“അളിയാ എനിക്കവളെ ഇഷ്ട്ടമാണ്.”
“എന്റെ പൊന്ന് അളിയാ നിനക്ക് പ്രേമോ???? അതും അവളോട്????”
“അതെന്താ അളിയാ എനിക്ക് പ്രേമിച്ചുടെ????”
“പ്രേമിക്കുന്നതില് കുഴപ്പം ഒന്നുമില്ല. അവളെ തന്നെ പ്രേമിക്കാണോ????”
“അവൾക്കേന്താ കുഴപ്പം????”
“കുഴപ്പം ഒന്നുമില്ല. സുന്ദരിയാ, ഉണ്ട കണ്ണുകളാ, നല്ല ചിരിയാ എല്ലാം കൊള്ളാം. എന്തിന് പറയുന്നു ഈ ക്ലാസ്സിലുള്ള സകലമാന കോഴികളും അവൾടെ പിന്നാലെയാ.”
“കുറച്ച് ദിവസമായിട്ട് മനസ്സിൽ കൊണ്ട് നടക്കണ കാര്യമാണ്. നിന്നോടെങ്കിലും പറയണം എന്ന് തോന്നി. അതാ പറഞ്ഞെ.”
“ഓ ഞാനിപ്പോ എന്ത് വേണം നിനക്ക് അവളോട് ഇഷ്ട്ടം ആണെന്ന് ഞാൻ അവളോട് പറയണം. അത്രേയല്ലേ ഉള്ളൂ. അത് ഞാനേറ്റു. പോരെ.
“ഓ ഞാനിപ്പോ എന്ത് വേണം നിനക്ക് അവളോട് ഇഷ്ട്ടം ആണെന്ന് ഞാൻ അവളോട് പറയണം. അത്രേയല്ലേ ഉള്ളൂ. അത് ഞാനേറ്റു. പോരെ. ഇനി ഇതിന്റെ പേരിൽ അളിയൻ മുഖം ചുളിക്കണ്ട.”
“അവളെന്നെ ഇഷ്ട്ടമല്ലെന്ന് പറഞ്ഞാ????”
“ഇഷ്ട്ടമല്ലെന്ന് പറഞ്ഞാൽ മറക്കണം. വേറെ പെണ്ണിനെ നോക്കണം.”
“അളിയാ………”
“കാർത്തി ഈ മനു ഒരു കാര്യത്തിനിറങ്ങിയാ പ്രത്യേകിച്ച് നിന്റെ കാര്യത്തിന്, നീ നോക്കിക്കോ അവള് നിന്നോട് വന്ന് സംസാരിച്ചിരിക്കും. ഞാനാ പറയണേ”
“അങ്ങനെ മുഖത്ത് നോക്കി പറയാൻ പേടിയായത് മൂലം മനു വഴി എന്റെ പ്രണയം അവളെ അറിയിച്ചു. അതറിഞ്ഞ ശേഷം അവളെന്നോട് മിണ്ടിട്ടില്ല. എന്നെ കാണുമ്പോ കാണുമ്പോ ഉണ്ടകണ്ണ് വച്ച് ഒരു നോട്ടം നോക്കും. എന്നോട് അങ്ങനെ കാണിക്കുമ്പോ എന്റെ സങ്കടം കൂടികൊണ്ടേയിരുന്നു. എന്റെ സങ്കടം കണ്ടിട്ടാവണം ഒരു ദിവസം മനു എന്നോട്
“അളിയാ നീ ഇങ്ങനെ സങ്കടപ്പെടാതെ.”
“സഹിക്കാൻ പറ്റണില്ല അളിയാ. ഞാൻ എന്ത് തെറ്റാട അവളോട് ചെയ്തേ???? എന്റെ പ്രണയം തുറന്ന് പറയാൻ പേടിയായത് കൊണ്ട് നിന്നെ വിട്ടു എന്താടാ അവളെന്നെ മനസിലാക്കാത്തേ????”
“അളിയാ അവളോട് സംസാരിക്കാൻ ഇപ്പോ നിനക്ക് ധൈര്യം ഉണ്ടോ????”
“അത്…… അളിയാ……. ഉണ്ട്, ഉണ്ട് അളിയാ.”
“എന്നിൽ നിന്നും അത് കേട്ടുടനെ അവൻ പുറത്തേക്ക് പോയി. ഒരു 2 മിനിറ്റ് കഴിഞ്ഞ് അവൻ തിരിച്ചു വന്നു. കൂടെ പാറുവും. അവളെ കണ്ടപ്പോ തന്നെ അതുവരെ ഉണ്ടായിരുന്ന എന്റെ ധൈര്യം ചോർന്നുപ്പോയി.
“ടാ കാർത്തി പറയാൻ ഉള്ളത് പെട്ടന്ന് പറയണം. ഞാൻ വെളിയില് നിക്കാം. ആരെങ്കിലും വരുന്നുണ്ടോന്ന് നോക്കാം.”
അവൻ അതും പറഞ്ഞ് ക്ലാസ്സ് റൂമിന് വെളിയിൽ പോയി. ഞാനും അവളും മാത്രമായി ക്ലാസ്സിൽ.
“എന്താ പറയാനുള്ളത്????”
“അത്…… അത് പിന്നെ പാർവതി ഞാൻ…… എനിക്ക്…. എനിക്ക് നിന്നെ ഇഷ്ട്ടമാണ്.”
“കഴിഞ്ഞോ????”
“പാർവതി……”
“മതി കാർത്തി എനിക്കൊന്നും കേക്കണോന്ന് ഇല്ല.”
“Plz പാർവതി ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. ആത്മാർത്ഥമായ പ്രണയമാണ് എനിക്ക് നിന്നോട്.”