ഇത്രേ ഉള്ളൂ.ഞാനും അവളും തമ്മിലുള്ള പിണക്കം.sorry പറഞ്ഞ് ഒരുമ്മ കൊടുത്താ തിരുന്ന പ്രശ്നമേ ഉള്ളൂ.
ഇങ്ങനെയൊക്കെ തന്നെയാ ഞങ്ങളുടെ ആഴ്ചയിലേ 6 ദിവസവും.പക്ഷെ പിന്നുള്ള 1 ദിവസം അതായത് എല്ലാ ഞായറാഴ്ചയും ഞാനും ചേച്ചിയും ഒരു ഓഫ്നെജിലോട്ട് പോവും.ആരോരും ഇല്ലാത്ത എന്നാ എല്ലാരും ഉള്ള കുറെയേറെ കുഞ്ഞുങ്ങൾ.അവിടെ ചെല്ലുമ്പോൾ മനസ്സിന് എന്തെന്ന് ഇല്ലാത്ത തൃപ്തിയാ.ആ ഓഫ്നെജിന്റെ പടി കേറുമ്പോ നമ്മുടെ മനസ്സിൽ ഉള്ള ടെൻഷൻ,സങ്കടം എല്ലാം ഊരിവച്ച് സന്തോഷത്തോടെ വേണം കേറാൻ.ആദ്യമൊക്കെ അങ്ങോട്ടോക്കെ പോകുന്നതേ കലിയായിരുന്നു.എന്റെ എല്ലാ കാര്യവും അറിയാവുന്ന ചേച്ചിക്ക് അത് മനസ്സിലാവൂകയും ചെയ്തു.അന്ന് ചേച്ചി എന്നെ കുറെ ഉപദേശിച്ചു.ആ ഉപദേശം എന്നെ വേറൊരു ആളാക്കി.പിന്നെ പിന്നെ ചേച്ചിയെക്കളും
അങ്ങോട്ട് പോവാൻ താല്പര്യം എനിക്കായിരുന്നു.ഇവിടുന്ന് ഏകദേശം ഒരു അരമണിക്കൂർ യാത്രയുണ്ട്.ഞങ്ങടെ വീടിന്റെ കുറച്ച് അപ്പുറത്ത് അതായത് ഒരു നാല് വീട് കഴിഞ്ഞാണ് അനുവിന്റെ വീട്.ശെരിക്കുള്ള പേര് അനുപമ എന്നാണ്. എന്റെ ചേച്ചിയുടെ close ഫ്രണ്ട് ആണ് കക്ഷി.കാര്യം എന്റെ ചേച്ചിയുടെ പ്രായം ഉണ്ടെങ്കിലും ഞാൻ അങ്ങനെ അധികം അവളെ ചേച്ചി എന്ന് വിളിക്കാറില്ല.എടി,പോടീ എന്നൊക്കെ വിളിക്കൂ. അതിനുള്ള സ്വാതന്ത്ര്യം അവൾ എനിക്ക് തന്നിട്ടും ഉണ്ട്. അതാ അവൾക്കും ഇഷ്ട്ടം.അന്നത്തെ ആ ഞായറാഴ്ച എന്റെ കൈക്ക് ഒരു വിശ്രമവും കാണില്ല.അവളെയും എടുത്ത് ആദ്യം അനുവിന്റെ വീട്ടിലേക്ക് പോണം.അവിടെ അനുവിന്റെ അച്ഛന്റെ കാറിലാണ് ഞങ്ങൾ പോവുന്നത്.അനു തന്നെയാണ് ഓടിക്കുന്നതും.അവളുടെ വീട്ടുകാർക്ക് ഞങ്ങളെ വല്ല്യ കാര്യവാ.ഓഫ്നെജിൽ എത്തുന്നത് വരെ കാറിലിരുത്തും.അപ്പോള എനിക്കൊരു ആശ്വാസം.എന്റെ മുഖം കാണുമ്പോ അനുവിന് ദയ തോന്നും അതുകൊണ്ട് തന്നെ അവൾ maximam പതുക്കെ വണ്ടിയോടിക്കൂ.അപ്പൊ എനിക്ക് കൂടുതൽ സമയം rest എടുക്കാം.അരമണിക്കൂർ കൊണ്ട് എത്തേണ്ടത് അനു എനിക്ക് വേണ്ടി ഒരുമണിക്കൂർ ആയി കൂട്ടും.അവിടെയെത്തി കഴിഞ്ഞാൽ പിന്നെ വേറൊന്നും മനസ്സിൽ കാണില്ല.അവിടുത്തെ കുട്ടികളുടെയൊക്കെ മുമ്പിൽ ഞാനൊരു സൂപ്പർമാനാ. അവരുടെയൊക്കെ കണ്ണിൽ ഒരു ചേച്ചിയെ നിലംതൊടിക്കാതെ എടുത്തോണ്ട് നടക്കണ ചേട്ടൻ.
“ഈ ചേട്ടന് എങ്ങനെ പറ്റുന്നോ എന്തോ അല്ലേടാ???”
“Mm അടിപൊളി തന്നെയാ ഈ ചേട്ടൻ ഇനി ശെരിക്കും വല്ല സൂപ്പർമാനും ആവുവോ????? ”
അവരുടെയൊക്കെ ഇങ്ങനെയുള്ള കമന്റുകൾ കേൾക്കുമ്പോ തന്നെ ഞാൻ മാനമുട്ടെ ഉയരും.അവിടെയുള്ള മിക്കവരും എന്റെ ആരാധകാരണ്.ഏകദേശം പത്ത് അന്പത് കുട്ടികളെയുള്ളൂ.മിക്കവരും 10 വയസ്സിൽ താഴെയുള്ളവരാ.പിന്നെ പിഞ്ചു കുഞ്ഞുങ്ങളും ഉണ്ട്. 6 മാസം പ്രായമായതും,1 വയസ്സ് ഉള്ളതും അങ്ങനെയങ്ങനെ.ആ കുഞ്ഞുങ്ങളുടെയൊക്കെ നിഷ്കളങ്കമായ ചിരി കാണുമ്പോ എപ്പളും തോന്നിപ്പോകും ഇവരുടെ അച്ഛനും അമ്മയ്ക്കും എങ്ങനെ ഇവരെ ഉപേക്ഷിക്കാൻ കഴിഞ്ഞുവെന്ന്????
“വാവേ………… ടാ വാവേ”
ചേച്ചിയുടെ വിളിയാണ് എന്നെ ആലോചനയിൽനിന്നും ഉണർത്തിയത്.
“എന്താ വാവേ സ്വപ്നം കാണുവാ????”