“ഹും!! പ്രണയം. പ്രണയത്തെ കുറിച്ച് നിനക്കെന്ത് അറിയാം???? എന്നെ പ്രണയിക്കാനുള്ള എന്ത് അർഹതയാണ് നിനക്ക് ഉള്ളത്???? നിനക്ക് സ്വന്തം എന്ന് പറയാൻ പണക്കാരയ അച്ഛനും, അമ്മയും എല്ലാവരും ഉണ്ട്. നിക്കാരുല്ല. ഞാനും നീയും തമ്മിൽ ചേരില്ല ഒരിക്കലും.”
“എനിക്ക് നിന്നോട് പ്രണയം തന്നെയാ. നിന്നെ പ്രണയിക്കാൻ അർഹതയുണ്ടോന്ന് എനിക്കറിയില്ല. കാണുന്ന സമയത്തെൻ കണ്ണിലും കാണാത്ത നേരത്തെൻ നെഞ്ചിലും അലിഞ്ഞു ചേരുന്ന നീയാണ് പ്രണയം. യഥാർത്ഥ പ്രണയം. ഞാൻ സ്നേഹിക്കുന്നത് നിന്നെയാണ്. നീ പറഞ്ഞത്പ്പോലെ നിനക്ക് ആരുമില്ലായിരിക്കാം. പക്ഷെ ഇനി ഞാൻ ഉണ്ട്. എനിക്ക് നിന്നെ പ്രണയിക്കാൻ ആരുടേം സമ്മതം വേണ്ട നിന്റെം.
IAM ADDITED TO YOU. TOU YOUR SMILE. TOU YOUR VOICE. TOU YOUR EYES. നിന്നെ കാണാണ്ടിരിക്കാൻ പോലും പറ്റുന്നില്ല. BECAUSE….. BECAUSE I LOVE YOU.”
അതൊരു തുടക്കമായിരുന്നു. എല്ലാത്തിനും. ജീവിതത്തിന് ഇത്രമേൽ സുഖം ഉണ്ടെന്ന് അറിഞ്ഞത് അവളെ കണ്ടത് മുതലാണ്. പ്രണയത്തിന് ഇത്രമേൽ സുഖം ഉണ്ടെന്ന് അറിഞ്ഞത് അവളെ പ്രണയിച്ചത് മുതലാണ്. കാത്തിരുപ്പിന് ഇത്രമേൽ സുഖം ഉണ്ടെന്ന് അറിഞ്ഞത് അവൾക്ക് വേണ്ടി മാത്രം കാത്തിരുന്നപ്പോഴാണ്. എന്ത്കൊണ്ടും സന്തോഷകരമായി എന്റെ ജീവിതം. വർഷങ്ങൾ പലത് കഴിഞ്ഞു. ആത്മാർത്ഥ പ്രണയവും, ആത്മാർത്ഥ സൗഹൃദവും എന്നെ വീർപ്പ് മുട്ടിച്ചു. അന്ന് വരെ ദൈവങ്ങളോട് പ്രാർത്ഥിച്ചിരുന്നത് എനിക്കും പാറുവിനും നല്ലൊരു ജീവിതം ജീവിക്കാൻ പറ്റണം എന്നതായിരുന്നു. ആ ഒരൊറ്റ പ്രാർത്ഥന എന്നും മുടങ്ങാണ്ട് ഞാൻ പ്രാർത്ഥിക്കുമായിരുന്നു. പക്ഷെ എന്റെ എല്ലാ സന്തോഷങ്ങളും തല്ലികെടുത്തിയ ആ ദിവസം, വെറുക്കപ്പെട്ട ആ ദിവസം. ന്റെ പാറുന്റെ 21-ആം birthday. എല്ലാ birthday ക്കും അവൾക്ക് ഞാൻ കൊടുത്തിരുന്ന സമ്മാനം യാത്ര ആയിരുന്നു. അന്നത്തെ ആ ദിവസം full കറക്കം.അന്ന് പക്ഷെ അങ്ങനെ അല്ലായിരുന്നു. ഏതോ നശിച്ച നേരത്ത് അവളെ എന്റെ വീട്ടുകാർക്ക് പരിചയപ്പെടുത്തണം എന്ന് തോന്നി. വീട്ടിലെത്തി. ആദ്യം അവളെ സ്വന്തം മകളെപ്പോലെ അവര് സ്നേഹിച്ചു. അറുക്കാൻ പോണ ആടിന് ആദ്യം വെള്ളം കൊടുക്കും. അതായിരുന്നു. അവരും ചെയ്തത്. ഇന്ന് ഒരു ദിവസം ന്റെ കാർത്തിടെ വീട്ടിൽ നിന്നിട്ടേ വരൂ എന്ന് വീട്ടിൽ പറഞ്ഞിട്ട ന്റെ പെണ്ണ് ന്നോടോപ്പം വന്നത്. പക്ഷെ അത് അവൾടെ അവസാനത്തെ ദിവസം ആയിരുന്നെന്ന് അറിഞ്ഞില്ല ഞാൻ. രാത്രി എന്റെ അമ്മ കൊടുത്ത പാല്. സന്തോഷപുർവ്വം അവൾ ആ പാല് മുഴുവൻ കുടിച്ചു. പക്ഷെ അവൾ അറിഞ്ഞിരുന്നില്ല അതിൽ എന്റെ അമ്മ വിഷം കലർത്തിട്ടുണ്ട് എന്ന്. പോയി. എന്നെ വിട്ട് എന്നെന്നേക്കും ആയി. എനിക്ക് അറിയില്ലായിരുന്നു എന്റെ അമ്മയും അച്ഛനും ആണ് ഇതിന് പിന്നിലെന്ന്. 1 മാസം, ഒരു മാസത്തിനുള്ളിൽ എല്ലാ പത്രത്തിന്റേം friend page news “മകന്റെ കാമുകിയെ അച്ഛനും അമ്മയും ചേർന്ന് വിഷമം കൊടുത്ത് കൊന്നു. കൂട്ടുനിന്ന മകളെ മാപ്പ്സാക്ഷിയാക്കി.” വിയൂരിലെ സെൻഡ്രൽ ജയിലിലോട്ട് അവരെ കൊണ്ട് പോയി. പാട്ട് മെത്തയിൽ കിടന്ന അവരിപ്പോ ഇരുമ്പഴിക്കുള്ളിൽ.
AC റൂമിൽ ഇരുന്ന് ജോലി ചെയ്തോണ്ട് ഇരുന്നവർ വെയിലത്ത് മണ്ണ് കിളക്കുന്നു. വിധി. എല്ലാം………. എല്ലാം വിധി.
“ഏയ് കാർത്തി ഇന്ന് എന്റെ പിറന്നാൾ ആയിട്ട് എങ്ങോട്ടാ എന്നെയും കൊണ്ട് പോണേ????”
“ഇന്ന് നിന്നെ കൊണ്ട് പോണത് ന്റെ വീട്ടിലോട്ട. എല്ലാവരേം പരിചയപ്പെടുത്താൻ.അവർക്കേല്ലാവർക്കും നിന്നെ ഇഷ്ട്ടപെടും നിക്ക് ഉറപ്പാ.”.
“ന്നാലും കാർത്തി……”.
“ഒരെന്നാലും ഇല്ല. വാ പെണ്ണെ…..”
“നിക്ക് നിക്ക് ഞാൻ അവരോട് ഒന്ന് പറഞ്ഞോട്ടെ, ഗൗരി ഞാൻ നാളെയെ വരു. ഇന്ന് ന്റെ കാർത്തിയുടെ കൂടെയാ.”
“പോവാം പാറു”