ആദി ആ ചോദ്യം കേട്ടതും ആമിയുടെ ഷൂസിനു നേരെ കൈ ചൂണ്ടി….
ആമി തൻ്റെ വസ്ത്രവും ഷൂസും നോക്കി… എല്ലാം ചളി പറ്റിപ്പിടിച്ച് വൃത്തികേടായിരിക്കുന്നു….
അത് മനസ്സിലാക്കിയതും ആമി… ആദിയെ നോക്കി… പല്ല് കാട്ടി പതിയെ ഇളിച്ചു കാണിച്ചു…
അത് കണ്ട് ആദിയും പതിയെ പുഞ്ചിരിച്ചു…
ആദി പതിയെ മുൻപിലേക്ക് നടന്നു… എന്നിട്ട് തൻ്റെ ഷർട്ട് ദേഹത്തുനിന്നും ഊരി…
ഉള്ളിൽ കറുത്ത ഹാഫ് സ്ലീവ് ടീഷർട് ധരിച്ചിരുന്നു…
അതിലേക്ക് ചളി ഒന്നും പിടിച്ചിട്ടില്ല…
ആദി ഊരിയ ഷർട്ട് ആ അരുവിയിൽ മുക്കി… ചളിയെല്ലാം കഴുകി കളഞ്ഞു…
എന്നിട്ട് നല്ലപോലെ പിഴിഞ്ഞ് വെള്ളമെല്ലാം ഷർട്ടിൽ നിന്നും കളഞ്ഞു… അതിനുശേഷം വീശി കുടഞ്ഞു… എന്നിട്ട് അതെ ഷർട്ട് തന്നെ ധരിച്ചു….
ഇതെല്ലാം ഒരു കൗതുകതോടെ….
ആമി നോക്കി നിന്നു……
ആദി വെള്ളത്തിൽ നിന്നും കേറി ആമിയുടെ അടുത്തേക്ക് വന്നു എന്നിട്ട് ആമിയോട്…
“ഹലോ…,,,
ഇതെന്താ ഇങ്ങനെ നോക്കി നിൽക്കുന്നെ…???
ഇവിടെ തന്നെ കൂടാൻ തീരുമാനിച്ചോ..???
പോകണ്ടേ ഇവിടുന്നു…??? ”
പെട്ടന്ന് തന്നെ ആമി…
“ഹ്മ്മ്… വാ പോകാം… “…… എന്ന് പറഞ് വന്ന വഴിയേ തിരികെ നടന്നു….
അത് കണ്ട ആദി ആമിയോട്…
“ഇയാള് എങ്ങോട്ടാ പോകുന്നെ….
അതിലെ അല്ല ഇതിലെ… “…… ആദി അരുവിയുടെ ഒഴുക്ക് ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു….
പെട്ടന്ന് തന്നെ തനിക്ക് പറ്റിയ അബദ്ധം മനസിലാക്കിയ ആമി വേഗം തന്നെ ആദിയുടെ അരികിലേക്ക് നടുന്നു…
എന്നിട്ട് രണ്ടുപേരും കൂടി അരുവിയുടെ തീരത്തുകൂടെ നടന്നു നീങ്ങി…..
നടന്നുകൊണ്ടിരിക്കുമ്പോൾ ആമി പതിയെ ആദിയോട് സംസാരിച്ചു തുടങ്ങി…
“ഇയാള് ഞാൻ വിചാരിച്ചപോലെ അല്ലലോ…
അലക്കാനൊക്കെ അറിയാമല്ലേ…?? ”
“അതെന്താ നീ അങ്ങനെ ചോദിച്ചേ…???
ഇതൊക്കെ ജീവിതത്തിൻ്റെ ഒരു ഭാഗമല്ലേ…??
എനിക്ക് ചെയ്തു നല്ല ശീലമുണ്ട്…? “”
“എനിക്ക് എല്ലാം അമ്മ ചെയ്തു തരും…
ഇയാളുടെ അമ്മ ചെയ്തു തരില്ലേ…?? ”
“അമ്മ ചെയ്തു തരുമായിരുന്നു…
ഇപ്പോ ഞാൻ ഒറ്റക്ക് ചെയ്യും…. ”
“അതെന്താ…???
വീട്ടിൽ ആരൊക്കെയുണ്ട്…?? ”
“അത് അങ്ങനെയാണ്…
വീട്ടിൽ എല്ലാവരുമുണ്ട്…. ഇപ്പോ ആരുമില്ല… ”
“ഇയാള് വീട്ടിൽ തല്ലുകൂടി ഇറങ്ങിവന്നതാണോ…?? ”
ആമിയുടെ ചോദ്യം കേട്ട് ആദി ചിരിച്ചു എന്നിട്ട് ആമിയോട്….
“അവരെല്ലാം തിരിച്ചു വരാത്ത…
ഒരു യാത്ര പോയി…
അമ്മ എട്ടു വർഷം മുൻപും….
അച്ഛൻ ഒന്നര വർഷം മുൻപും പോയി…