അഹ് …വരട്ടെ..എന്തായാലും ..പിന്നെ അമ്മാവാ…ഞാൻ വന്നു പോകാം എന്ന് വെച്ചത് ആണ് പക്ഷെ എന്റെ അമ്മയുടെ കണ്ണീരു ഒരുപാട് കണ്ട ദേവിയുടെ ഉത്സവം ഇങ്ങനെ മുടങ്ങി കിടന്നാൽ ശെരി ആകില്ല.അത് നടത്തണം .പണം അമ്മാവൻ കാര്യം ആകേണ്ട..പഴയ പോലെ.അമ്പാട്ട് തറവാട് ഇത്തവണ നാട് അറിഞ്ഞു നടത്തുന്നു ഉത്സവം .എന്താ ..അമ്മാവാ..
അമ്മാവന്റെ മുഖത്തു വലിയ ഒരു സന്തോഷം പോലെ …
അഹ് …അപ്പോൾ ഞാൻ ഉത്സവം കഴിഞ്ഞേ പോകുന്നുള്ളൂ .
പിന്നെ തറവാട് വക ഉള്ള നമ്മുടെ ആ പഴയ ഔറ്ഹൗസ് ഇപ്പഴും ഉണ്ടോ അമ്മാവാ .എന്റെ അച്ഛൻ പാട്ടു കച്ചേരി നടത്തിയ സ്ഥലം .
അഹ് ..അപ്പുറത് ഉണ്ട് മോനെ..അത് പൂട്ടിയിട്ട വർഷങ്ങൾ ആയി .നിന്റെ അമ്മയുടെ പറമ്പിന്റെ അതിരിൽ തന്നെ .
ഉം അത് ക്ലീൻ ആകണം ..ദേ ഇവാൻ അവിടെ താമസിക്കും .
അഹ് ..ഇവിടെ എന്റെ അമ്മയുടെ മുറിയോ..
അഹ്..അതും അടച്ചിട്ടേകുന്നു …തുറന്നിട്ടില്ല…അപ്പോൾ അതും അങ്ങ് വൃത്തിയാക്കാം ..ഞാൻ ഇവിടെ ഉണ്ട് ..എന്താ അമ്മാവാ..
അമ്മാവൻ സന്തോഷത്തോടെ….പറഞ്ഞു …നന്നായി മോനെ…പക്ഷെ സൂക്ഷിക്കണം ,അവർ തിരിച്ചു വരുമ്പോൾ ,ഒരു മര്യാദ ഇല്ലാത്തവർ ആണ്..
ഹഹ..വരട്ടെ..അമ്മാവാ…അവര്ക് അമ്മാവനെ അല്ലെ അറിയൂ ..അനന്തിരവൻ ആരാ എന്ന് അറിയുമ്പോൾ പൊയ്ക്കോളും .
അമ്മാവൻ വിളിച്ചിട്ട് രണ്ടു പണിക്കർ വന്നു ഔറ്ഹൗസ് നന്നാക്കി ,എന്റെ അമ്മയുടെ മുറി ,കാർത്തിക ഉം ,പാർവതി ഉം കൂടി നന്നാക്കി തന്നു .ഉം…
രാത്രി അത്താഴം കഴിച്ചു കഴിഞ്ഞു ഞാൻ അമ്മാവനോട് പറഞ്ഞു ..അഹ് അമ്മാവാ …നാളെ ശങ്കരന്റെ അച്ഛനെ കാണാൻ പോകണം.അദ്ദേഹം ആണല്ലോ ക്ഷേത്ര തന്ത്രി..
അങ്ങനെ വർഷങ്ങൾക് ശേഷം എന്റെ തറവാട്ടിൽ ഞാൻ കിടന്നു .
പിറ്റേന് ഞാൻ ഉം അമ്മാവനും കൂടി ശങ്കരന്റെ വീട്ടിൽ പോയി .അവിടെ വെച്ച് ഞാൻ കണ്ടു എന്റെ ഗായത്രി യെ ..കുഞ്ഞു നാല് മുതൽ ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിച്ചവൾ..ഇപ്പോൾ ആ മനസ്സിൽ ഞാൻ ഉണ്ടോ ഏന് അറിയില്ല .അവൾ സുന്ദരി ആയി ..പണ്ടും ഇങ്ങനെ തന്നെ..ഞാൻ ഓർത്തു .
ശങ്കരന്റെ അച്ഛൻ പറഞ്ഞു …ജോത്സ്യരെ വരുത്തിക്കണം ,പ്രശനം വെയ്പ്പിക്കണം ,ദോഷങ്ങൾ എല്ലാം പരിഹാരം ചെയ്യണം ,പിന്നെ,ഇരുപത്തി ഒന്ന് ദിവസങ്ങൾക് മുൻപ് കൊട്ടി വിളംബരം നടത്തണം .ഉത്സവത്തിന്റെ .അറിയാമല്ലോ..അല്ലെ വാസുദേവ…
അഹ് അറിയാം…
ഉം..എന്നാൽ ചെയ്തോ…
ചായ കൊണ്ട് തന്നപ്പോൾ ഉം ഗായത്രിയെ ഞാൻ നോക്കി ..അവൾ ഗൗരവത്തിൽ തന്നെ ..ഉം ആയിക്കോട്ടെ…
അമ്മാവനെ എന്റെ വണ്ടിയിൽ സെബട്ടിയുടെ കൂടെ ജോല്സ്യനെ അടുത്ത് പറഞ്ഞു വിട്ടിട് ഞാനും ശങ്കരനും കൂടി പുറത്തിറങ്ങി..പഴയ ഓർമ്മകൾ എക്കെ ആയി ..
അഹ്..എന്താടാ..നിന്റെ സാവിത്രി യുടെ പ്രശനം..അവന്റെ പെങ്ങൾ ആണ്..ഇപ്പോൾ കുഞ്ഞുമായി വീട്ടിൽ..