മദ്രാസ് മൂന്ന് തുണിക്കടകൾ , രണ്ടു ടു സ്റ്റാർ ഹോട്ടൽ ,
കൊടൈക്കനാലിൽ രണ്ടു റിസോർട് ഉം തുണിക്കട ഉം ,
മംഗലാപുരം മൂകാംബിക എന്നിവടങ്ങളിലും ഓരോ ത്രീ സ്റ്റാർ ഹോട്ടൽസ് ഉം രണ്ടു തുണിക്കടകളും
ഇത്രെയും ഉള്ള കെ വി ആർ ഗ്രൂപ്പ് ന്റെ ഒരേ ഒരു ചീഫ് മാനേജർ ഹരിനാരായണൻ .എന്റെ കീഴിൽ മദ്രാസ് ഇൽ അഞ്ചു മാനേജർ ,കൊടൈക്കനാൽ മൂന്ന് ഉം മംഗലാപുരത്തു നാലും .അങ്ങനെ പന്ത്രണ്ടു മാനേജർ മാരുടെ തലപ്പത്തു ,എനിക്ക് മുകളിൽ സ്ഥാപനത്തിന്റെ ഓണർ ആയ കെ വി ആർ ഗ്രൂപ്പ് മാത്രം .
ഇപ്പോൾ നാഗർകോവിൽ ഈ ഗ്രൂപ്പ് വാങ്ങിയ എഞ്ചിനീയറിംഗ് കോളേജ് ന്റെ കാര്യങ്ങൾക്കു വേണ്ടി പോകുന്നു .കഴിഞ്ഞ രണ്ടര വർഷമായി ഈ ഗ്രൂപ്പിന്റെ ചീഫ് മാനേജർ സ്ഥാനത് ,ഇതുവരെ അതി നിന്നും ഞാൻ താഴെ ഇറങ്ങിയിട്ടില്ല .ഇറങ്ങാൻ കഴിയില്ല കാരണം അത്രയും അനുഭവിച്ചു കൊണ്ട് തന്നെ ആണ് അത് സ്വന്തമാക്കിയതും .ഇന്ന് ലക്ഷങ്ങളുടെ ബാങ്ക് ബാലൻസ് ഉം ,സ്വന്തമായി രണ്ടു വീടും .ഒരെണ്ണം കൊടൈക്കനാലും ,ഒരെണ്ണം മദ്രാസ് ഉം .
അങ്ങനെ ഓരോന്ന് ഓർത്തു കൊണ്ട് ഉറങ്ങി പോയ.നല്ല പോലെ ഉറങ്ങി .ബെൽ അടിക്കുന്നത് കേട്ട് ആണ് എണീക്കുന്നത് .സെബാസ്ടിൻ ആണ് ..ഹരിയേട്ടാ മാണി പന്ത്രണ്ട് മുക്കാൽ ആയി .
ആഹാ …നീ റെഡി ആയോ .
അഹ് ഞാൻ കുളിച്ചു റെഡി ആയി .
അഹ് ..എടാ ഞാൻ എന്നാൽ കുളിച്ചു റെഡി ആകാം .നീ റെസ്റ്റോറന്റ് വെയിറ്റ് ചെയ്താൽ മതി .അഹ് ..എടാ…
ദേ ഈ ബാഗ് പിടിച്ചോ ,ഇതിൽ പത്തു ലക്ഷം ഉണ്ട് .
അഹ് ഓക്കേ ഏട്ടാ …
അവൻ അത് വാങ്ങി പോയി .അവൻ ഇങ്ങനെ ലക്ഷങ്ങൾ എന്റെ കൈയിൽ നിന്നും വാങ്ങുന്നത് ആദ്യം ആയി അല്ല .ഇതിലും വലിയ തുകകൾ ഒരുപാട് വാങ്ങിയിട്ടുണ്ട് .അതെല്ലാം അവൻ ഭദ്രം ആയി വെയ്ക്കും .ആ വിശ്വാസം അവനിൽ എനിക്ക് വന്നത് കഴിഞ്ഞ ഒൻപതു വര്ഷം കൊണ്ട് ആണ് .എന്റെ യാത്രയിൽ കൂടെ കൂടിയവാൻ .എന്റെ വയറു വിശന്നപ്പോൾ അത് നിറച്ചു തന്നത് അവന്റെ അമ്മയും പെങ്ങളും കൂടി ആണ് .അഹ് ..അതൊരു കാലം .അതുകൊണ്ടു ആണല്ലോ ,അവൻ ഇപ്പോൾ എന്നെ ഏട്ടാ എന്ന് വിളിച്ചു കൂടെ കൂടിയതും .എന്നെ ഏട്ടാ എന്ന് വിളിക്കുന്ന രണ്ടേ രണ്ടു പേര് .ഒന്ന് അവനും ,പിന്നെ അവന്റെ അനിയത്തി സന്ധ്യ ഉം .
ഞങ്ങൾ ഫുഡ് കഴിച്ചു ഇറങ്ങി .വൈറ്റില മാർത്താണ്ഡം ആറര മണിക്കൂർ ,എട്ടു മാണി ആയപ്പോൾ ഞങ്ങൾ മാർത്താണ്ഡം എത്തി .ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകത ഉണ്ട് .ഇന്ന് മാർച്ച് 10 അമ്പാടി തറവാട് വക ക്ഷേത്രത്തിലെ ഉത്സവം കൊടികയറുന്നത് ഇന് ആണ് .ഇന്ന് രാത്രി തറവാട് കാരണവർ വാളും ചിലമ്പും ആഭരണങ്ങളും നാട്ടിലെ ആ ക്ഷേത്രത്തിൽ കൊണ്ട് വെയ്ക്കും .ഇനി കൃത്യം ഒരു മാസം ഏപ്രിൽ പത്തിന് ദേവിയുടെ പിറന്നാൾ ഉത്സവം ,അതും ഏഴു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷം .പണ്ട് കുഞ്ഞിലേ കണ്ട ഓര്മ .ഇതുപോലെ ഒരു തറവാട് ഉത്സവത്തിന് കൊടികയറുന്ന ദിവസം ആണ് ,എനിക്ക് പുറത്താകേണ്ടി വന്നത് .വർഷങ്ങൾക് ശേഷം ഇങ്ങോട് ഒരു വരവ് ഈ ദിവസം തന്നെ ആയത് ഒരു പക്ഷെ ദൈവ നിശ്ചയം ആകാം .അല്ലേൽ നിയോഗം .