ഉം എന്താ…
എനിക്കു നിന്നോട് സംസാരിക്കണം
അവളും അവളുടെ ഒരു കൂട്ടുകാരിയും ഞാനും ഹരിയും മാത്രം ക്ലാസിൽ ബാക്കി എല്ലാവരും വീടുകളിലേക്ക് യാത്രയായി.മൂകതയ്ക്ക് വിരാമമിട്ടു കൊണ്ട് ഞാൻ തന്നെ പറഞ്ഞു തുടങ്ങി.
നീയെന്താ… നേരത്തെ പറഞ്ഞത്
എന്താ ചെവിടു കേൾക്കില്ലെ നിനക്ക്
നിന്ന് ചിലക്കാതെ പറയെടി…
ദേ… നാവുണ്ടെന്നു കരുതി തോന്നുന്നത് വിളിക്കരുത് , എനിക്ക് തന്നെ ഇഷ്ടാ… അതു ഞാൻ പറഞ്ഞു.
എനിക്കു നിന്നെ ഇഷ്ടമല്ല
ആണോ വലിയ കാര്യം
ഞാൻ കാര്യമായിട്ടു തന്നെ പറഞ്ഞതാ…
എന്നെ കിട്ടുന്നത് നിൻ്റെ ഭാഗ്യമാ… മോനെ
അങ്ങനെ ഒരു ഭാഗ്യം വേണ്ട പുല്ലേ… എനിക്ക്
നിന്നോട് ഞാൻ പറഞ്ഞു സൂക്ഷിച്ചു സംസാരിക്കാൻ
ഞാൻ മറ്റൊരു പെണ്ണുമായി കട്ട പ്രണയത്തിലാണ്, എന്നെ വിട്ടേക്ക്
ആണോ ഞാൻ വിശ്വസിച്ചു. എനിക്കു നിന്നെ തന്നെ വേണമെങ്കിലോ…
അതൊരിക്കലും നടക്കില്ല, നിയൊരു പെണ്ണാണോ
എന്താ… കണ്ടാ തോന്നില്ലെ
കണ്ടാ തോന്നിയാ മതിയോ… നിന്നെ പോലെ ഒന്നിനെ നല്ലൊരു ആണൊരുത്തൻ നോക്കോടി
ടാ… സൂക്ഷിച്ച് സംസാരിക്കണം
നിൻ്റെ നാക്കും സ്വഭാവവും അറിഞ്ഞാ എല്ലാരും വെറുക്കും, ഞാനും നിന്നെ വെറുക്കുന്നു, അപ്പോ മോൾ പോവാൻ നോക്ക്, വെറുതെ എന്നെ വെറുപ്പിക്കരുതെ…
അവളുടെ വാലു മുറിച്ച സന്തോഷത്തിൽ ഞാൻ ഇരിക്കുമ്പോ… അവളുടെ വക മാസ് ഡൈലോഗു വന്നു.
എൻ്റെ കഴുത്തിൽ താലി കെട്ടുന്നുണ്ടേ അതു നീയായിരിക്കും നോക്കിക്കോ….
അതും പറഞ്ഞവൾ നടന്നു പോയി. എൻ്റെ രക്തം ദേഷ്യത്തിൽ തിളച്ചു മറയുന്നതു പോലെ തോന്നി. ഒരു വിതം പാർക്കിംഗിലെത്തി ബൈക്കിൽ കയറി പിറകോട്ട് നീക്കി വരുമ്പോ അതി വേഗം പാഞ്ഞു വന്ന ഒരു കാർ എൻ്റെ ബൈക്കിൽ ഇടിച്ചു ഞാൻ തെറിച്ചു വീണു. ഞാൻ തിരിഞ്ഞു നോക്കിയതും കാറിൽ നിന്നും പെട്ടെന്ന് ആത്മിക ഇറങ്ങി.
മനൂ………
എന്നുറക്കെ വിളിച്ചു കൊണ്ട് എൻ്റെ നേരെ ഓടി വരുന്നു. പെട്ടെന്ന് രണ്ടു ദിക്കിൽ നിന്നും
ഏട്ടാ…. എന്നാരു വിളിയും
(തുടരും…..)