കിനാവ് പോലെ 4
Kinavu Pole Part 4 | Author : Fireblade | Previous Part
ഒരുപാട് സ്നേഹത്തോടെ ഈ ഭാഗവും നിങ്ങൾക്ക് സമർപ്പിക്കുന്നു , ഇഷ്ടപെടുമെന്നു വിശ്വസിക്കുന്നു ….
കിനാവ് പോലെ 4
“നീ പറ ,ഞാൻ കേക്കട്ടെ ”
ഞാൻ നൈസായി ഒന്ന് ചോദിച്ചു നോക്കി .
” അത് അങ്ങനെ ചുമ്മാ പറയാൻ പറ്റൂല മുത്തേ , നീ ആദ്യം ഞാൻ പറയണ പോലെ ചെയ്യുംന്നു വാക്ക് താ , എന്നാലേ ഞാൻ ഇത് പറയണോ വേണ്ടെന്നു അലോയ്ക്കുക കൂടി ഉള്ളു ..”
നേരിട്ട ബോൾ നല്ലൊരു കവർഡ്രൈവ് കളിച്ചു കഴിഞ്ഞു എന്നെ തിരിഞ്ഞു നോക്കി കൊണ്ട് അവൻ പറഞ്ഞു ..
“വൗ ….വിരാടിനെ പോലെ തന്നെ , ന്താ ഒരു ഷോട്ട് ..”
ഞാൻ വീണ്ടും ഒന്ന് ചൂണ്ടയിട്ടു നോക്കി.
“ടാ മൈ ഡിയർ ഫ്രണ്ടേ …..വെറുതെ ഊഞ്ഞാലാട്ടല്ലേ ട്ടാ …ഇത് നിന്റെ കാര്യമാണ് ,നീ എന്ത് പിണ്ണാക്ക് വേണെങ്കിലും കാണിക്ക്, ഞാൻ ഈ കാര്യത്തിൽ ഇടപെടുന്നേ ഇല്ല …നീ ആയി നിന്റെ പ്രശ്നമായി ,എന്ത് വേണേലും ചെയ്യ് …”
അവൻ കലിപ്പ് മോഡ് ആയി, സംഗതി വേറൊന്നുമല്ല ,ഞാനീ കാണിക്കുന്ന നിസ്സംഗത അവൻ ഏൽപ്പിക്കാൻ പോകുന്ന കാര്യത്തെയോർത്താവും എന്ന് അവനും എനിക്കും അറിയാം …സത്യത്തിൽ എന്റെ പേടിയും അത് തന്നെ ആയിരുന്നു .അവൻ വാക്ക് ചോദിച്ചപ്പോൾ തന്നെ സംഗതി സീരിയസ് ആണെന്നൊരു ഉൾവിളി ഉണ്ടായതുകൊണ്ട് നെഞ്ചിടിപ്പ് ഏകദേശം പൂരത്തിന് കൊട്ടുന്ന നാസിക് ഡോളിന്റെ ശബ്ദം പോലെ എനിക്ക് തന്നെ കേൾക്കാൻ തൊടങ്ങീട്ടുണ്ട് , പണ്ടാരടങ്ങാൻ എന്ത് കോപ്പാണോ പറയാൻ പോണത് …എന്തായാലും ഇനീം കളിച്ചാൽ പണി പാളും ..
” ശെരി ,നീ പറയണ പോലെ ചെയ്യാം , കാര്യം പറ ..പക്ഷെ എന്നെ കൊണ്ട് പറ്റണതാവണം …”
ഞാൻ അർദ്ധ സമ്മതം കൊടുത്തു .
“നീ വെയിറ്റ് ചെയ്യ് ,ഞാനിപ്പോ വരാം ..”