എന്നിക്കും അതേപോലെ തോന്നി…
എനിക്ക് ഇഷ്ട്ടമായി ആദിയേട്ടനോട് സംസാരിച്ചിരിക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടുന്നത് പോലെ… ”
“ആണോ…???
ശരിക്കും…???
എന്തിനാണ് ആമി ഇങ്ങനെ വെറുതെ നുണ തട്ടി വിടുന്നെ… ”
“ശേ…
കളിയാക്കിയതാന്ന് മനസിലായല്ലേ…. ”
അതും പറഞ്ഞ് രണ്ടുപേരും കൂടെ ഉറക്കെ ചിരിച്ചു…
അവർ ഇരിക്കുന്നത് കാട്ടിലാണ് എന്ന് പോലും അവർ മറന്നുപോയി…..
ഇതേ സമയം തന്നെ ആ കറുത്ത വസ്ത്രധാരികൾ ആദിയെയും ആമിയെയും അന്വേഷിച്ചുകൊണ്ട് തീവ്രഗതിയിൽ അവർ ഇരിക്കുന്ന ദിശയിലേക്ക് അടുത്തുകൊണ്ടിരുന്നു….
കുറച്ച് ദൂരം കൂടെ മുൻപിലേക്ക് എത്തിയതും അവരുടെ സംഘത്തിലെ മേൽനോട്ടം വഹിക്കുന്ന വ്യക്തി പതിയെ ഓടുന്ന വേഗത കുറച്ചുകൊണ്ടുവന്നു….
കുറച്ച് നിമിഷത്തിനുള്ളിൽ തന്നെ അയാൾ പതിയെ നിന്നു…
അയാളുടെ കൂട്ടാളികളും അയാളോടൊപ്പം തന്നെ അവരുടെ വേഗതയും കുറച്ച് നിന്നു….
മേൽനോട്ടം വഹിക്കുന്ന വ്യക്തി പതിയെ തന്റെ ചുറ്റും നീരീക്ഷിച്ചുകൊണ്ടിരുന്നു…..
പതിയെ അയാളുടെ കർണത്തിലേക്ക് വെള്ളം ഒഴുക്കുന്നതിൻ്റെയും,, കല്ലിൽ തട്ടി തെറിക്കുന്നതിൻ്റെയും ശബ്ദങ്ങൾ ചെറിയ രീതിയിൽ തന്നെ ആഴ്ഞ്ഞിറങ്ങി….
പെട്ടന്ന് തന്നെ അയാൾ ശബ്ദം കേൾക്കുന്ന ദിശയിലേക്ക് നോക്കി….
എന്നിട്ട് വേഗത്തിൽ തന്നെ അവിടേക്ക് പാഞ്ഞു,, അയാളുടെ പിന്നാലെ അയാളുടെ കൂട്ടാളികളും….
ശബ്ദം കേട്ട സ്ഥലത്തെത്തിയതും അവരും ആ അതിമനോഹരമായ കാഴ്ച്ച കണ്ടു…
മൂന്നു തട്ടുകളിലായി ഒഴുക്കുന്ന വെള്ളചാട്ടം അവരും അതിൻ്റെ സൗന്ദര്യം കുറച്ചു നേരം ആസ്വദിച്ച് നിന്നു…
പെട്ടന്ന് കൂട്ടാളികളിൽ ഒരുത്തൻ മേൽനോട്ടം വഹിക്കുന്ന വ്യക്തിയോട്…
“സർ..,,,
അവർ ഇവിടെ വന്നതിൻ്റെ…
ഒരു ലക്ഷണം പോലുമില്ലലോ…
ഇനി അവർ രക്ഷപ്പെട്ടു കാണുമോ…?? ”
അത് കേട്ടതും കൂട്ടാളികളിൽ വേറെ ഒരുത്തൻ…
“അവർ രക്ഷപെടാൻ ഒരു വഴിയും കാണുന്നില്ല…
ഒന്നിലെങ്കിൽ അവർ ആ ഗർത്തത്തിൽ വീണപ്പോൾ തന്നെ മരിച്ചിട്ടുണ്ടാവും . .
അല്ലെങ്കിൽ ഈ സമയം പടിഞ്ഞാറെ ഗുഹാമുഖത്തിൽ എത്തിയിട്ടുണ്ടാവും….
അതുമല്ലെങ്കിൽ ഗുഹയിലേക്ക് പോയിയിരിക്കുന്ന നമ്മുടെ കൂട്ടാളികളുടെ കൈയിൽ അകപ്പെട്ടിട്ടുണ്ടാവും…. ”
ഇതെല്ലാം കേട്ട് നിന്ന ആ വ്യക്തി എല്ലാവരോടുമായി പറഞ്ഞു…
“അവർ ഇവിടെ തന്നെയുണ്ടാവും….
നമുക്ക് എത്രയും വേഗം തന്നെ കിഴക്കേ ദിശയിലേക്ക് പോകണം….
പോകുന്നു വഴിക്ക് അവളെയും അവനെയും നമ്മുടെ കൈയിൽ തന്നെ കിട്ടുമെന്ന് എന്റെ മനസ്സ് പറയുന്നു….. ”
അത് പറഞ്ഞു തീർന്നതും പെട്ടന്ന് തന്നെ ദൂരെയുള്ള തിളങ്ങുന്ന പുഷ്പത്തിലേക്ക് അയാളുടെ കണ്ണുകൾ ഉടക്കി…
ആ പുഷ്പങ്ങൾ കണ്ടതും അയാളുടെ ചുണ്ടിൽ ചെറിയ പുഞ്ചിരി വിടർന്നു….
അയാൾ പതിയെ തന്റെ കൈ അവിടേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു…
“അവർ എവിടെ ഉണ്ടാവുമെന്ന് എനിക്ക് നന്നായി അറിയാം…
ദേ ആ കാണുന്ന സ്ഥലത്ത് അവർ ഉണ്ടാവും….
അതാണ് ”’സോൾ ഫ്ലവർ””….
ആകർഷണ പുഷ്പ്പം എന്നും പഴമ്മക്കാർ പറയും…
അവർ ഇതുവഴി പോയിട്ടുണ്ടെങ്കിൽ അവർ അവിടെ തന്നെ ഉണ്ടാവും…. ”
അത് പറഞ്ഞു തീർന്നതും അവർ എല്ലാവരും കൂടെ പതിയെ ശബ്ദമുണ്ടാക്കാതെ അവിടേക്ക് വേഗത്തിൽ നടന്നു നീങ്ങി…