വിളിച്ചു മുൻപിലേക്ക് നടന്നു തുടങ്ങി ….പെട്ടന്ന് വിഷ്‌ണു അഭിയുടെ മുൻപിലേക്ക് കയറി നിന്നു….
എന്നിട്ട് അഭിയോട് ….
“അഭി …,,,,
അവിടെ നിന്നെ ….
എനിക്ക് നിൻ്റെ വിഷമം മനസിലാവും …
അതിന് നേരെ കേറി പോകുവല്ല വേണ്ടത് …”
“വിഷ്‌ണു ….
ആമിയെ കാണാതായിട്ട് ഇത്ര നേരമായില്ലേ ….
അവൾക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ …
പിന്നെ ,,,,, പിന്നെ ഞാൻ ജീവിച്ചിരിന്നിട്ട് എന്താ കാര്യം …””
അത് പറഞ്ഞു തീർന്നതും അഭിയുടെ കണ്ണിൽ നിന്നും ….
ചെറുതായി കണ്ണുനീർ ഒഴുകി ……
ഇത് കണ്ടതും വിഷ്‌ണു പതിയെ അഭിയെ കെട്ടിപിടിച്ചു …
എന്നിട്ട് അഭിയുടെ തോളിൽ തട്ടി ……
എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു ….
“നമ്മൾ ഒരുമിച്ചു തന്നെ നിൽക്കണം ….
പത്ത് മീറ്റർ അകലത്തിൽ …”
കാർലോസ് സംശയത്തോടെ വിഷ്ണുവിനോട് …
“അത് എന്തിനാ …???
രണ്ട് സംഘങ്ങളായി തിരഞ്ഞാൽ ….
വേഗം തന്നെ കണ്ടുപിടിക്കാൻ പറ്റില്ലേ …??”
അത് കേട്ടതും വിഷ്‌ണു….
“പറ്റുമായിരുന്നു … സിറ്റിയിൽ ആയിരുന്നെങ്കിൽ ….
പക്ഷെ ഇത് കാടാണ് ….
കാടിനെ കുറിച്ച് എനിക്ക് നന്നായി അറിയാം …
ഇപ്പോൾ അത് പറഞ്ഞു മനസ്സിലാക്കുവാനുള്ള സമയമില്ല ….
നമ്മുക്ക് എത്രയും വേഗം ആമിയെ കണ്ടുപിടിക്കണം …”
എല്ലാവരും വിഷ്ണുവിനെ തന്നെ നോക്കിനിന്നു…
അത് മനസ്സിലാക്കിയതും വിഷ്ണു വീണ്ടും സംസാരിച്ചു തുടങ്ങി …
“നമ്മൾ വന്ന വഴിയിൽ മൊത്തം…
ചെടികൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട് …..
അത് അവർ ഈ വഴിയേ പോയപ്പോൾ പറ്റിയ കേടുപാടുകളാണ് …..
നമ്മുക്ക് അവരുടെ പുറക്കെ തന്നെ പോകാം…
ഇനി സമയം ഒട്ടുംതന്നെ കളയാനില്ല….
നമ്മൾ നഷ്ട്ടപ്പെടുത്തുന്ന ഓരോ നിമിഷവും ….
ആമിയുടെ ജീവനു തന്നെ ആപത്താണ്…
വേഗം തന്നെ പോകാം…. ”
അത് പറഞ്ഞതും …..
എല്ലാവരും വിഷ്ണുവിൻ്റെ അഭിപ്രായത്തോട് യോജിച്ചു ….
വിഷ്ണു പതിയെ അഭിയുടെ അടുത്തേക്ക് നടന്നു…
എന്നിട്ട് അഭിയെ ചേർത്ത് പിടിച്ചുകൊണ്ടു സംസാരിച്ചു തുടങ്ങി
“അഭി,,,….
നീ ധൈര്യത്തോടെ നിൽക്കണം….
ഇവിടെ നീ തളർന്നു പോകരുത്……
ആമിയെ നമ്മൾ കണ്ടുപിടിക്കും…. ”
അഭി വിഷ്ണുവിനെ ദേഷ്യഭാവത്തോടെ നോക്കി….