ആദിത്യഹൃദയം 6 [അഖിൽ]

Posted by

ഇയാള് സീരിയസ് ആവല്ലേ….. “പെട്ടന്നാണ് ഒരു ചെറിയ വെളിച്ചം ആമിയും ആദിയും നിൽക്കുന്നതിൻ്റെ എത്തിവശത്തായി മിന്നി മിന്നി കത്തുന്നത് അവർ കണ്ടത്…..
അത് പതിയെ ആ പാറയുടെ ഉള്ളിലേക്ക് കയറി പോയി….
അത് കണ്ടതോടെ ആദി അവിടേക്ക് സൂക്ഷിച്ചു നോക്കി… എന്നിട്ട് ആമിയുടെ അടുത്തേക്ക് നീങ്ങി.. ആമിയുടെ കൈയിൽ പിടിച്ച് എഴുന്നേൽപ്പിച്ചു….
എന്നിട്ട് ആമിയോട്…

“ആതിര…. നീ ആ വെളിച്ചം കണ്ടില്ലേ..?? ”

“ഞാൻ കണ്ടു….
പക്ഷെ അത് എന്താണ് എന്ന് മനസിലായില്ല… ”

“നമുക്ക് അവിടം വരെ പോയി നോക്കിയാലോ…
ഇവിടെ ഇങ്ങനെ ഇരുന്നിട്ട് കാര്യമില്ലലോ….
ഈ ഗുഹയിൽ നിന്നും പുറത്തേക്ക് ഇറങ്ങണ്ടേ… ”

“ഹ്മ്മ്….
എനിക്ക് ഒന്നും കാണുവാൻ പറ്റുന്നില്ല…
മുഴുവൻ ഇരുട്ടല്ലേ…. ”

ആദി ആമിയുടെ കൈയിൽ തൻ്റെ കൈകൊണ്ട് പിടിച്ചു… എന്നിട്ട് ആമിയോട്…

“എൻ്റെ കൈയിൽ മുറുക്കി പിടിച്ചോ…
എനിക്ക് ചെറുതായിട്ട് കാണുവാൻ പറ്റുന്നുണ്ട്…
എൻ്റെ പിന്നാലെ നടന്നാൽ മതി… ”

അതും പറഞ്ഞുകൊണ്ട് അവർ രണ്ടുപേരും കൂടെ ആ പടിത്തട്ടിലൂടെ.… ഓരോ അടിയും ശ്രദ്ധിച്ചുകൊണ്ട് വെളിച്ചം കണ്ട സ്ഥലത്തേക്ക് അവർ നടന്നുനീങ്ങി ….

അവിടെ എത്തിയതും… ആദി ആമിയുടെ കൈയിൽ നിന്നും തൻ്റെ കൈ എടുത്തു… പെട്ടന്ന് തന്നെ ആമി ആദിയുടെ കൈയിൽ കയറി പിടിച്ചു… എന്നിട്ട് ആദിയോട്….

“ഇയാള് എങ്ങോട്ടാ പോകുന്നേ…??
എനിക്ക് ഒന്നും കാണുവാൻ പറ്റുന്നില്ലെന്ന് ഞാൻ പറഞ്ഞില്ലേ….
എനിക്ക് ചെയുതായിട്ട് പേടി ആവുന്നുണ്ട്….
ഇയാൾക്ക് മാത്രം എങ്ങനെയാണ് ഈ ഇരുട്ടത്ത് കാണുവാൻ പറ്റുന്നത്…?? ”

അത് കേട്ടതും ആദി ഒരു ചിരിയോടെ…..

“ആതിരേ..,,,
ഞാൻ എവിടേക്കും പോകുന്നില്ല….
നമ്മുക്ക് ജീവിതാവസാനം വരെ ഇവിടെ നിൽക്കുവാൻ പറ്റില്ലലോ….
ഞാൻ ആ വെളിച്ചം വന്നത് എവിടെ നിന്നാണ് എന്ന് നോക്കട്ടെ….. നീ കൈ വിട്ടേ… ”

“വേഗം നോക്ക്…”

അങ്ങനെ പറഞ്ഞുകൊണ്ട് ആമി മനസില്ലാമനസോടെ ആദിയുടെ കൈയിൽ നിന്നും പിടിവിട്ടു….
അതിനുശേഷം ആദി വെളിച്ചം കണ്ട പാറക്കല്ലിൽ മുഴുവൻ നോക്കി….
ആ കല്ലിൽ ഒരു വിള്ളൽ വീണത് പോലെ….
ആദി പതിയെ ആ കല്ലിന്റെ വിള്ളൽ വീണിരിക്കുന്നു ഭാഗത്ത്‌ തന്റെ രണ്ട് കൈകൊണ്ടും ശക്തിയിൽ അമർത്തി…..
ആ കല്ല് പതിയെ പിന്നിലേക്ക് നീങ്ങി തുടങ്ങി… അത് മനസ്സിലായതും ആദി ഒന്നുംകൂടെ ശക്തിയിൽ ആ കല്ല് തള്ളി നീക്കി….
ആ കല്ല് ഒരു വാതിലായിരുന്നു….. അത് മനസ്സിലായതും ആദിക്ക് സന്തോഷമായി…. കുറച്ചു നേരത്തിനുള്ളിൽ തന്നെ ആദി ആ കല്ലുകൊണ്ടുള്ള വാതിൽ തള്ളി തുറന്നു…..
അവിടെയും ഇരുട്ട് മാത്രം….
ആദി പതിയെ ആമിയുടെ കൈയിൽ പിടിച്ചുകൊണ്ട് ആ തുറന്ന വാതിലിലൂടെ ഉള്ളിലേക്ക് കയറി…

ഉള്ളിൽ കയറിയതും ചുറ്റും ഇരുട്ട് മാത്രം….

Leave a Reply

Your email address will not be published. Required fields are marked *