ഇണക്കുരുവികൾ 19
Enakkuruvikal Part 19 | Author : Pranaya Raja | Previous Chapter
ഉം… എന്താടി.
ഏട്ടനെന്താ പറ്റിയെ
എന്ത് പറ്റി
അല്ല ആദ്യം മാമൻ കുംടുംബവും വരുമ്പോ മുങ്ങുന്നതല്ലെ , ഇപ്പോ എന്താ അങ്ങനെ ചെയ്യാത്തെ.
നീ എന്താ പറഞ്ഞു വരുന്നത്.
അത് അഭി,
അഭിക്കെന്താ….
എനിക്കറിയില്ല, ഏട്ടൻ അഭിയോട് കൂടുതൽ അടുക്കുന്നത് എനിക്കിഷ്ടല്ല
അയ്യടി, അപ്പോ നാളെ ഞാനൊരു പെണ്ണിനെ കെട്ടിയാ നീ അവളോടും അടുക്കരുതെന്ന് പറയോ…
ആ പറയും ചിലപ്പോ എന്തേ…..
അതും പറഞ്ഞവൾ മുഖം വീർപ്പിച്ച നിമിഷം ഞാൻ എൻ്റെ പഴയ കുട്ടിക്കുറുമ്പിയെ നേരിൽ കണ്ടു. ദേഷ്യത്താൽ ചുവന്നു തുടുത്ത മുഖം, കരിമഷിയാൽ കണ്ണെഴുതിയ മിഴികളിലെ ഈർപ്പത്തിൻ്റെ അംശം കറുപ്പായി പരന്നു തുടങ്ങി. മുഖം വീർപ്പിച്ചു ഒന്നും മിണ്ടാതെ അവൾ ഇരിക്കുന്നത് മിററിലൂടെ കണ്ട ഞാൻ അറിയാതെ ചിരിച്ചു പോയി.
പടേ………
പുറത്തവളുടെ കൈ ചൂടറിഞ്ഞ നിമിഷം സഡൻ ബ്രേക്ക് ചുവട്ടി അവളെ വണ്ടിയിൽ നിന്നും ഇറക്കി, ഒന്നു പൊട്ടിക്കാനായി കൈ ഓങ്ങിയതും, അശ്രു കണങ്ങൾ ധാരയായി ഒഴുക്കി കൊണ്ട് കത്തുന്ന നോട്ടം നോക്കി നിത്യ തന്നെ ദഹിപ്പിക്കുകയായിരുന്നു.
എന്തെ, തല്ലണോ…. തല്ലിക്കോ..
എന്താ മോളെ,
അഭി ഉണ്ടല്ലോ ഇപ്പോ, ഞാനാരാ.. അല്ലെ
നിത്യാ…..
തല്ല്, എന്നെ തല്ല്
കഴിഞ്ഞ ഒരു ദിവസം അവൾ എത്രമാത്രം വേദനിച്ചു എന്ന് വ്യക്തമാക്കാൻ മാത്രം ശക്തമായിരുന്നു അവളുടെ വാക്കുകൾ, അവളിൽ തെളിയുന്ന ഭാവങ്ങളിൽ ഭയവും , നഷ്ടബോധവും ഉണ്ടായിരുന്നു.