സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 17 [അജ്ഞാതൻ]

Posted by

പിറ്റേന്ന് ഞായർ ആഴ്ച രാവിലെ ആറു മണിക്കു തന്നെ അൻഷുൽ എഴുന്നേറ്റു. അന്ന് അവധി ആയതിനാൽ അവനരികിൽ മൂത്ത മകൾ സോണിയ ശാന്തമായി ഉറങ്ങുകയായിരുന്നു.. അൻഷുൽ പതിയെ കൈ കുത്തി എഴുന്നേറ്റ് വീൽചെയറിലേക്ക് കയറി ഇരുന്നു.. എന്നിട്ട് അതും പതിയെ ഉരുട്ടിക്കൊണ്ട് മുറിയിൽ നിന്ന് പുറത്തേക്കു വന്ന് തന്റെ വിശ്വസ്തയായ ഭാര്യ സ്വാതിയും തങ്ങളുടെ രക്ഷകനായ ജയരാജും കിടന്നുറങ്ങുന്ന ആ മുറിയുടെ വാതിലിലേക്ക് നോക്കി… അടഞ്ഞു കിടക്കുന്ന ആ വാതിലിലേക്കു നോക്കിയപ്പോൾ അവനു ഉള്ളിൽ ചെറിയ ഉത്കണ്ഠ തോന്നി….

 

അവന്റെ ഓർമയിൽ അവന്റെ ഭാര്യ എഴുന്നേൽക്കാൻ ഇത്രയും വൈകാറില്ല.. സാധാരണ രാവിലെ 05:00 അല്ലെങ്കിൽ 05:30 ഒക്കെ ആകുമ്പോൾ എഴുന്നേൽക്കുന്ന സ്വാതി ഈ അടുത്ത കുറച്ചു നാളുകളായി 6 മണിയെങ്കിലും കഴിയുന്നു എഴുന്നേൽക്കാൻ… അതിലവനു അല്പം അരോചകത്വം തോന്നി…

 

പകൽ സമയങ്ങളിൽ വാതിൽ അടച്ചിടുന്നത് അവർ രണ്ടു പേരും വീട്ടു കാര്യങ്ങളെ പറ്റി സംസാരിക്കുന്നതു കേട്ട് തനിക്ക് ടെൻഷൻ ഉണ്ടാക്കേണ്ട എന്നതു കൊണ്ടാണ് എന്ന് സ്വാതി പറഞ്ഞിരുന്നു.. പക്ഷെ രാത്രി ഉറങ്ങുമ്പോൾ എന്തിനാ വാതിൽ അടച്ചിടുന്നു എന്നതിൽ അവനല്പം ആകാംക്ഷയും തോന്നി…

 

അവൻ അൽപനേരം ഇതെല്ലാം ആലോചിച്ചിട്ട് നേരെ ലിവിങ് റൂമിലേക്ക് പോയി സ്വിച്ച് ഇട്ട് അവിടത്തെ ലൈറ്റുകൾ ഓൺ ആക്കാൻ തുടങ്ങി.. അവൻ സ്വിച്ചിൽ വിരലമർത്താൻ വേണ്ടി കൈ നീട്ടിയപ്പോൾ ആണ് ആ മുറിയിൽ നിന്നും ചെറുതായി ജയരാജിന്റെ ചിരിക്കുന്ന ശബ്ദം പുറത്തേക്ക് വന്നത്… അവനത് ശ്രദ്ധിക്കാൻ തുടങ്ങുമ്പോഴേക്കും അവന്റെ ഭാര്യ സ്വാതിയുടെ ചിരിയുടെ ശബ്ദവും കേട്ടു… കുറച്ചു നിമിഷങ്ങൾ അവരുടെ ചിരിയുടെ ശബ്‍ദങ്ങൾ അങ്ങനെ പുറത്തേക്കു വന്നു.. പതിയെ അത് നിന്നു..

 

ആ അടഞ്ഞ വാതിലിലേക്ക് നോക്കി ഇരിക്കെ അവന്റെ മനസ്സിൽ കൂടി ഒരായിരം ചിന്തകൾ കടന്നു പോയി… തന്റെ ഭാര്യയും ജയരാജേട്ടനും വാതിലിനപ്പുരം ആ അടഞ്ഞ മുറിക്കുള്ളിൽ ഉണർന്നിരിക്കുകയാണ് എന്നും എന്തോ കാര്യം പറഞ്ഞതോ കണ്ടതോ ചെയ്തതു കൊണ്ട് അവർ ചിരിക്കുകയാണ് എന്നും അവനു മനസ്സിലായി… എന്നാലും ഉണർന്നിട്ടുണ്ട് എങ്കിൽ തന്റെ ഭാര്യ എന്താ ഇതു വരെ പുറത്തേക്കു വരാത്തതെന്ന് അവൻ ആശ്ചര്യപ്പെട്ടു… എന്തു വല്ല്യ തമാശ ഉണ്ടായിട്ടാ അവർ ഈ പുലർച്ചെ തന്നെ ഇങ്ങനെ ചിരിക്കുന്നതെന്നും അവൻ ചിന്തിച്ചു….

 

തന്റെ ചിന്തകളെ ഒന്ന് ഒതുക്കി നിറുത്തി വാതിലിന്റെ അടുത്തേക്ക് തന്റെ ഭാര്യയെ വിളിക്കാൻ വേണ്ടി അൻഷുൽ മെല്ലെ തന്റെ വീൽചെയർ ചലിപ്പിച്ചു… അപ്പോഴാണ് പെട്ടെന്ന് അവനു ഇന്നലെ നടന്ന കാര്യങ്ങൾ ഓർമ വന്നത്….

Leave a Reply

Your email address will not be published. Required fields are marked *