പല്ലുവേദന തന്ന ജീവിതം [Virgin Kuttan]

Posted by

നക്ഷത്രങ്ങൾ തമ്മിൽ ചേരില്ല, നമുക്ക് പിരിയാം എന്ന്. എനിക്ക് തലക്ക് അടി കിട്ടിയ അവസ്ഥയായി. ആദ്യം വല്ലാതെ വിഷമിച്ചെങ്കിലും, അവൾ എന്നെ തേച്ചതാണെന്ന് മനസ്സിലായപ്പോൾ ഞാൻ പതിയെ നോർമൽ അവസ്ഥയിലേക്ക് വന്നു. പിന്നെ ഞാനും ജിതിയെ അവളെപ്പറ്റി അന്വേഷിച്ചപ്പോഴാണ്, അവൾ ഒരു കളിക്കാരി ആയിരുന്നെന്നും, ബോയ്സിന്റെ ഫീലിംഗ്സ് വച്ചു കളിച്ചു, അവരെ തേക്കുന്നത് അവളുടെ സ്ഥിരം പരിപാടിയാണെന്നും അറിഞ്ഞത്.
എനിക്കുള്ള പ്രണയം എന്നെ തേടി വരുമ്പോൾ സ്വീകരിക്കാം എന്നുള്ള വിചാരവുമായി ഞാൻ ജീവിക്കാൻ തുടങ്ങി.
നവ്യ :അവളോട് പോകാൻ പറ, ശരിക്കും നീ രക്ഷപ്പെട്ടതല്ലേടാ….
നിനക്കായ് നല്ലൊരു പെണ്ണ് എവിടെയെങ്കിലും ഉണ്ടാകും.
ഞാൻ: ആ… എന്തേലും ആകട്ടെ. തനിക്ക് പ്രേമം ഒന്നും ഇല്ലായിരുന്നോ?
നവ്യ :ഉണ്ടായിരുന്നു.അത് പറയാൻ തുടങ്ങിയാൽ ഒരുപാട് ഉണ്ട് പറയാൻ. ഞാൻ നേരിട്ട് പറയാം. നാളെ നീ ഫ്രീയാണോ?
ഞാൻ: അതെ, നാളെ പരിപാടി ഒന്നുമില്ല.
നവ്യ :നാളെ ഞാൻ ലീവാണ്. നിനക്ക് രാവിലെ 10 മണിക്ക് ടൗണിലെ പുഴയോരത്തുള്ള പാർക്കിൽ വരാൻ പറ്റുമോ?
ഞാൻ: വരാലോ…
നവ്യ :എന്നാൽ ശരി, നമുക്ക് നാളെ സംസാരിക്കാം. ഗുഡ് നൈറ്റ്.
ഞാൻ:ok, ഗുഡ് നൈറ്റ്.
പിറ്റെ ദിവസം രാവിലെ ഞാൻ 10 മണിക്ക് പാർക്കിൽ എത്തി, അവൾ മുമ്പേ എത്തിയിരുന്നു. ഒരു തൂവെള്ള ഫുൾ സ്ലീവ്ചൂരിദാർ ആയിരുന്നു അവൾ ഇട്ടിരുന്നത്.അതിൽ അവളെ എനിക്ക് മാലാഖയെപ്പോലെ തോന്നി.
എന്നെ കണ്ടതും അവൾ ചിരിച്ചു കൊണ്ട് അടുത്തു വന്നു.
നവ്യ :നീ കറക്ട് ടൈമിനാണല്ലോ?
ഞാൻ: അങ്ങനെയല്ലേ വേണ്ടത്? നല്ല മൊഞ്ചത്തിയായിട്ടുണ്ട്.
നവ്യ : താങ്ക്യൂ….. താങ്കൂ…..
വാ നമുക്ക് ആ മരത്തിന്റെ തണലിൽ ഇരിക്കാം.
അവിടെ ഇരുന്നു കൊണ്ട് അവൾ അവളുടെ കഥ പറഞ്ഞു.
“ഞാൻ മെഡിക്കൽ കോളേജിൽ പഠിക്കുന്ന സമയം എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു, മിഥുൻ എന്നായിരുന്നു പേര് ,എന്റെ സീനിയറായിരുന്നു.കോളേജിലെ അറിയപ്പെടുന്ന പ്രണയ ജോഡികളായിരുന്നു ഞങ്ങൾ. ഞങ്ങൾ തമ്മിലുള്ള പ്രണയം അത്രക്ക് ഡീപ് ആയിരുന്നു. ഞങ്ങൾ മനസ്സും ശരീരവും പങ്കു വെച്ചു. ഞാൻ ഹൗസ് സർജൻസി ചെയ്യുന്ന സമയം. അവൻ ഒരു ദിവസം എന്നെ കാണാൻ വന്നു. അവന്റെ വിവാഹം നിശ്ചയിച്ചു എന്നു പറയാൻ. അവന്റെ ഫാമിലി ഫ്രണ്ടിന്റെ മകളുമായി.ഞാൻ ആകെ ഷോക്കായി. നീ എന്താ പറയുന്നത് എന്നൊക്കെ ചോദിച്ചു. അവരുടെ വിവാഹം മുൻപെ ഉറപ്പിച്ചതാണെന്നും, കോളേജ് ലൈഫ് എൻജോയ് ചെയ്യാൻ വേണ്ടിയാണ് ഞാനുമായി റിലേഷൻ ഉണ്ടാക്കിയതെന്നും പറഞ്ഞു. ഞാൻ ആകെ തകർന്നു.അവനോട് ചൂടായി, എന്തൊക്കെയോ പറഞ്ഞു ബഹളമായി.കോളേജ് മൊത്തം അറിഞ്ഞു. എല്ലാരും എന്നെ കുറ്റപ്പെടുത്തി, ഞാൻ ഒറ്റപ്പെട്ടു. ഞാൻ ഫ്രണ്ട്സ് എന്നു കരുതിയവരുടെ തനിനിറം എനിക്ക് മനസ്സിലായി. എന്റെ ചെറുപ്പം മുതലുള്ള ഫ്രണ്ടായ റുബീനയുടെ പ്രസവ സമയവും ആയിരുന്നു. ഞാൻ അവളോടു ഒന്നും പറഞ്ഞില്ല. എല്ലാവരോടും എനിക്ക് വെറുപ്പായി, എനിക്ക് എന്നോട് തന്നെ വെറുപ്പായി. എങ്ങനെയോ ഞാൻ കോഴ്സ് കംപ്ലീറ്റ് ചെയ്തു.
കാര്യങ്ങൾ അറിഞ്ഞ റുബീന എന്നെ നിർബന്ധിച്ച് അവളുടെ ഒരു ബന്ധുവിന്റെ ഹോസ്പിറ്റലിൽ ജോലിക്ക് ചേർത്തു. അവിടെ ഞാൻ ആരുമായും കൂട്ടുകൂടിയില്ല. ജോലി ചെയ്യും വരും. ആരോടും ചിരിക്കില്ല, ദേഷ്യം ഇതൊക്കെയായിരുന്നു അവസ്ഥ. അപ്പോളാണ് അരുണിനെ കണ്ടുമുട്ടുന്നത്. ഒരു ഉടക്കിലൂടെയാണ് കണ്ടു മുട്ടിയത്.പിന്നെ അവൻ എന്നോട് കമ്പനിയാകാൻ വന്നു. ഞാനാണെങ്കിൽ ദേഷ്യത്തോടെ പെരുമാറി. പക്ഷെ അവന് നല്ല ക്ഷമയായിരുന്നു. അവൻ പതിയെ എന്നോട് സംസാരിച്ച് കമ്പനിയായി. എനിക്ക് ഒഴിവാക്കാൻ പറ്റാത്ത വിധം നല്ല പെരുമാറ്റത്തിലുടെ അവൻ എന്റെ ഫ്രണ്ടായി. എന്റെ എല്ലാ കാര്യങ്ങളും ചോദിച്ചറിഞ്ഞ് പതിയെ അവൻ എന്റെ സ്വഭാവം മാറ്റി. ഞാൻ പതിയെ പഴയ

Leave a Reply

Your email address will not be published. Required fields are marked *