കല്ല്യാണപെണ്ണ് 9 [ജംഗിള് ബോയ്സ്]

Posted by

കാണുന്നുണ്ട്. താഴെ ആരോ സ്‌റ്റെപ്പ് കയറിവരുന്നത് മാധവന്‍ അറിഞ്ഞു. അയാള്‍ വാതിക്കലിലേക്ക് നോക്കി. അതാ ഒരു നീല സാരിയും ബ്‌ളൈസും മഞ്ചന്ത കസവോടുകൂടിയ ഡിസൈനുമായി വാതിക്കല്‍ വന്നുനിന്ന പെണ്ണ്. ഇരുനിറമാണ്. അത്യാവശ്യം ഉയരമുണ്ട്. വയസ് ഏതാണ്ട് 38 ഉണ്ടാവും. മാധവന്‍ സംശയത്തോടെ അവളെ നോക്കി.
മാധവനെ കണ്ട് ഞെട്ടലോടെ അവള്‍: ങാ മാധവേട്ടന്‍. ഏട്ടന്‍ എന്ന് വന്നിട്ടേയുള്ളൂ.
സംശയത്തോടെ അവളെ നോക്കി മാധവന്‍: ആരോ..?
ചിരിച്ചുകൊണ്ട് അവള്‍: എന്നെ മനസിലായില്ലേ..?
മാധവന്‍ അവളെ സൂക്ഷിച്ചുനോക്കി. എവിടെയോ കണ്ട പോലെ മാധവന് തോന്നി. അങ്ങോട്ടേക്ക് കയറി വന്നുകൊണ്ട് ജയ: ങാ നീ താഴോട്ട് പോയില്ലേ..
അവള്‍: പോവുന്നു.. മാധവേട്ടന് എന്നെ മനസിലായില്ല.
മാധവനെ നോക്കി ജയ: ങാ നിങ്ങള്‍ക്കിവളെ മനസിലായില്ലേ.. കരുണാകരന്‍ മാഷേ മോള് ശ്യാമ. നമ്മുടെ ഗായത്രിയുടെ കൂടെ പഠിച്ചതാ.
ചിരിച്ചുകൊണ്ട് മാധവന്‍: ഹോ ഞാന്‍ മറന്നു.
രജിസ്റ്റര്‍ ബുക്ക് എടുത്തുകൊടുത്തുകൊണ്ട് ജയ: നീ താഴോട്ട് ചെല്ല്
ശ്യാമ: ശരി ചേച്ചി
എന്നു പറഞ്ഞു പോവുന്ന ശ്യാമ.
ജയയെ നോക്കി മാധവന്‍: ഇവള്‍ ഇവിടെ എന്താ..?
ജയ: രേണുക പോയെന്ന് വിചാരിച്ച് ആളെ കിട്ടായികയൊന്നും ഇല്ല. അവള് ചെയ്ത പണിയൊക്കെ ഇവളും നന്നായി ചെയ്യുന്നുണ്ട്.
മാധവന്‍: അതൊക്കെ ശരി. ഇവളെ അച്ഛന്‍ ഷൈനിയുടെ സ്‌കൂളില്‍ ഹെഡ് മാഷല്ലേ..?
ജയ: തന്തയല്ലേ ഹെഡ്മാഷ്. ഇവളെ കാര്യം കഷ്ടാ.. ഭര്‍ത്താവ് കുടിയും കളിയും ആയി നടക്കാ. മുമ്പ് കുറച്ച് ദൂരെ മറ്റൊരു സ്ഥലത്ത് ജോലി ചെയ്യുകയായിരുന്നു. പോക്ക് വരവ് പ്രയാസമായതോണ്ട് അത് നിര്‍ത്തി. ഒരിക്കല്‍ കണ്ടപ്പോള്‍ വെറുതെയൊന്ന് ചോദിച്ചതാ. ദാ വന്നു. പണത്തിന് നല്ല അത്യാവശ്യണ്ട്.
മാധവന്‍: ങാ അത് എന്തെങ്കിലും ആവട്ടെ. നീ നേരം വൈകുമെന്ന് പറഞ്ഞിട്ട് ഇപ്പൊ എന്തിനാ വന്നത്.
ജയ: ആ സിസിടിവിയുടെ ആള് വന്നിരുന്നോ.
മാധവന്‍: ങാ വന്നു
ജയ: കാശ് കൊടുത്തോ..?
മാധവന്‍: എന്റേല് ഇല്ലാന്ന് പറഞ്ഞു.
ദേഷ്യത്തോടെ ജയ: ങാ നിങ്ങള്‍ക്കങ്ങ് കൊടുത്താ പോരായിരുന്നോ..
മാധവന്‍: ഹോ അതിനാവും കാലത്തെ എന്നോട് ഇവിടെ വന്നിരിക്കാന്‍ പറഞ്ഞത്. ഏതായാലും ആ കാശ് ഞാന്‍ കൊടുത്തു. നിനക്ക് സിസിടിവി ഓഫീസില്‍ വെക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ..? വെറുതെ കാശ് കളയാന്‍
ചിരിച്ചുകൊണ്ട് ജയ: എല്ലായിടത്തും അതുണ്ട്. നമ്മളിവിടെ വെച്ചത് ഇവിടെ ആര്‍ക്കും അറിയില്ല.
മാധവന്‍: ഉം അവന്‍ പറഞ്ഞു.
മേശപ്പുറത്ത് നിന്ന് മാധവന്റെ കാറിന്റെ ചാവിയെടുത്തുകൊണ്ട് ജയ: പിന്നെ കാറ് ഞാന്‍ എടുക്കാണ്. എനിക്ക് ആയൂര്‍വേദ ഡോക്ടറെ ഒന്ന് കാണണം. ഉച്ചയാവും വരാന്‍.
മാധവന്‍: എന്ത് പറ്റി..?
ജയ: നടുവിനൊരു വേദന. ഭാരതി ചേച്ചിയുടെ കാലിന് കാണിച്ച ഡോക്ടറെ. ഒന്ന് പോയി കാണട്ടെ.
മാധവന്‍: അവള്‍ക്ക് തന്നെ കാലുവേദന മാറിയിട്ടില്ല. പിന്നെ നടുവേദനക്ക് അയാളെ തന്നെ കാട്ടണോ..?
ജയ: നോക്കട്ടെ.. പിന്നെ ഒരു കാര്യം നാളെ എല്ലാവര്‍ക്കും സാലറി കൊടുക്കേണ്ടതാ. കുറച്ച് സാധനവും വാങ്ങണം. ബാങ്കില്‍ പോയി അറുപതിനായിരം രൂപ എടുക്കണം.
മാധവന്‍: ശരി നീ പൊയ്‌ക്കോ.
ഇതുകേട്ട് മൂളി പോവുന്ന ജയ. മാധവന്‍ വൈകിട്ട് വരെ അവിടെ കുത്തിയിരുന്നു. പ്രത്യേകിച്ച് പണിയൊന്നും ഇല്ലെങ്കിലും അയാള്‍ ഓഫീസില്‍ കഴിച്ചുകൂട്ടി. രാത്രിയോടെ വീട്ടിലെത്തി. ഭക്ഷണം കഴിച്ചു കിടക്കാനൊരുങ്ങവെ ജയ: നിങ്ങള് ബാങ്കില്‍ പോയോ..?
മാധവന്‍: ഇല്ലെടി ഞാനത് മറന്നു.
ദേഷ്യത്തോടെ ജയ: നിങ്ങളോട് ഇന്ന് രാവിലെ പറഞ്ഞതല്ലേ ഞാന്‍.
മാധവന്‍: നാളെ ഏതായാലും എടുത്തിട്ട് തരാം. അല്ല ഷൈനിയെവിടെ..?

Leave a Reply

Your email address will not be published. Required fields are marked *