കൊറെ നേരായല്ലോ … എന്താ മോനെ
ഒന്നുമില്ലടോ… ഞാൻ മനസിൽ കരുതിയത് നി പെട്ടെന്നു പറഞ്ഞപ്പോ…
ഈ മനസ് അതെനിക്കറിയില്ലെ….
ആണോ… എന്നാ ഇപ്പോ എൻ്റെ മനസിലെന്താ…
എന്നെ ഒന്ന് കെട്ടിപ്പിടിച്ച് കിസ്സിടക്കണം
നാണമില്ലെ പെണ്ണെ നിനക്ക് ഇങ്ങനെ പറയാൻ
ഓ… പിന്നെ ഉള്ളതൊക്കെ ചെയ്യാം ഞാൻ പറഞ്ഞതാ… ഇപ്പം കുറ്റം
ഓ… എനി അങ്ങനെ പറഞ്ഞോ…
എന്താ… ഞാൻ പറഞ്ഞത് ശരിയല്ലേ….
ഒന്നു പോയേടി, ഇതു മാത്രം തെറ്റി,
അങ്ങനെ വരാൻ വഴിയില്ലല്ലോ
എന്തായാലും നിൻ്റെ ആഗ്രഹം നീ പറഞ്ഞു. എനി തന്നില്ലാന്നു വേണ്ട
അയ്യട, ആ പൂതി മനസിൽ വെച്ചാ മതി…
അതും പറഞ്ഞവൾ ഓടി, അവൾക്കു പിറകെ ഞാനും. ഞങ്ങൾ രണ്ട് ഇണക്കുരുവികൾ എല്ലാം മറന്ന് പ്രണയസല്ലാപത്തിൽ മുഴുകി പാറി പറക്കുമ്പോ ഞങ്ങൾക്കു പിറകെ രണ്ടു കഴുകൻ കണ്ണുകൾ ഉണ്ടായിരുന്നു.
ക്ലാസ്സിൽ ഉച്ചയ്ക്കു ശേഷം ചെന്നിരുന്നതും സന്തോഷ വാർത്ത, ഈ പിരീഡ് ഫ്രീ, ഒരു വല്ലാത്ത ആശ്വാസമാണ് ഫ്രീ പിരീഡ് കിട്ടുമ്പോ, ആ പിരീഡിൻ്റെ ഹരം ഒന്നു വേറെ തന്നെയാണ്. മൊത്തം ക്ലാസും അലങ്കോലമാകുന്ന അസുലഭ നിമിഷം. കളിയാക്കലും കളിപ്പിക്കലും കൊച്ചു കൊച്ചു തല്ലുകൂടലും എല്ലാം നിറയുന്ന ഒരു മണിക്കൂർ സമയം.
ഞാനും ഹരിയും ഒക്കെ സംസാരത്തിൽ മുഴുകി നിൽക്കുമ്പോഴാണ് അജു അത് പറഞ്ഞത്
ടാ… നോക്കെടാ… ആ പിശാച് ഇങ്ങോട്ടു തന്നെ നോക്കി നിക്കുന്നു.
ഞങ്ങൾ എല്ലാരും അങ്ങോട്ടു നോക്കിയതും ശരിയാണ് ആത്മിക അവൾ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു.
ടാ.. നവീ… അവൾ നമുക്കിട്ടെന്തോ പണിയാനുള്ള പരിപാടിയിലാ,
അവർ എല്ലാരും ഇടക്കിടെ അവളെ നോക്കി കൊണ്ടിരിന്നു. ഒരു പ്രതികരണവും കുടാതെ അവളും നോക്കി ഇരുന്നു. ഇടക്ക് ഞാനൊന്നു നോക്കിയപ്പോ ആ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. പിന്നെയും അതു പലവട്ടം ആവർത്തിച്ചു. അതിൻ്റെ അർത്ഥം എനിക്കും മനസിലായില്ല.
ആത്മിക അവളുടെ പുഞ്ചിരി അതെന്നെ എന്നും ഭയപ്പെടുക്കാറുണ്ട് എന്ന സത്യം ഞാൻ എല്ലാരിൽ നിന്നും മറച്ചു വെച്ചു. എന്നതാണ് സത്യം. മനസു നിറയെ മാളു മാത്രം .അവളോടുള്ള പ്രണയം എന്നും എനിക്ക് മനോധൈര്യം പകർന്നു തന്നു. ചില സമയങ്ങളിൽ മനസ് കൈവിട്ടു പോകുമെന്നു തോന്നുമ്പോ ഞാൻ സ്വയം അവിടെ നിന്നും മാറാറാണ് പതിവ്, അന്നും അതുപോലെ ഞാൻ ക്ലാസ്സിനു വെളിയിലിറങ്ങി. എനിക്കൊപ്പം ഹരിയും വന്നു.
പുറത്തു നിന്നു ഞാനും ഹരിയും സംസാരിച്ചു തുടങ്ങി ഞങ്ങളുടേതായ ലോകം . സൗഹൃദം അതൊരു ശക്തി തന്നെയാണ്. മനസിൽ എത്ര സങ്കടം ഉണ്ടായാലും നമ്മെ ചിരിപ്പിക്കാൻ കഴിവുള്ളവൻ സുഹൃത്ത് തന്നെയാണ്, ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ഭയത്തെ ഇല്ലാതാക്കാൻ അവരുടെ ഒരു വാക്കു മതി, ഞാനില്ലേടാ കൂടെ പിന്നെ നമ്മളിൽ ഉയർന്നു വരുന്ന മനോഭത്തിൽ ഒറ്റക്കൊമ്പനെ പോലും ഇപ്പോ നേരിടും എന്ന് തോന്നി പോകും. എല്ലാം മറന്ന് എൻ്റെ മുഖത്ത് വീണ്ടും പുഞ്ചിരി വന്ന സമയം . ഹരി എന്നോടായി പറഞ്ഞു.