ഓക്കേയായി.അവൾ ഇപ്പോ വീൽചെയറിലാ.അവളെ അച്ഛനും,അമ്മയും ഒക്കെ സഹായിക്കുമായിരുന്നു.പക്ഷെ എന്റെ ചേച്ചിക്ക് ഇഷ്ട്ടം ഞാൻ സഹായിക്കുന്നത് ആണ്.എപ്പളും ചോദിക്കും നിനക്ക് ബുദ്ധിമുട്ട് ആയല്ലേ എന്ന്.ഞാൻ ആയി എന്നും പറയും.അവൾ ചോദിക്കുന്നതും ഞാൻ പറയുന്നതും എല്ലാം വെറും തമാശക്ക് ആണെന്ന് എനിക്കും അവൾക്കും അറിയാം.ഒരു ചേച്ചി എന്നതിൽ ഉപരി അവൾ എനിക്ക് എന്റെ one of the best friend ആണ്.
അങ്ങനെ കുളിയും കഴിഞ്ഞ് നേരെ ഹാളിലേക്ക് നടന്നു.അച്ഛൻ ഇല്ല 2 ദിവസമായി മുകംമ്പികക്ക് ഓട്ടം പോയതാ……..
“അമ്മ വല്ലതും തിന്നാൻ താ”
“കിടന്ന് ഒച്ച വെക്കാതടാ ചെക്കാ ഇപ്പോ കൊണ്ട് തരാം.”
“അമ്മ ചേച്ചി എണിറ്റില്ലേ?????”
“ഇല്ലടാ ഞാൻ നേരത്തെ പോയി നോക്കി സുഖഉറക്കാം.ഞാനോ അച്ഛനോ സഹായിക്കാന്ന് പറഞ്ഞ കേൾക്കില്ല.അതെങ്ങനെയാ അവൾക്ക് എപ്പോളും അവൾടെ അനിയൻ മതി……..”
“അതാണ് തള്ളെ സ്‌നേഹം………..ഞാൻ പുച്ഛിച്ചു തള്ളി.”
“നിന്റെ കൂടെ അടിപിടി കൂടാൻ ഒന്നും എന്നെ കൊണ്ട് വയ്യ നീ അവളെ പോയി വിളിക്ക്.നീ വിളിച്ചാൽ അവൾ എണിക്കും.ചെല്ല്.”
ഞാൻ അവിടെന്ന് എണിറ്റു എന്റെ ചേച്ചി പെണ്ണിന്റെ റൂമിലോട്ട് പോയി.
ആഹാ ആള് നല്ല സുഖഉറക്കമാ
“ചേച്ചി…….ചേച്ചി……..എഴുന്നേക്കെടി……”
“വാവേ കുറച്ചു നേരം കൂടെ ഒന്ന് ഉറങ്ങി കോട്ടെടാ….plz എന്റെ ചക്കരെ അല്ലെ…”
“എടി ചേച്ചി നീ ഒന്ന് എഴുന്നേറ്റ് വന്നേ എന്നിട്ട് വേണം പോയി വല്ലതും കഴിക്കാൻ.”
“വാവേ ഒരു പത്ത് മിനിറ്റ് അതിൽ കൂടുതൽ ഇല്ല.”
“പറ്റില്ല വാ വാ വാ………. അതും പറഞ്ഞ് ഞാൻ അവളെ എടുത്ത് വീൽചെയറിലിരുത്തി ബാത്‌റൂമിലേക്ക് കൊണ്ട് പോയി.ഒരു 15 min വേണ്ടി വന്നു അവളെ ഫ്രഷ് ആക്കാൻ.ഫ്രഷ് ഓക്കേയായി പുറത്ത് വന്നു.”
“എടാ കുറച്ച് പൌഡർ ഇട്ടു താ.”
“എന്റെ പൊന്ന് ചേച്ചി നീ പെണ്ണ് കാണാൻ ഒരുങ്ങുവാ…….ഇവിടെ മനുഷ്യന് വിശന്നിട്ടു കണ്ണ് കാണാൻ പറ്റണില്ല.”
“എടാ എടാ ഒരു പൊട്ടെങ്കിലും വച്ച് താ.”
“എന്റെ ചേച്ചി ചുന്ദരിയാ.സുന്ദരിക്ക് എന്തിനാപൊട്ട്????”
“നിനക്ക് ഇപ്പോ ഒരു പൊട്ട് വച്ച് തരാൻ പറ്റുവോ ഇല്ലേ അത് മാത്രം പറഞ്ഞാൽ മതി.വേറെ ഒന്നും എനിക്ക് കേൾക്കണ്ട.”
ചേച്ചിയുടെ മുഖം മാറി.
“ഇപ്പോ എന്താ എന്റെ ചേച്ചിക്ക് ഒരു പൊട്ട് വേണം അത്രയല്ലേ ഉള്ളൂ.ഞാൻ അവൾടെ കണ്ണാടിയിൽ ഒട്ടിച്ചിരുന്ന ഒരു പൊട്ട് എടുത്ത് അവൾടെ നെറ്റിൽ വച്ച് കൊടുത്തു.ഇപ്പോ സന്തോഷം അയോടി ചേച്ചി…”