നവ്യ :ഡാ, വിച്ചൂ… നീ ഇന്നലെ പറഞ്ഞതു പോലെ ചെയ്തു കൊണ്ട് കുറേ വർഷങ്ങൾക്ക് ശേഷം ഞാൻ ഹാപ്പി ആയി…. നിന്നെപ്പോലെ ഒരു ഫ്രണ്ടിനെ കിട്ടിയതിൽ ഞാൻ ലക്കി ആണ്.
ഞാൻ: അപ്പോൾ എന്നെ ഫ്രണ്ടായി അംഗീകരിച്ചോ?
നവ്യ :അതെന്താഡാ ? നിനക്ക് എന്റെ ഫ്രണ്ട്ഷിപ്പ് ഇഷ്ടമല്ലേ?
ഞാൻ: അയ്യോ…. ഇഷ്ടമാണ്…. നവ്യ ക്കറിയോ, എനിക്ക് ഫ്രണ്ട് എന്നു പറയാൻ ഗേൾസ് ആരും ഇല്ല.
നവ്യ :അതിനെന്താഡാ ?ഇനി ഞാൻ ഉണ്ടാകും… അല്ലേലും കുറേയെണ്ണം ഉണ്ടായിട്ടു കാര്യമില്ല…. എന്റെ അനുഭവം ആണ്.
ഞാൻ: താൻ പുറമേ ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നുണ്ടെങ്കിലും ഉള്ളിൽ എന്തോ സങ്കടം പോലെ ഫീൽ ചെയ്യുന്നു.ഫ്രണ്ട്സ് എന്നു പറയാനും ആരും ഇല്ല. എന്താ തന്റെ പ്രശ്നം?
നവ്യാ :അത് ഒരു വലിയ കഥയാ… ഞാൻ നിന്നോട് ഒരു ദിവസം പറയാം. ഇപ്പോൾ അതിനുള്ള മൂഡില്ല. പിന്നെ ഫ്രണ്ട്സ് ഇല്ലാതെയല്ല… ഇപ്പോൾ രണ്ടു പേരുണ്ട്. റുബീനയും നീയും. അരുണിനോടും റുബീനയോടും ശേഷം ഒരു ആത്മബന്ധം തോന്നിയ ഫ്രണ്ട് നീയാണ്.
( റുബീന ഖത്തറിൽ ഉള്ള നവ്യയുടെ ഫ്രണ്ട് ആണ് ,അരുൺ മരിച്ചു പോയ ഫ്രണ്ട് )
ഞാൻ: എന്റെയും അവസ്ഥ അതാണ് ആദ്യം മുതലേ തന്നോട് എനിക്ക് ഒരു ആത്മബന്ധം ഫീൽ ചെയ്തിരുന്നു.
നവ്യ :എന്താടാ, അടുത്ത പരിപാടി?
ഞാൻ: എനിക്ക് ഒന്നു ടൗണിൽ പോണം. കുറച്ച് ഡ്രോയിംഗ്സ് കൊടുക്കണം.താനോ?
നവ്യ : ഞാൻ കുറച്ചു സമയം കൂടി നോക്കീട്ടു, വീട്ടിലേക്ക് പോകും.
നാളെയും ലീവാ… വീട്ടിൽ തന്നെ
ഞാൻ: എന്നാൽ ഞാൻ ഇറങ്ങട്ടെ?
നവ്യാ:ok ഡാ, ഫ്രീയാകുമ്പോൾ കാൾ ചെയ്യാം…..
അങ്ങനെ ഞാൻ ടൗണിലേക്ക് പോയി.
വൈകുന്നേരം വീട്ടിലെത്തി. എന്റെ മനസ്സിൽഎപ്പോളുംനവ്യയെക്കുറിച്ചുള്ള കാര്യങ്ങളായിരുന്നു. 7 മണി കഴിഞ്ഞപ്പോൾ അവളുടെ മെസ്സേജ് വന്നു.
ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞിരുന്നു.
നവ്യ :നീ മെസ്സേജുകൾക്കെല്ലാം പെട്ടെന്ന് റിപ്ലൈ തരുന്നുണ്ടല്ലോ? ലൗവർ ഒന്നുമില്ലേ?
ഞാൻ: ഓ… എന്നെയൊക്കെ ആര് പ്രേമിക്കാൻ?
നവ്യ :അയ്യോ…. പാവം… ആരും ഇല്ലേൽ ഞാൻ പ്രേമിക്കാടാ…..
ഞാൻ: ആയിക്കോട്ടേ, സന്തോഷം.
നവ്യ :അയ്യടാ, ഞാൻ ചുമ്മാ പറഞ്ഞതാ….
ഞാൻ: ഞാൻ സീരിയസ് ആയി പറഞ്ഞതാ, ഞാൻ റെഡിയാണ്.
നവ്യ :പോടാ കൊരങ്ങാ….
ഡാ, നിനക്കതു വരെ പ്രണയം ഉണ്ടായിട്ടില്ലേ?
ഞാൻ: പ്രണയം ചിലരോട് തോന്നിയിരുന്നു.പക്ഷെ പ്രപ്പോസ് ചെയ്യാൻ കോൺഫിഡൻസ് ഇല്ലായിരുന്നു. അവസാനം ഒരുത്തി വന്നു. എന്റെ അകന്ന ഒരു ബന്ധു ആയിരുന്നു അവൾ. നല്ല പെരുമാറ്റം ആയിരുന്നത് കൊണ്ട് എനിക്കിഷ്ടായി ,പോരാത്തതിന് അത്യാവശ്യം സുന്ദരിയും. ആദ്യം കുറച്ചു ചാറ്റ് ചെയ്ത്, പിന്നെ ഞാൻ അവളെ ധൈര്യം സംഭരിച്ച് പ്രെപ്പോസ് ചെയ്തു. ആദ്യം ജാഡ ഇട്ടെങ്കിലും, മെല്ലെ അവൾ യെസ് പറഞ്ഞു. അങ്ങനെ ഞങ്ങൾ പ്രേമിച്ചു.പക്ഷെ ഒരിക്കൽ പോലും അവൾ എന്റെ കൂടെ ഔട്ടിംഗിനോ കറങ്ങാനോ വന്നില്ല, അവളുടെ അച്ഛൻ പോലീസിലാണ്, അവൾക്കു പേടിയാണെന്നു പറഞ്ഞു. പക്ഷെ ഞങ്ങൾ കോളുകളിലൂടെയും ചാറ്റു കളിലൂടെയും പ്രേമിച്ചു. ഞാൻ സീരിയസ്സായി വീട്ടിൽ പറയാൻ നോക്കാം എന്നു പറഞ്ഞ സമയം, അവൾ എന്റെ നക്ഷത്രം ചോദിച്ചു. ഞാൻ പറഞ്ഞു കൊടുത്തു. പിറ്റെ ദിവസം അവൾ പറഞ്ഞു, നമ്മുടെ