കളിച്ചു വന്നു കുളിയും ജപവും കഴിഞ്ഞപ്പോഴേക്കും 7 മണിയായി.
ഞാൻ ഫോൺ എടുത്ത് നെറ്റ് ഓണാക്കി.ഡോക്ടറുടെ മെസ്സേജ് കണ്ടു. പെട്ടെന്ന് ഓപ്പൺ ആക്കി. എന്റമ്മോ….. എന്തൊരു മൊഞ്ചാണ് പെണ്ണിന്. ഒരു സെറ്റ് സാരി ഉടുത്തു ദേവിയെപ്പോലെയുള്ള ഫോട്ടോ, താഴെ അമ്പലത്തിൽ എന്ന മെസ്സേജും. ചന്ദനക്കുറി വച്ചതോടെ ആ മുഖത്തെ ഐശ്വര്യം ഇരട്ടിയായതു പോലെ. ഞാൻ ആ ഫോട്ടോ സൂം ചെയ്ത് അവളുടെ മുഖം നോക്കി നിന്നു. എനിക്ക് അവളോട് പ്രണയം തോന്നിപ്പോയി.
പിന്നെ ഞാൻ റിപ്ലൈ കൊടുത്തു.
ഞാൻ :😍😍😍😍…. സൂപ്പർബ്….. നല്ല സുന്ദരിയായിണ്ടുണ്ടല്ലോ?
ഡോ: ആണോ? താങ്ക് യൂ, താങ്ക് യൂ…
എന്നാൽ ഇത് പ്രൊഫൈൽ പിക് ആക്കാം.
ഞാൻ: പിന്നേ…. ചോദിക്കാനുണ്ടോ? വേഗം മാറ്റിക്കോ….
ഡോക്ടർ പ്രൊഫൈൽ പിക് മാറ്റി.
ഡോ :അല്ലാ, നീ എന്താ പ്രൊഫൈൽ പിക് ഇടാത്തെ?
ഞാൻ: നമ്മൾ ഇതാരെ കാണിക്കാനാ?
ഡോ: കാണിക്കാൻ ആരെങ്കിലും ഉണ്ടായിട്ടാണോടാ എല്ലാരും പ്രൊഫൈൽ പിക് ഇടുന്നേ?പിക് കണ്ടു ചാറ്റ് ചെയ്യുമ്പോൾ നേരിട്ട് സംസാരിക്കുന്ന ഫീൽ കിട്ടും.
ഞാൻ: ഞാൻ സെൽഫി എടുത്താൽ ശരിയാവില്ല…. നാളെ എന്റെ ഫ്രണ്ട് ജിതിയെക്കൊണ്ട് ഫോട്ടോ എടുപ്പിച്ച് ഇടാം.ഡോ: ഞാൻ അത്യാവശ്യം നന്നായി ഫോട്ടോ എടുക്കും, നീ നാളെ വരുമ്പോൾ ഞാൻ എടുത്തു തരാം.
ഞാൻ: ഒക്കെ, ഡൺ… ഏതു അമ്പലത്തിലാ പോയത്?
ഡോ: ഇവിടെ അടുത്ത് ഒരു ശ്രീകൃഷ്ണ ക്ഷേത്രം ഉണ്ട്. അവിടെ..
ഞാൻ :ഓഹോ…
ഡോ :ഡാ വീട്ടിൽ നിന്ന് കാൾ വരുന്നുണ്ട്… പിന്നെ കാണാം.
ഞാൻ: ഓകെ, ബൈ…
അന്നു രാത്രി പിന്നെയും ഞങ്ങൾ കുറച്ച് ചാറ്റ് ചെയ്തു.
പിറ്റേന്ന് രാവിലെ പത്തു മണിയായപ്പോൾ ഫ്രിഡ്ജിൽ എടുത്തു വച്ച പായസം ഒരു കുപ്പിയിൽ എടുത്ത് ബാഗിൽ വച്ച് അതുമായി ക്ലിനിക്കിലേക്ക് ചെന്നു. പുറത്താരെയും കണ്ടില്ല.ഞാൻ പതിയെ കൺസൽട്ടിംഗ് റൂമിന്റെ വാതിലിൽ മുട്ടി. അപ്പോൾ ഡോക്ടർ വന്നു വാതിൽ തുറന്നു.
ഡോ 🙁 ചിരിച്ചു കൊണ്ട് ) വാടോ, ഞാൻ നിന്റെ പായസവും പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു.
ഞാൻ: ഇതാ കൊണ്ടു വന്നിട്ടുണ്ട്.
ഇതും പറഞ്ഞ് ഞാൻ പായസം എടുത്ത് കൊടുത്തു.
ഡോ: ഇത് കുറേ ഉണ്ടല്ലോ? ഞാൻ ഇന്ന് വീട്ടിൽ പോകുന്നുണ്ട് .അപ്പോൾ കുറച്ചു വീട്ടിലും കൊടുക്കാം. ഞാൻ ഉണ്ടാക്കിയതാന്നു പറയാം… എന്താ?
ഞാൻ: ആയിക്കോട്ടെ….
ഡോക്ടർ ഒരു ഗ്ലാസിൽ പായസം എടുത്ത് കുടിച്ചു.
ഡോ :ഡാ, വിദ്യുത് എന്തൊരു ടേസ്റ്റാഡാ…. നീ സൂപ്പർ കുക്ക് തന്നെ….
ഇത് ഇനി വീട്ടിൽ കൊണ്ടു പോകണോ എന്ന് എനിക്ക് ആലോചിക്കണം….
ഡാ, നിന്റെ ഈ പേര് വിളിക്കാൻ വല്യ ബുദ്ധിമുട്ടാ…. വി … ദ്യു… ത്…..
നിനക്കു വേരെ പെറ്റ് നെയിം ഒന്നുമില്ലേ?
ഞാൻ: ഉണ്ട്, വീട്ടിലും ഫ്രണ്ട്സും എന്നെ വിച്ചു എന്നാ വിളിക്കുക.
ഡോ:വിച്ചു, നല്ല സുഖമുണ്ട് വിളിക്കാൻ. ഞാനും നിന്നെ അങ്ങനെ വിളിക്കാം.
വിച്ചൂ……