ഒന്ന് അങ്ങൊട് വരുമോ..ഒരു കാര്യം ചോദിയ്ക്കാൻ വേണ്ടി ആണ് ..
അയാൾ വന്നു ..
എടാ..ശങ്കര ..
ഈഎഹ് ..അവൻ എന്നെ കണ്ണ് വിടർന്നു നോക്കി …
എന്താടാ നിനക്കു ഇനിയും എന്നെ മനസ്സിൽ ആയില്ലേ …
അവൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി …
ഹ …രി ….ഹരിനാരായണൻ …
അവൻ സന്തോഷം കൊണ്ട് വിളിച്ചു ….
അതെ എടാ ..നിന്റെ ഹരി തന്നെ …
എടാ..നീ ആള് ആകെ മാറിപ്പോയല്ലോ ..
അഹ് ..ജീവിതം മാറ്റി ..
ഞങ്ങൾ വിശേഷങ്ങൾ പങ്കു വെച്ച് .അവന്റെ അച്ഛൻ ആണ് അത് പണ്ട് നേദ്യച്ചോറും ,പായസവും ഞങ്ങള്ക് വീതിച്ചു തന്നു ഇരുന്ന ആള് .
എടാ നിന്റെ അനിയത്തിമാരോ ..
അഹ് …അത് പറഞ്ഞാൽ വിഷമം ആണെടാ ,ഒരു പെങ്ങൾ കല്യാണം കഴിച്ചു ,ഒരു കുട്ടിയും ആയി ,അവളെ ദേ ഇപ്പോൾ സ്ത്രീധന തുക കൊടുക്കാത്തത് കൊണ്ട് വീട്ടിൽ കൊണ്ട് നിർത്തിയേകുന്നു .
അഹ് ..എടാ ഗായത്രി…
അഹ് …അവൾ വീട്ടിൽ ഉണ്ട് ഇപ്പോൾ ഇരുപത്തി നാല് ആയി ഇതുവരെ ഒന്നും ആയില്ല ..
ഉം..നീ വിഷമിക്കണ്ടടാ ..ഇതിപ്പോൾ ഞാൻ വന്നില്ലേ .എല്ലാം ശെരി ആകാം..അതിനു മാത്രം വളർന്നു തന്നെ ആണ് നിന്റെ കൂട്ടുകാരൻ വന്നിരിക്കുന്നത് .വിശദമായി ഞാൻ അടുത്ത ദിവസം പറയാം .
അല്ല ..എന്താ ഇപ്പോൾ ഇവിടെ ഉത്സവം ഒന്നും ഇല്ലേ .
അഹ് ..എടാ..അന്ന് നീ പോയതിനു ശേഷം ..പിന്നെ ഒരു മൂന്ന് വര്ഷം കൂടി തറവാട് ഉത്സവം നടന്നു .മൂനാം വര്ഷം ,ആന വിരണ്ടു ,നിന്റെ മൂത്ത അമ്മായിയെ കുത്തി ,അവർ അന്ന് മുതൽ കിടപ്പാണ് .അന്ന് ആന ഇടഞ്ഞു ഇവിടെ ഒരുപാട് നാശനഷ്ടങ്ങൾ വരുത്തി .അതെല്ലാം അമ്മാവൻ തീർത്തു പക്ഷെ അന്ന് മുതൽ ആ തറവാടിന് കഷ്ടകാലം ആണ് .അമ്മാവന്റെ രണ്ടു ആൺമക്കൾ ഉണ്ടല്ലോ ,സുദേവനും ,ജയദേവനും ,അവന്മാർ അടുത്ത വര്ഷം പെണ്ണുകെട്ടി ,അടിച്ചു കൊണ്ട് വന്നത് ആണ് ,അതും രണ്ടു ക്രിസ്ത്യാനിചികളെ.അവൻ പതിയെ പറഞ്ഞു .പിനീട് അങ്ങൊട് അവർ ആണ് തറവാട് ഭരണം എല്ലാം ,ഇളയ അമ്മായി നിശബ്ദം ആയി ഒരു മൂലക്ക് ഇരുന്നു .മൂത്ത അമ്മായിയുടെ രണ്ടു പെണ്മക്കൾ പാർവതി ഉം കാർത്തിക ഉം ഇരട്ടകൾ ,അവർ അവിടെ ഉണ്ട് ,അമ്മായിയെ നോക്കി കഴിയുന്നു .ഇളയ അമ്മായിയുടെ മകൾ ദീപ്തി ,അവൾ ഒരു മുസ്ലിം പയ്യന്റെ കൂടെ ഒളിച്ചോടി പോയി .മലപ്പുറത്തു മറ്റോ ആണ് .കാര്യമായി അറിയില്ല .
ഉം…അപ്പോൾ ഉത്സവം നടത്താറില്ല ..
ഇല്ലടാ….കഴിഞ്ഞ പത്തു വര്ഷം ആയി ,ഇന്നത്തെ ദിവസം രാത്രി നിന്റെ അമ്മാവനും ,പെൺമക്കളും കൂടി വരും ,ചടങ്ങിന് വേണ്ടി .അതുപോലെ ഉത്സവത്തിന്റെ ഏഴാം ദിവസം ഭരണി നാളിൽ ,ചെമ്പട്ടു വഴിപാട് മാത്രം .
നാട്ടുകാർ ആരും സഹായിച്ചില്ലേ ശങ്കരാ …