അറിയാം .
ആഹ് ..ആന ഉണ്ടോ ,,,
ഹ്മ്മ്…ഉണ്ട് ,,,ജോത്സ്യരെ ,,സാക്ഷാൽ മംഗലാംകുന്ന് അയ്യപ്പൻ തന്നെ വരും .
അഹ് ..കേമം ആയി ..എന്നാൽ പിന്നെ തുടങ്ങട്ടെ….
അഹ് താൻ വന്നത് എല്ലാം അറിഞ്ഞു ..സന്തോഷം ആയി ….
ഞാൻ അമ്മാവന്റെ കൈയിൽ ഒരു കസവു മുണ്ടും ,വെറ്റയും ,പാകും ,രണ്ടായിരത്തി ഒന്ന് രൂപയും കൊടുത്തു .അമ്മാവൻ അത് ജ്യോത്സ്യന് കൊടുത്തു വിട്ടു …
അഹ് …ഹരി ..ദേ ചാർട്ട് പ്രകാരം ഉള്ളത് …
ചെയ്യാം അമ്മാവാ ..അതിനു മുൻപ് അമ്മാവൻ തന്ത്രിയെ പോയി കണ്ടു ബാക്കി കാര്യങ്ങൾ കൂടി അറിഞ്ഞാൽ നമുക് എല്ലാം കൂടി അങ്ങ് ചെയ്യാമായിരുന്നു ..
അഹ്..എന്നാൽ നീ വാ..നമുക് പോകാം..
ഞങ്ങൾ തന്ത്രിയെ പോയി കണ്ടു കാര്യങ്ങളെല്ലാം മനസ്സിൽ ആക്കി ..ഞങ്ങളുടെ കൂടെ പാർവതി ഉം വന്നിരുന്നു .
ഉച്ച ആയി കാര്യങ്ങൾ എല്ലാം സംസാരിച്ചു ഞാൻ ഉം അമ്മാവനും പാർവതി ഉം കൂടി തിരിച്ചു വന്നപ്പോൾ .ചെന്നപ്പോൾ അവിടെ മുറ്റത് ഒരു കാറ് കിടക്കുന്നു ,കോട്ടയം രേങിസ്ട്രറേൻ,അകത്തു എന്തോ ബഹളവും .
ഞങ്ങൾ അങ്ങോട്ട് കയറി ചെന്ന് ,,അവിടെ കാർത്തികയുടെ കരണത്ത് അടി കൊണ്ട പാടും ,അവൾ കരയുന്നു ,ഇളയ അമ്മായിയെ ,തൂണിൽ ചേർത്ത് നിർത്തിയേകുന്നു ഒരു താടക ,എന്റെ ചേട്ടന്മാർ രണ്ടു തടിമാടന്മാർ ,മിണ്ടാതെ അവിടെ തലകുനിച്ചു നില്കുന്നു ,വേറെ ഒരു തടിയൻ കണ്ടാൽ അസ്സല് ഗുണ്ടാ ,അവരുടെ മുന്നിൽ നില്കുന്നു ..
അമ്മാവൻ ഓടി വന്നു പാർവതി ഉം…ആഹ് ..വിടുക..എന്താ ….എന്താ…വേണ്ടത്…
ഓടി വന്ന അമ്മാവനെ ആ തടിമാടൻ പിടിച്ചു ഒരു ഉന്തു ,അമ്മാവൻ നേരെ ചെന്ന് അവിടെ വീണു …
അത്രെയുമേ അവിടെ നിന്നവർ കണ്ടുള്ളു ..പിന്നെ കണ്ടത് ..ഉന്തിയ തടിമാടൻ ,അവിടെ തലകറങ്ങി കിടക്കുന്നത് ആണ് ..പെട്ടന്ന് എല്ലാവരും ഞെട്ടി ..
തടിമാടൻ എണീക്കാൻ നോക്കുന്നു .പക്ഷെ തല കറക്കം കാരണം പറ്റുന്നില്ല .
ഞാൻ നേരെ ആ തള്ളയുടെ നേരെ ചെന്ന് ..അവരുടെ മുടിപിടിച്ചു അവളെ കറക്കി ,,,കാരണം നോക്കി അഞ്ചാറു പൊട്ടിച്ചു ..അവളെ ആ തടിമാടന്റെ മോളിലേക്ക് തന്നെ ഇട്ടു…
അയ്യോ…അയ്യോ..അവർ അലറി..
.ഭ.കഴുവേറീടെ മോളെ..മിണ്ടരുത്..ഞാൻ അലറി..
അതോടെ എല്ലാവരും പേടിച്ചു …
രണ്ടിനും ഞാൻ രണ്ടു ചവിട്ടു കൂടി കൊടുത്തു ..തടിമാടൻ അവിടെ കൈകൂപ്പി കരയുന്നു ..തള്ളയും …
അതോടെ തള്ളയുടെ മക്കൾ ഓടി വന്നു അവരുടെ അമ്മയുടെ കൂടെ ഇരുന്നു ..പേടിച്ചു ..അവരുടെ രണ്ടു പെൺമക്കൾ ഉം ,ആറു വയസ്സ് ,,അവരും പേടിച്ചു ഇരിക്കുന്നു ..ഞാൻ വിളിച്ചു .സെബാട്ടി .അവൻ ഓടി വന്നു ,ഒക്കത്തിന്റെയും നേരെ വടിവാള് ചൂണ്ടി ..അഹ് ..അനങ്ങിയാൽ കീച്ചികളായും ഇവാൻ ആരാ എന്ന് നീ ഒക്കെ അറിയും .