💘മായകണ്ണൻ [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

“Mm നീ എല്ലാവർക്കും ഒരു ഭാരം തന്നെയാ.”

“നിനക്കും ഞാൻ ഒരു ഭാരം ആണോടാ???? ”

“അതെ എനിക്കും നീയൊരു ഭാരം തന്നെയാ….”

ഇത്രയും കേൾക്കണ്ട താമസം പരിസരം മറന്ന് അവൾ പൊട്ടി കരഞ്ഞു.

“അയ്യേ എന്റെ ചേച്ചി കരയുവാ???? ഞങ്ങൾക്ക് നീ ഒരു ഭാരം ആവുമോ ടി???അങ്ങനെ നിനക്ക് തോന്നുന്നുണ്ടോ???? പക്ഷെ എന്തൊക്കെ പറഞ്ഞിട്ടും അവൾ കരച്ചിൽ നിർത്തുന്നില്ല.ടി ചേച്ചി ദേ അമ്മ കാണുട്ടോ….കരയല്ലേ ചേച്ചി plz ടി……എന്റെ പൊന്ന് അല്ലെ എന്തെങ്കിലും ഒന്ന് സംസാരിക്കെടി…”

“വാവേ നമ്മക്ക് ഒന്ന് മാവിൻച്ചോട്ടിൽ പോവാടാ……”

ഞങ്ങൾക്ക് എന്ത് സങ്കടം വന്നാലും സന്തോഷം വന്നാലും നേരെ പോണത് വെളിയിലേ കിളിചുണ്ടൻ മാവിൽച്ചോട്ടിലാ.

അത്രയും കേട്ടപ്പോ തന്നെ എനിക്ക് എന്തോ വലിയ ആശ്വാസം ആയി.

“നീ ആദ്യം ഇത് കഴിക്ക്.എന്നിട്ട് പോവാം.”

“എനിക്ക് വേണ്ട വാവേ എന്തോ വിശപ്പ് ഇല്ല….”

“എടി ചേച്ചി എനിക്കറിയാം വിശപ്പ് ഇല്ലാത്തതിന്റെ കാരണം…..കഴിക്ക് ചേച്ചി ഇല്ലെങ്കിൽ ഞാൻ കൊണ്ട് പോവില്ല……”

“അത് കേട്ടപ്പോ അവൾ കഴിക്കാൻ തുടങ്ങി.കുറച്ച് നേരം ചിക്കിയും കിണ്ടിയും ഇരുന്ന് ഒരു വിധം കഴിച്ചെന്നു വരുത്തി…”

അങ്ങനെ ഞാൻ അവളെയും കൊണ്ട് ഞങ്ങടെ വീടിന്റെ പുറത്തേക്ക് ഇറങ്ങി…..

ഞങ്ങൾ ഞങ്ങടെ വിശ്രമകേന്ദ്രമായ മരച്ചുവട്ടിലേക്ക് നിങ്ങി.അവിടെ ഞങ്ങൾ തന്നെ ഉണ്ടാക്കിയ ഇരിപ്പിടത്തിൽ ഇരുന്നു.ഞാൻ അവളെ ഇരുത്തി അവളോട് ചേർന്ന് ഞാനും ഇരുന്നു.

“എന്റെ ചേച്ചിക്ക് എന്താ ഇപ്പോളും നേരത്തെ നടന്നെനെ പറ്റി ആലോചിച്ചോണ്ട് ഇരിക്കുവാ????”

അവൾ തല കുനിച്ചു.

ഞാൻ അവളുടെ താടി ഉയർത്തി.മുഖത്തു നോക്കി.മുഖം ആകെ വല്ലാണ്ട് വാടിയിരിക്കുന്നു.

“വല്ലതും പറയെടി ചേച്ചി……ഇല്ലെങ്കിൽ ഞാനും മിണ്ടില്ല.”

ഞാനും മുഖം വീർപ്പിച്ചിരുന്നു.

കുറച്ച് നേരം ഞങ്ങൾ ഒന്നും മിണ്ടില്ല.എങ്ങും നിശബ്ദത തളം കെട്ടി കിടക്കുന്നു.അവസാനം ആ നിശബ്ദതതയേ കീറി മുറിച്ചു കൊണ്ട് എന്റെ ചേച്ചി പെണ്ണ് തന്നെ സംസാരിച്ചു തുടങ്ങി.

“വാവേ………”

ഞാൻ കേട്ട ഭാവം നടിച്ചില്ലാ.നമ്മളോടാ കളി…….

“വാവേ ചേച്ചിയോട് പിണക്ക????”

“ക്ക് ആരോടും ഒരു പിണക്കവും ഇല്ല എന്നോട് അല്ലെ എല്ലാവർക്കും പിണക്കം.ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.”

“ചേച്ചിയോട് ഷെമിക്കെടാ വാവേ നീ.നീ കൂടെ മിണ്ടാണ്ട് ഇരുന്ന ചേച്ചി ചത്തുകളയും.”

അതുംകൂടി കേട്ടപ്പോ എനിക്ക് സങ്കടമായി.

“ഞാൻ അല്ലല്ലോ ചേച്ചി മിണ്ടാത്തെ ഇവിടെ ഇരുന്നപ്പോമുതൽ ഒന്നും മിണ്ടാതെ ഇരുന്നത് ചേച്ചി അല്ലെ.ചേച്ചി ഒന്നും മിണ്ടാത്തത് കൊണ്ട് എനിക്കും ദേഷ്യം വന്നു അതാ ഞാനും ഒന്നും മിണ്ടാത്തെ…..sorry ചേച്ചി……….അത്രയും പറഞ്ഞ് ചേച്ചിടെ കവിളിൽ ഒരുമ്മയും കൊടുത്തു.അവൾ എന്നെ നോക്കി ചിരിച്ചു.ആ ചിരിയിൽ ഉണ്ടായിരുന്നു.ചേച്ചിക്ക് എന്നോടുള്ള സ്നേഹം.”

Leave a Reply

Your email address will not be published. Required fields are marked *