“Mm സന്തോഷമായി എന്റെ പുന്നാര അനിയൻ ഇങ്ങ് അടുത്ത് വാ”
“എന്തിനാ?????”
“കാര്യം അറിഞ്ഞാലേ നീ വരൂ????”
ഞാൻ അവളുടെ അടുത്ത് ചെന്നു.
ഉമ്മ………..
അവൾ എന്റെ കവിളിൽ ഒരുമ്മതന്നു.
“ഇതിനായിരുന്നോ വിളിച്ചേ???? ”
“പിന്നെ നീ എന്ത് വിചാരിച്ചു????”
“അല്ല അന്ന് നീ ഇതുപോലെ അടുത്തോട്ട് വാ എന്ന് പറഞ്ഞ് വിളിച്ച് എന്റെ കവിൾ കടിച്ച് പറിച്ച ആളാ….”
“സ്നേഹം കൊണ്ട് അല്ലെ വാവേ……”
“Mm ഇങ്ങനെ സംസാരിച്ചിരുന്ന മതിയോ വല്ലതും കഴിക്കണ്ടേ????താഴെ പോവാം????”
“അഹ് പോവാം വാവേ……”
അങ്ങനെ ഞങ്ങൾ താഴെ എത്തി.അവിടെ എന്നെയും ചേച്ചിയെയും
കാത്ത് അമ്മ ഇരുപ്പുണ്ടായിരുന്നു.
“ഓ ഇന്നും പുട്ടാ????”
“അല്ലടാ ഇനി നിനക്കക്കെ വേണ്ടി ഞാൻ നൂഡിൽസ് ഉണ്ടാക്കി തരാം.ഒരുത്തി ഉച്ചയായാലും എണീക്കില്ല.പോത്തിനെ പോലെ ഉറങ്ങും.അമ്മ അടുക്കളയിൽ ഒറ്റക്ക് ആണ്.ഒന്ന് പോയി സഹായിച്ചു കൊടുക്കാം. എന്നൊരു ചിന്ത എന്റെ മോൾക്ക് ഇല്ല.”
“അമ്മേ ഈ അവസ്ഥയിൽ ഞാൻ എങ്ങനേ വരൂന്നാണ്…..????”
“നിനക്ക് ഞാനോ അച്ഛനോ സഹായിക്കുന്നത് ഇഷ്ട്ടം അല്ലല്ലോ.അനിയൻ വന്നാലല്ലേ നീ വരുള്ളൂ.അവനാണെങ്കിൽ എണീക്കാണത് 12 മണിക്ക്.”
അമ്മ ഞങ്ങൾക്ക് രണ്ടാൾക്കും വിളമ്പി തന്നിട്ട് അടുക്കളയിലേക്ക് പോയി.നല്ല ചൂട് പുട്ടും കടല കറിയും പിന്നെ കട്ടനും ആഹാ അന്തസ്.പിന്നെ ഒന്നും നോക്കില അങ്ങോട്ട് വെട്ടി അടിക്കാൻ തുടങ്ങി.എന്റെ പാത്രത്തിലെ പുട്ട് ഏകദേശം തിരറായി.ഇതിനിടയിൽ ഞാൻ ചേച്ചിയെ ഒന്ന് പാളി നോക്കി.അവളുടെ കണ്ണുകൾ നനഞ്ഞിരിക്കുന്നു.പുട്ട് തിന്നുന്നതിന്റെ ഇടയിൽ ഞാൻ അവളെ മറന്നു എന്ന് പറയുന്നത് ആണ് ശെരി.ഞാൻ അവളുടെ കൈകളിൽ എന്റെ കൈകൾ അമർത്തി.പെട്ടന്ന് അവൾ കണ്ണീർ തുടച്ച് എന്നെ നോക്കി.മുഖത്ത് ഒരു ചിരി വരുത്താനും അവൾ മറന്നില്ല.
“എന്തിനാ എന്റെ ചേച്ചി ഇങ്ങനെ കരയുന്നെ….”
“ഏയ് ഒന്നുമില്ല വാവേ…..”
“അമ്മ അപ്പളത്തെ ദേഷ്യത്തിന് അങ്ങനെയൊക്കെ പറഞ്ഞത് അല്ലെ.അത് നീ മനസ്സിൽ വച്ചോണ്ടിരിക്കുവാ????”
“എല്ലാവർക്കും ഞാൻ ഒരു ഭാരം ആയല്ലേ വാവേ….”