ഉമ്മി :നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്തു പച്ചവെള്ളം ചേർക്കാതെ കുടിക്കരുത് എന്ന്
ഞാൻ :ദാഹിച്ചപ്പോൾ പെട്ടെന്ന് കുടിച്ചതാ
ഉമ്മി :സാബി അവൻ എന്തിനാ വന്നേ
ഞാൻ :ഉമ്മി അവനോട് ചോദിച്ചില്ലേ
ഉമ്മി :ഞാൻ അപ്പോൾ അവിടെ ഇല്ലായിരുന്നു റൂമിൽ പോയി ഞാൻ തിരിച്ചു വരുമ്പോഴേക്കും അവൻ പോയിരുന്നു
ഞാൻ :ആല്ല ഉമ്മിയോട് സാബി വന്നു എന്നു ആരാ പറഞ്ഞെ
ഉമ്മി :അതു ഹുസ്ന അവളാ പറഞ്ഞെ അപ്പുറത്തെ ഫ്ലാറ്റിലെ നിന്റെ ഫ്രണ്ട് സാബി വന്നന്നു
ഞാൻ :ഓ അവൻ വന്നത് ഞങ്ങൾ പാർക്കിൽ പോയില്ലേ അപ്പോൾ അവൻ അവിടെ ഇരുന്നു കഴിക്കാൻ മാളിൽ പോയിട്ട് വന്നപ്പോ KFC വാങ്ങിക്കോണ്ട് വന്നു അതു എനിക്ക് തരാൻ മറന്നു അതു എനിക്ക് തരാൻ വന്നതാ അവൻ
ഉമ്മി :മ്മ്മ്മ് ആആ
ഞാൻ :അല്ല ഉമ്മി സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞിട്ട്(പയ്യെ പയ്യെ ആണ് അതു പറഞ്ഞത് )
ഉമ്മി :അതു പിന്നെ എന്താ എന്നു വെച്ചാൽ
ഫസീല :ആയിഷ നീ ഇവിടെ ഉണ്ടായിരുന്നോ
എന്നും പറഞ്ഞു കൊണ്ട് ഫസീലഉമ്മ കയറി വന്നു ഞാനും ഉമ്മിയും അങ്ങോട്ടു നോക്കി എന്നിട്ട് ഉമ്മി തിരിഞ്ഞു നിന്നു ഞാൻ മനസ്സിൽ വിചാരിച്ചു ശ്ശോ നശിപ്പിച്ചു എല്ലാം എന്തിനാ ഇപ്പം ഫസീലഉമ്മ ഇങ്ങോട്ട് വന്നേ ഉമ്മിടെ ദേഷ്യം എന്താ എന്നു അറിയാം ആയിരുന്നു എല്ലാം നശിപ്പിച്ചു ഉടനെ വന്നിരിക്കുന്നു അങ്ങനെ ഞാൻ ഫ്രിഡ്ജ് തുറന്നു വെള്ളം അതിൽ വെച്ചു വലിച്ചു അടച്ചു
ഫസീല :മോനും ഇവിടെ ഉണ്ടായിരുന്നോ
ഞാൻ :(ഒന്നും പറയാതെ തലയാട്ടി )
ഫസീല :ആആ ഞാൻ വന്നതേ പുറത്ത് ഒരു പയ്യൻ വന്നു നിൽക്കുന്നു കടയിൽ നിന്നാന്ന പറഞ്ഞെ
ഉമ്മി :ആന്നോ ആരാണാവോ (എന്നും പറഞ്ഞു പോകാൻ പോയപ്പോൾ )
ഞാൻ :ഞാൻ പോയി നോക്കാം ഉമ്മി
എന്നും പറഞ്ഞു അടുക്കളയിൽ നിന്നും ഹാളിലേക്ക് നടന്നു പോയി എന്നാലും എന്റെ മനസ്സിൽ മുഴുവൻ അവരെ ചീത്ത വിളിക്കുകയാണ് പിന്നെ പുറത്തു വന്നാ അവനെയും ഞാൻ ചീത്ത പറയുകയാണ് അങ്ങനെ ഞാൻ വാതിൽ തുറന്നു അത് നമ്മുടെ കടയിൽ നിൽക്കുന്ന കാക്കമാർ ആണ്
ഞാൻ :എന്താ കാക്ക കാര്യം
കാക്ക : മോനെ ഇന്നാ ഇത് ഇവിടെ തരാൻ സാർ പറഞ്ഞു