ ആ വിസിൽ മുഴങ്ങി. എല്ലാവരുടെയും നെഞ്ചിടുപ്പ് കൂടുന്നു.
കണ്ണൻൻൻൻൻൻൻൻൻൻൻൻ…………
“കണ്ണാ ടാ കണ്ണാ പോത്ത്പ്പോലെ ഉറങ്ങും മനുഷ്യനെ മെനക്കെടുത്താൻ. ടാ എണിക്കടാ. ഇന്ന് ഞായർ ആണ് ഓഫ്‌നേജിൽ പോണില്ലേ നിങ്ങൾ???? എണിക്കടാ കഴുതേ……”
“ഓ ഈ തള്ള. നല്ലൊരു സ്വപ്നം ആയിരുന്നു. എന്നും കാണുന്നത് ആണ്. എപ്പളും goal അടിക്കണ്ട സമയം ആവും, ഈ തള്ള വന്ന് വിളിക്കും. എന്ത് പ്രഹസനം ആണ് തള്ളേ????
“നിനക്ക് ഈ തള്ളേ വിളി കുറച്ച് കൂടുന്നുണ്ടേ കണ്ണാ. നിന്റെ ചേച്ചി എണിച്ചിട്ട് ഒരു മണിക്കൂർ ആയി.”