” ഞാൻ അവളുടെ പിറകെ നടന്നാൽ നിനക്കെന്താ… ”
“എനിക്കൊന്നൂല്ല നീ ആരുടെ പിറകെ വേണേലും നടന്നോ ഞാൻ ഫോൺ വക്കുവാ… ”
അവൾക്കു നല്ല ദേഷ്യം വന്നു എന്റെ വർത്താനം കേട്ടിട്ട്
“ആ അങ്ങനെ വക്കല്ലേ,.. പിന്നെ ഞാൻ ആദ്യം വെറുതെ പറഞ്ഞതാ നിന്നെ മനസ്സിലായില്ലാ എന്ന്. നിന്റെ ശബ്ദം മനസ്സിലാക്കാൻ എനിക്ക് പേര് സേവ് ചെയ്യണ്ട ആവശ്യം ഇല്ല .. ”
അത് കുറച്ചു സുഖിച്ചു എന്ന് തോന്നുന്നു. പിന്നെ കുറച്ചു നേരം സംസാരം ഒന്നും ഉണ്ടായില്ല..
“ലക്ഷ്മീ, നീ പോയോ… ”
“ഇല്ല നീ പറഞ്ഞോ… ”
“ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ.. ”
“വയസല്ലാതെ എന്ത് വേണേലും ചോദിച്ചോ… ”
മണ്ടി, അവൾക്കറിയില്ലല്ലോ അവളുടെ ഡേറ്റ് ഓഫ് ബർത്ത് വരെ എനിക്ക് മനസ്സിലായ കാര്യം
“അതൊന്നുമല്ല… ഞാൻ ഇന്ദൂന്റെ പിന്നാലെ നടക്കുന്നത് നിനക്കെന്താ ഇഷ്ടപ്പെടാത്തെ..? ”
വീണ്ടും കുറച്ചു സമയം അവൾ സംസാരിച്ചില്ല.
“ലക്ഷ്മീ നീ എന്താ ഒന്നും മിണ്ടാത്തെ.. ”
“ഒന്നൂല്ല, നീ അവളുടെ പിന്നാലെ നടക്കുന്നതിനു എനിക്ക് കുഴപ്പം ഒന്നും ഇല്ല, നീ വെറുതെ മണ്ടനാകരുതു എന്ന് തോന്നിയത് കൊണ്ട് പറഞ്ഞതാ… ”
“ആ, ഞാൻ ഒരു മണ്ടൻ അല്ല എന്നുള്ളത് നിനക്ക് വൈകാതെ മനസ്സിലാകും ”
“എന്താ… ”
“ഒന്നൂല്ലാ ”
“എന്നാൽ ഞാൻ ഫോൺ വച്ചോട്ടെ.. ”
“എന്നോട് ചോദിച്ചിട്ടാണോ നീ ഇങ്ങോട്ട് വിളിച്ചത്.. ”
“പോടാ പട്ടീ, നിന്നെയൊക്കെ വിളിച്ച എന്നെ പറഞ്ഞാൽ മതി. ഞാൻ ഫോൺ വക്കുന്നു ”
പിന്നെ ഒന്നും പറയാതെ അവൾ ഫോൺ വച്ചു
“നീ ഇതെങ്ങോട്ടു പോയി ”
ഞാൻ തിരികെ ചെന്നതും എന്നെ വരവേറ്റത് മാളുച്ചേച്ചീടെ ചോദ്യമാണ്
“ഏയ്യ് ഒരു കാൾ വന്നു ”
“അതെന്താ കാൾ ഇവിടെ വച്ചു അറ്റൻഡ് ചെയ്തൂടെ… ”
അതും പറഞ്ഞവൾ എന്നെ ഒരു നോട്ടം നോക്കീ
“ഡാ പോകണ്ടേ… ”
ഞാൻ ചേച്ചിക്ക് മറുപടി കൊടുക്കാതെ അവന്മാരോട് ചോദിച്ചു
“ആ പോകാം.. “