നിത്യ പൂ പോലെ നിർമ്മലമാണ് എന്നാൽ മനോഹരമായ പനിനീർ പുവിൽ കരടായി മുള്ളുകൾ എന്നത് പോലെയാണ് അവളുടെ ചിന്തകൾ . ആ പൂവിന് എന്നും വിരുന്നു വരുന്ന ഒരു കരി വണ്ടിനെ മാത്രമേ.. അറിയു. ആ വണ്ടിനെ ജീവനു തുല്യം അവൾ സ്നേഹിക്കുന്നുമുണ്ട്, ആ വണ്ട് ഞാനാണ്, അവളുടെ ഏട്ടൻ, ഞാനാണ് അവളുടെ ലോകം.
സാഹോദര ബന്ധത്തിൻ്റെ ഇമ്പമേറുന്ന നിമിഷങ്ങളിൽ വിലമതിക്കാനാവാത്ത സ്നേഹത്തിൻ്റെ മധു പങ്കു വെക്കാൻ അവൾ ഒരുക്കമല്ല, എന്നാൽ എന്നിലെ അക്ഷയപാത്രത്തിൽ നിന്നും അഭിയും ആ മധു നുകരുന്നത് അവൾക്ക് താങ്ങാൻ കഴിയുന്നുമില്ല. പ്രതികരിക്കാൻ ആഗ്രഹമുണ്ടെങ്കിലും പ്രതികരിക്കാനാവാത്ത അവളുടെ അവസ്ഥ, അതാണ് അവളെ കൊണ്ട് ഇങ്ങനെ ഒക്കെ പറയിപ്പിക്കുന്നത്.
നിന്നെ ഞാൻ തല്ലോടി മുത്തേ…..
ഉം ഇതു വരെ തല്ലാത്ത ഒരാൾ വന്നിരിക്കുന്നു
അത് സ്നേഹം കൊണ്ടല്ലേ….
എന്നിട്ട് അഭിയെ തല്ലുന്നത് കണ്ടിട്ടില്ലല്ലോ…
അഭിയെക്കാൾ എനിക്കു നിത്യയെ അല്ലെ ഇഷ്ടം
കള്ളം
എടി, പൊട്ടി പെണ്ണേ സ്നേഹം കുടുതൽ ഉള്ള ഇടത്തെ പൊട്ടലും ചീറ്റലും ഉണ്ടാകു
എനിക്കൊന്നും അറിയില്ല
ഞാനിപ്പോ എന്താ വേണ്ടേ…. അതു പറ
എനി ഏട്ടൻ അഭിയോട് കൂടണ്ട
മോളെ അതൊരിക്കലും നടക്കില്ല
കണ്ടോ കണ്ടോ ഏട്ടന് അവളാ വലുത്
നിത്യാ… നീ എഴുതാപ്പുറം വായിക്കരുത്, അനുവിനും അഭിക്കും സ്വന്തമായി ആങ്ങള ഉണ്ടോ….
ഇല്ല, എന്നവൾ തലയാട്ടി
നിനക്കുണ്ടോ…..
ദേ…. എന്നെക്കൊണ്ട് പറയിപ്പിക്കരുത് ഏട്ടാ…
മോളെ നിനക്ക് എന്നും ഒരു ഏട്ടൻ്റെ സ്നേഹം കിട്ടുന്നുണ്ട് എന്നാൽ അഭി അവക്ക് വല്ലപ്പോഴും എൻ്റെ അരികിൽ വരുമ്പോ കിട്ടുന്ന ആ സ്നേഹം വിലപ്പെട്ടതാ…
എട്ടാ…. അത് ,
വല്ലപ്പോഴുമേ… കാണു പ്രായത്തിൽ ഏറ്റവും ഇളയത് അവളും അതാ അവളോട് ഏട്ടൻ ചൂടാവാത്തത്, കുഞ്ഞു മനസാ… അതിന്, അതു താങ്ങില്ല.
മതി മതി,
എന്താടി പുല്ലേ….
സെൻ്റി അടിച്ച് ചളമാക്കല്ലെ ഞാൻ വിട്ടു വാ… പോവാം..
അതൊക്കെ ഓർത്ത് ക്ലാസ്സിൽ ഇരുന്നു ഞാൻ പതിയെ ചിരിച്ചു. ചിരിച്ചു കൊണ്ടിരുന്ന എൻ്റെ തോളിൽ ഹരി തട്ടി വിളിച്ചു കൊണ്ട് എനിക്കാ ദൃശ്യം കാണിച്ചു തന്നു. എന്നെ തന്നെ രൂക്ഷമായി നോക്കുന്ന ആത്മികയെ.