പ്ലീസ് ഒന്ന് വാതില്‍ തുറക്കാമോ ഞാന്‍ ഇവിടെ പെട്ടു പോയതാ ,കാര്‍ സ്റ്റാര്‍ട്ട് ആകുന്നില്ല ഫോണ്‍ ആണേ ചാര്‍ജ് ഇല്ല. ഒരു കാള്‍ വിളിക്കാനാ
അതിപ്പോ ഇവിടെ ലാന്‍ഡ് ഫോണ്‍ ഇല്ലല്ലോ
മൊബൈല്‍ ഫോണ്‍ ആയാലും മതി , എന്‍റെ ഫ്രണ്ടിനെ ഒന്ന് വിളിക്കാനാ പ്ലീസ് പുറത്ത് നല്ല മഴയാ ,ഇവിടെ നിന്നിട്ട് എനിക്ക് പേടിയാകുന്നു
ശബ്ദം കേട്ടിട്ട് കുഴപ്പം ഒന്നും തോന്നുന്നില്ല , പാവം ഈ രാത്രിയില്‍ വേറെ എന്ത് ചെയ്യും . അകത്ത് ബീയറിന്‍റെ കേട്ട് പാടെ വിട്ടിട്ടില്ലയിരുന്നു അവന്‍ രണ്ടും കല്‍പ്പിച്ച് വാതില്‍ മെല്ലെ തുറന്നു .
അവന്‍ എമെര്‍ജെന്‍സി ലൈറ്റ് അവളുടെ നേരെ അടിച്ചു. ഏകദേശം പതിനെട്ടു പത്തൊന്‍പത് വയസ്സുള്ള ഒരു പെണ്ണ് ഗ്രീന്‍ കളര്‍ റൌണ്ട് നെക്ക് ടീ ഷര്‍ട്ട് ബ്ലു ജീന്‍സ് ആണ് വേഷം . അവള്‍
നിന്ന് വിറക്കുന്നുണ്ട് .
ഹലോ , സോറി എന്നെ ഒന്ന് ഹെല്പ് ചെയ്യണം ,കണ്ടില്ലേ എന്‍റെ വണ്ടി സ്റ്റാര്‍ട്ട് ആകുന്നില്ല , എനിക്ക് ഇവിടെ ഒന്നും ഒരു പരിചയവും ഇല്ലാ . എന്‍റെ ഫ്രണ്ടിനെ ഒന്ന് വിളിച്ചാല്‍ അവന്‍ വരും
actually ഞാന്‍ അവനെ വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാ ഫോണ്‍ ഡെഡ് ആയത് . ഒരു കാള്‍ ചെയ്‌താല്‍ മതി
അവന്‍ അവളെ അടിമുടി ഒന്ന് നോക്കി
ഭാഗ്യം കാല്‍ തറയില്‍ മുട്ടുന്നുണ്ട് യക്ഷി അല്ലാ , അതിപ്പോ പഴയ സിനിമയില്‍ ഒക്കെ അതാണെങ്കിലും ഇപ്പൊ സിനെമായോക്കെ ന്യൂ ജനറേഷന്‍ ആയല്ലോ അപ്പോള്‍ പ്രേതങ്ങള്‍ക്കും
ഒക്കെ മാറ്റം ഉണ്ടാകും .അവന്‍റെ മനസ്സില്‍ നൂറായിരം സംശയങ്ങള്‍ കടന്നു വന്നു. പെണ്ണിനെ കണ്ടിട്ട് നല്ല മുറ്റ് ചരക്ക് , എവിടെയോ കണ്ടത് പോലെ ഏതോ സിനിമ നടിയുടെ ലുക്ക് ഉണ്ട്
എന്തായാലും ഒന്ന് സഹായിച്ചേക്കാം ഒരു ഫോണ്‍ കാള്‍ അല്ലെ ,നമുക്ക് എന്താ നഷ്ടം
ശരി ഞാന്‍ ഫോണ്‍ എടുത്ത് തരാം ഇവിടെ നില്‍ക്ക്
അവന്‍ ഫോണ്‍ എടുക്കാന്‍ അകത്തേക്ക് പോയി . ഫോണ്‍ എടുത്ത് വന്നു നോക്കുമ്പോള്‍ പുറത്ത് ആരും ഇല്ലാ .അവന്‍ വീണ്ടും ഒന്ന് ഞെട്ടി
ഇത് പ്രേതം തന്നെ അല്ലെങ്കില്‍ നിന്ന നില്‍പ്പിന്‍ മാഞ്ഞു പോകുമോ , പക്ഷെ കാര്‍ അവിടെ തന്നെ ഉണ്ടല്ലോ , എന്നാലും അവളെവിടെ പോയി
അവന്‍ പുറത്തേക്ക് ലൈറ്റ് അടിച്ച് നോക്കി
പുറത്ത് നല്ല തണുപ്പാ അതാ ഞാന്‍ അകത്ത് കയറിയേ
അവന്‍റെ പിന്നില്‍ നിന്ന് ആ ശബ്ദം കേട്ടപ്പോള്‍ അവന്‍റെ ഉള്ളൊന്ന് കിടുങ്ങി . അവന്‍ ഞെട്ടി തിരിഞ്ഞ് നോക്കുമ്പോള്‍ ഒരു ചെറു ചിരിയോടെ അവള്‍ നില്‍ക്കുന്നു .അവന്‍ ഒരു വിറവലോടെ
ഇതാ ഫോണ്‍ , അവന്‍ ഫോണ്‍ നീട്ടി
താങ്ക് യു സൊ മച്ച് അവള്‍ ഫോണ്‍ വാങ്ങി ആരോടോ സംസാരിക്കാന്‍ തുടങ്ങി . അവള്‍ ഫോണും കൊണ്ട് സംസാരിച്ച് വീടിനുള്ളിലേക്ക് കയറി പോയി
ഇവളിതെവിടെക്കാ പോകുന്നത് , സഹായം ചെയ്തത് പാരയാകുമോ , അവള്‍ക്കു ഒരു കള്ള ലക്ഷണം ഉണ്ടോ