മാർത്താണ്ഡത്തുള്ള ഒരു ഹോട്ടലിൽ ഞങ്ങൾ കയറി ,ഫ്രഷ് ആയി വസ്ത്രം മാറി .ഞാൻ ഒരു ചുവപ്പ് ഷർട്ട് ഉം ,ചുവപ്പ് കരയുള്ള മുണ്ടും ആണ് ഇട്ടത് .കഴുത്തിൽ സ്വർണ്ണ ചെയിൻ ,കയ്യിൽ സ്വർണ്ണം കൊണ്ടുള്ള ബ്രേസ്‌ലെറ് ,കയ്യും നെഞ്ചും നിറയെ രോമങ്ങൾ ,കട്ട താടി ,നല്ല മീശ ഒരു കണ്ണാടി .ഇതാണ് എന്റെ വേഷം .ബിസിനെസ്സ് ന്റെ ആവശ്യമായ ഗുണ്ടായിസത്തിനും ,പെണ്ണ് പിടിക്കും വേണ്ടി ശരീരം ഒരു ജിം ആശാന് സമർപ്പിച്ചിട് ഇതിപ്പോൾ എട്ടു കൊല്ലം .
രാത്രി പന്ത്രണ്ട് മണിക്ക് ആണ് തറവാട്ടിൽ നിന്നും ഉള്ള വിളക്കും .താലപ്പൊലിയും ആയി ,നാട്ടുകാർ മുഴുവനും ഉണ്ടാകും ,കാരണവർ അവിടെ കാര്യങ്ങൾ എത്തിക്കും .അന്നത്തെ ദിവസം രാവിലെ മുതൽ തറവാട്ടിൽ ,ഫുഡ് ഉണ്ട് വരുന്ന എല്ലാവര്ക്കും ,തറവാടിന്റെ തൊട്ട് അടുത്താണ് അമ്പലം .ഞാൻ സെബാസ്റ്റ്യൻ എയും കൂട്ടി ,ആ അമ്പലത്തിൽ പോയി .എന്നെ ആരും ഒറ്റ നോട്ടത്തിൽ തിരിച്ചു അറിയില്ല ഏന് എനിക്ക് നല്ലത് പോലെ അറിയാം കാരണം എന്റെ പഴയ കോലം അല്ല ഇത് .
അമ്പലത്തിന്റെ പരിസരത്തു വണ്ടി നിർത്തി .അഹ്..സ്ഥലങ്ങൾ എല്ലാം ആകെ മാറി പോയി .ഉം ..ഞാൻ ക്ഷേത്രത്തിന്റെ പരിസരത്തു വന്നു .അവിടെ എങ്ങും ആരെയും കാണുന്നില്ല .ഏഹ് ഇതെന്താ ഹരിയേട്ടാ .നമുക് സ്ഥലം മാറിപ്പോയോ ..
ഹേ ഇല്ലടാ …
ഞാൻ നേരെ ക്ഷേത്രത്തിലേക്ക് നടന്നു .അവിടെ സ്വീകരണത്തിന് വേണ്ടി ഉള്ള സാധനങ്ങൾ ഒരുക്കി വെച്ചിട്ടുണ്ട് ,ഒരു മൂലയിൽ ആയി ഒരു വലിയ തിരുമേനി ഉം ,ഒരു ചെറുപ്പക്കാരൻ തിരുമേനി ഉം ഇരിക്കുന്നു .
ഞാൻ നോക്കി ,എന്റെ ശങ്കരൻ ,ശങ്കരൻ നമ്പൂതിരി ,എന്റെ കളിക്കൂട്ടുകാരൻ ,
ഞാൻ അവിടെ അടുത്ത് ചെന്ന് .
പ്രായം ചെന്ന തിരുമേനി ,കഷ്ടപ്പെട്ട് കണ്ണട വെച്ച് എന്നെ നോക്കി .ആരാ .
അഹ് തിരുമേനി കുറച്ച ദൂരെ നിന്ന് ഉം ആണ് .ഇവിടെ ഒരു ഉത്സവം നടക്കാറുള്ളത് അല്ലെ..അതിന്റെ തോരണങ്ങൾ ഒന്നും കാണുന്നില്ലല്ലോ .
അഹ് ..ആ ഉത്സവങ്ങൾ എകെ നടക്കാതെ ആയിട്ട് ഇപ്പോൾ പത്തു വർഷം ആയി സാറെ .അല്ല സാർ ഏതാ ഇവിടെ ഒന്നും കണ്ടിട്ടിലല്ലല്ലോ ചോദിച്ചത് ശങ്കരൻ ആണ് .
അഹ് ഞൻ ഈ നാട്ടുകാരാണ് തന്നെ ആണ് തിരുമേനി .കുറെ നാൾ മുൻപ് ഇവിടെ നിന്നും പോയി .പിന്നെ ഇപ്പോഴാ വന്നത് .
അഹ്…അങ്ങനെ കുറച്ച ആളുകൾ ഉണ്ട് ഇവിടെ ..
അഹ് തിരുമേനി..എന്താ ആറുവർഷം ആയി നടക്കാത്തത് .
അഹ് ..ഉത്സവം നടത്തേണ്ട തറവാട് എക്കെ ക്ഷയിച്ചു .തറവാട് കാരണവർ ഇപ്പോൾ ഒരു മൂലയിൽ ആണ് ,അയാളെ ഒരു മൂലയ്ക്ക് ആക്കി അവിടെ ഭരിക്കുന്നത് ,അയാളുടെ ആണ്മക്കളുടെ ഭാര്യമാർ ആണ് .
ഞാൻ പറഞ്ഞു ..തിരുമേനി..ഒരു നിമിഷം …
എന്താ ..ശങ്കരൻ ചോദിച്ചു .