ഞാൻ അമ്മാവനെ പിടിച്ചു എണീപ്പിച്ചു ..അപ്പോഴേക്കും അമ്മായിയെ ,പാർവതിയും കാർത്തികയും ചേർന്ന് ഇരുത്തി..ഞാൻ നേരെ എന്റെ ചേട്ടന്മാർ ,അതായത് അമ്മാവന്റെ ആണ്മക്കളുടെ നേരെ തിരിഞ്ഞു ..
.എടാ..ഞാൻ ഗർജ്ജിച്ചു …
അവർ പേടിച്ചു എന്നെ നോക്കി ..
നീ എക്കെ എന്ന കാണിക്കുവായിരുന്നു സ്വന്ത തള്ളയെ ഇവിടെ കൊല്ലാകൊല ചെയുന്നത് കണ്ടിട്ട് ..
അവന്മാർ ഒന്നും മിണ്ടാതെ ഇരിക്കുന്നു..
എടാ…പെറ്റമ്മയുടെ കണ്ണീരോളം വരില്ല .നിന്റെ ഒന്നും കടബാധ്യത..
അത് കേട്ട് എല്ലാവരും ഞെട്ടി എന്നെ നോക്കി ..
ഞാൻ തുടർന്ന് ..
അമ്മാവാ….അമ്മാവന് അറിയാത്ത ഒരു കഥ ഉണ്ട് അമ്മയ്ക്കും ..ദേ ഈ നിൽക്കുന്ന അമ്മാവന്റെ മക്കൾ അവന്മാരുടെ ഭാര്യമാർ ഒന്നും അല്ല ഇവളുമ്മാർ ..
അത് കേട്ട് അവരുൾപ്പടെ എല്ലാവരും ഞെട്ടി ,അമ്മായി ,ഇവന്മാർ പണ്ട് കോട്ടയത്തു ജോലിക്ക് വേണ്ടി പോയി .അവിടെ ഒരു ബിസിനസ് തുടങ്ങാൻ ആയിരുന്നു ലക്‌ഷ്യം .അങ്ങനെ അവിടെ വെച്ച് പരിചയപ്പെടുന്നത് ആയിരുന്നു ഭരണങ്ങാനം ഉള്ള ഒരു പള്ളിയിലെ കപ്യാരെ .അങ്ങേരു ഇവരെ രണ്ടുപേരെയും സഹായിച്ചു .അങ്ങനെ അങ്ങേരു പറയുന്നത് എല്ലാം ഇവർക്കു വേദ വാക്യം .ആയി .ആ ഇടയ്ക് ഇവന്മാർക് കള്ളാ വെടി വെയ്ക്കാൻ മോഹം തോന്നിയത് .പ്രായത്തിന്റെ അസുഖം അല്ലാതെ ഒന്നും ഇല്ല .കപ്യാർ അതിനു വേണ്ടി അറേഞ്ച് ചെയ്തു കൊടുത്തു .ഭരണങ്ങാനം ശോശന്ന ,എന്ന ദേ ഈ കഴുവേറീടെ മോളെ ..ഞാൻ ആ തള്ളയുടെ നേരെ വിരൽ ചൂണ്ടി .രാത്രി ഇവന്മാർ അവിടെ എത്തി .പക്ഷെ ,എല്ലാം കപ്യാരുടെ പ്ലാൻ ആയിരുന്നു ,ഇവന്മാർ അവിടെ കയറിയതും ,കുറെ ആളുകൾ അങ്ങൊട് കയറി വന്നു ആകെ പ്രശനം ആയി ,അവസാനം ഈ നിൽക്കുന്ന ശോശന്നയുടെ രണ്ടു പെണ്മക്കളുടെ കാമുകന്മാർ ആണ് .ഇവന്മാർ എന്ന് പറഞ്ഞു ഒഴിഞ്ഞു ..തടി തപ്പാൻ വേണ്ടി ഇവന്മാരും കയറി അങ്ങ് ഏറ്റു .അങ്ങനെ ആണ് ,ഇവളുമാർ ഇവരുടെ തലയിൽ ആയത് .ദേ ഈ നിക്കുന്ന രണ്ടു കൊച്ചു പെൺകുട്ടികൾ ,കപ്യാര്ക്ക് ഇവരിൽ ഉണ്ടായത് ആണ് .ആ ഗർഭം കൂടി ഇവന്മാരുടെ തലയിൽ കെട്ടി വെച്ച് .അത് വേറെ ഒന്നിനും അല്ല ,രണ്ടു തമ്പുരാക്കന്മാർ ആണല്ലോ ,ഈ തറവാടും സ്ഥലവും കൂടി കിട്ടാൻ വേണ്ടി ,അതിനു വേണ്ടി ആണ് ,ഇവന്മാർക് പത്തുലക്ഷം രൂപ ബിസിനസ് നു വേണ്ടി ,ഏകദേശം എട്ടു വർഷങ്ങൾക് മുൻപ് കൊടുത്തത് .പക്ഷെ കാലക്രമേണ ഇവർ തനി കൊണം കാണിക്കാൻ തുടങ്ങി .കപ്യാർ പിന്നെയും ഇവരുടെ അടുത്ത് വരാനും.കാരണം സ്വന്തം മക്കൾ ആണല്ലോ അവടെ ഉള്ളത് .അതോടു കൂടി ഇവന്മാർക് രക്ഷപ്പെടണം എന്ന ആഗ്രഹം മാത്രം ബാക്കി..പക്ഷെ ആരോട് പറയാൻ .രണ്ടു തടിമാടന്മാർ ഒരു അക്ഷരം മിണ്ടാതെ എല്ലാം സഹിച്ചു .കാരണം മിണ്ടിപ്പോയാൽ ,ഇവന്മാർക്കെതിരെ പീഡനത്തിന് കേസ് ഉം ഒപ്പം ,ഇവരുടെ അമ്മയെ കൊല്ലും എന്ന ഭീഷണി ഉം .പോത്ത് പോലെ വളർന്നിട്ടും നട്ടെല്ല് വളഞ്ഞവന്മാർ പേടിച്ചു ..
അമ്മാവൻ അറിയാമോ കഴിഞ്ഞ വർഷങ്ങൾ എല്ലാം ഇവന്മാർ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നത് എല്ലാം ചിലവിനു എന്ന് പറഞ്ഞു ഇവളുമ്മാർ ,കൊണ്ട് പോയി .അതെല്ലാം കൂടി തന്നെ കുറെ കാശ് കാണും..അല്ലേടാ..
അവന്മാർ തലയാട്ടി..