ഇത് ചെയ്തത് ആരാണെക്കിലും…
അവരെ ഞാൻ വെറുതെ വിടില്ല….
പച്ചക്ക് കത്തിച്ചിരിക്കും…. ”
ഇനി ഒട്ടും സമയം കളയരുത് എന്ന് മനസ്സിലാക്കിയതോടെ
അഭിയും കാർലോസും കൂട്ടാളികളും…
വിഷ്‌ണു പറഞ്ഞത് പോലെ എല്ലാവരും പത്തു മീറ്റർ അകലത്തിൽ ….
ആ കറുത്ത വസ്ത്രധാരികൾ പോയ വഴിയേ നടന്നു നീങ്ങി ….
മൂടിനിന്നിരുന്ന കാർമേഘങ്ങൾ നീങ്ങി ….
പതിയെ നിലാവിൻ്റെ വെളിച്ചം താടകാ വനത്തിനു മുകളിൽ പതിച്ചു തുടങ്ങി ….
എല്ലാവരും വിഷ്ണു പറഞ്ഞപോലെ…
ഉൾകാട്ടിലേക്ക് നടന്നു നീങ്ങി…
ഉള്ളിലേക്ക് പോകുംതോറും…
കാടിൻ്റെ സ്വഭാവം തന്നെ മാറി തുടങ്ങി …..
ആറടിക്ക് മേലെ ഉയരമുള്ള പുല്ലുകൾ …..
വന്യമൃഗങ്ങളുടെ ഓരയിടുന്ന ശബ്‌ദവും കൂടി തുടങ്ങി ……
ഭീതിപ്പെടുത്തുന്ന അന്തരീക്ഷം…
കുറച്ചു കൂടെ മുൻപോട്ട് പോയപ്പോൾ …..
മുൻപിൽ നടന്നിരുന്ന വിഷ്ണുവും,, അഭിയും ….
പെട്ടന്ന് തന്നെ ഒരു സംശയത്തോടെ നിന്നു…
ഇത് മനസ്സിലാക്കിയതും കാർലോസും കൂട്ടാളികളും…
വേഗംതന്നെ വിഷ്ണുവിൻ്റെയും അഭിയുടെയും അടുത്തേക്ക് നടന്നു …
അവരുടെ അടുത്ത് എത്തിയതും ….
അവർ സംശയിച്ചു നിന്നതിൻ്റെ കാരണം എല്ലാവർക്കും മനസിലായി ….
വണ്ടികൾ പോയ വഴി വ്യക്തമാവുന്നില്ല….
ഇടത്തേക്കും വലത്തേക്കും പോയതായി പാടുകൾ കാണുന്നു ….
വലതുവശത്തെ പാടുകൾ പുതിയതായി ഉണ്ടായതു പോലെ….
അവർ രണ്ടും കൽപിച്ച് വലതുവശത്തേക്ക് തന്നെ നടന്നു …..
കുറച്ചു ദൂരം കൂടെ മുൻപിലേക്ക് നടന്നപ്പോൾ…
ചെറിയ രീതിയിൽ വെള്ളം ഒഴുക്കുന്ന ശബ്‌ദം കേട്ട് തുടങ്ങി ….
എല്ലാവരും വേഗം തന്നെ അവിടേക്ക് നടന്നു ……
കുറച്ചു സമയത്തിനുള്ളിൽ തന്നെ അവർ താടകാ നദിയുടെ തീരത്ത് എത്തി …..
അവിടെ എത്തിയതും അവർക്ക് ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ …..
എല്ലാവരും വിഷ്ണുവിനെ തന്നെ നോക്കി …..
വിഷ്ണുവിനും അതെ അവസ്ഥ തന്നെ …..
ഇനി മുൻപോട്ട് പോകുവാൻ എന്ത് ചെയ്യും ……
പെട്ടന്നാണ് അഭി തങ്ങൾ നിൽക്കുന്ന സ്ഥലത്തുനിന്നും ആ കാഴ്ച്ച കണ്ടത് ……
അത് കണ്ടതും അഭി ദേഷ്യത്തിൽ തീവ്രഗതിയിൽ അവിടേക്ക് ഓടി …
അഭി തീരത്തുള്ള ചെറിയ കയറ്റിലേക്ക് ഓടുന്നത് കണ്ടതും …..
വിഷ്ണുവിനും കാർലോസിനും അഭി എന്ത് കണ്ടിട്ടാണ് ഓടുന്നതെന്നു മനസിലായില്ല ….
അവരും വേഗം തന്നെ അഭിയുടെ പിന്നാലെ ഓടി …..
അഭി കുറച്ചു ദൂരം ഓടിയതിനു ശേഷം ഒരു വലിയ മരത്തിൻ്റെ അരികിൽ നിന്നു …
പിന്നാലെ ഓടിയ വിഷ്‌ണുവും കാർലോസും കൂട്ടാളികളും …..
അഭിയുടെ അടുത്ത് എത്തിയതും അവരും ആ കാഴ്‌ച്ച കണ്ടു …..
ആമിയെ അപഹരിച്ച ആ കറുത്ത വസ്ത്രധാരികളുടെ വണ്ടി …..
അഞ്ചോളം വണ്ടികൾ ഒരു വലിയ മരത്തിൻ്റെ മറയിൽ ….
മൂടി വെച്ചിരിക്കുന്നത് പോലെ …..
അത് കണ്ടതും എല്ലാവരിലും ഒരു പ്രതീക്ഷ വന്നു …..