കാർത്തി: ഓ അതായിരുന്നോ???? മറക്കാൻ ശ്രമിക്കുന്ന ഒന്നാണ്. മനുവിന് മാത്രേ അതൊക്കെയറിയൂ. അവൻ മാത്രമേ എന്റെ ലൈഫിൽ best friend ആയിട്ടുള്ളു. നിന്നെ ഒരു best friend ആയിട്ട് കണ്ടു ഞാൻ. അവൻ എന്റെ കൂടപ്പിറപ്പായ കൂട്ടുകാരൻ. നീ എന്റെ കൂടപ്പിറപ്പായ കൂട്ടുകാരി.
അനു: ഞാനും നിന്നെ അങ്ങനെ തന്നെയാ കണ്ടേക്കണേ. അതല്ലേ എന്റെ എല്ലാ കാര്യവും പറഞ്ഞെ.
കാർത്തി: mm അപ്പൊ ന്റെ കഥ കേക്കണം അല്ലെ????
അനു: നമ്മൾ ഇത്രയും പരിചയപ്പെട്ട സ്ഥിതിക്ക് മനുവിനെ പോലെയാ ഞാനും എന്ന് പറഞ്ഞില്ലേ???? അപ്പൊ എന്നോടും കൂടെ പറഞ്ഞൂടെ????
കാർത്തി: mm പറയാം.
അവൻ അവന്റെ കഥ അവളോട് പറഞ്ഞ് തുടങ്ങി.
“ഞാൻ ജനിച്ചത് ഒരു സിറ്റിയിലാണ്. സിറ്റിയെന്ന് പറഞ്ഞാൽ ഒരു ഒത്ത സിറ്റി. അവിടെ ബിസിനസ്‌മാനായ വിശ്വനാഥൻ നായരുടെയും അവിടുത്തെ തന്നെ സ്കൂൾ ടീച്ചർ ആയ യാമിനിയുടെയും മൂത്ത മകൻ. ഞാൻ, കാർത്തിക് വിശ്വനാഥൻ. എന്റെ എഴ് വയസ്സ് വരെ സ്വർഗം ആയിരുന്നു ആ വിടെനിക്ക്. അച്ഛനും, അമ്മയും എന്റെ ആഗ്രഹങ്ങള് ചോദിക്കാതെ നിറവേറ്റി തരുമായിരുന്നു. ആ സമയത്താണ് എനിക്കൊരു കുഞ്ഞനിയത്തി ജനിക്കുന്നത്. അവള് ജനിച്ചതിൽ പിന്നെ ബിസിനസ്സിൽ അച്ഛന് വെച്ചടി വെച്ചടി കേറ്റമായിരുന്നു. ലക്ഷങ്ങൾ എറിഞ്ഞ് കോടികൾ കൊയ്തു. അച്ഛൻ തൊടാത്ത മേഖലകൾ ഇല്ല. അവള് വന്നതിന് ശേഷം അവര് എന്നെ ഒറ്റപ്പെടുത്തി. ഒരു വളർത്ത് മകനെപ്പോലെ ഞാൻ അവിടെ വളർന്നു. ഒരു മാലാഖയെപ്പോലെ അല്ലെങ്കിൽ ഒരു രാജകുമാരിയെപ്പോലെ എന്റെ അനിയത്തിയും വളർന്നു. പുറമെന്ന് നോക്കുമ്പോ ഒരു കോടിശ്വരന്റെ മകൻ. പക്ഷെ അകത്ത് ഞാൻ വെറും അനാഥൻ. ഫുഡും, ഡ്രെസ്സും, ടോയ്‌സും എല്ലാം എനിക്ക് കിട്ടിയിരുന്നു. സ്നേഹം ഒഴിച്ച്. അച്ഛനേം അമ്മേയേംക്കാൾ ഞാൻ എന്റെ അനിയത്തിയെ സ്നേഹിച്ചു. അവൾ ഇങ്ങോട്ടും. എന്റെ പ്രായത്തിലുള്ള കുട്ടികൾ അയൽവക്കത്ത് ഉണ്ടെങ്കിലും ആരോടും അങ്ങനെ കമ്പനി അവൻ അച്ഛൻ സമ്മതിച്ചിരുന്നില്ല. 10ആം ക്ലാസ്സ് വരെ കൂട്ടുകാരൊന്നും ഇല്ലാണ്ട് ഒരു പാവയെപ്പോലെ ഞാൻ ജീവിച്ചു. അപ്പോളും അച്ഛൻ പറഞ്ഞത് ‘ടാ കാർത്തി എന്നെപ്പോലെ ബിസിനസൊക്കെ ഉള്ളവരുടെ മക്കളുമായി വേണം നീ കമ്പനി കൂടാൻ. അല്ലാണ്ട് ഒരുമാതിരി അന്നന്ന് ഉള്ള ഭക്ഷണം കഴിക്കാൻ വേണ്ടി ജോലി ചെയ്യുന്നവരുടെ മക്കളുമായി ആവരുത് ok.’ അന്ന് വരെ അച്ഛന്റെ ആ വാക്ക് ധിക്കാരിക്കാൻ ഞാൻ പോയില്ല. പേടിച്ചിട്ടാ. പക്ഷെ സമയം ആവുമ്പോ വരേണ്ടത് വരും. നല്ലൊരു സ്കൂളിൽ തന്നെ +1 അഡ്മിഷൻ കിട്ടി. ആ സമയത്താണ് രണ്ട് രുചികൾ ഞാൻ അറിയുന്നത്. ഒന്ന് സൗഹൃദത്തിന്റെ രുചിയും, രണ്ട് പ്രണയത്തിന്റെ രുചിയും. ആദ്യം എനിക്ക് കിട്ടിയ വലിയൊരു gift ആയിരുന്നു മനു. ഞാൻ ഒരു കോടിശ്വരനായ ബിസിനസ്‌കാരന്റെ മകനാണ് എന്നറിയാവുന്ന ക്ലാസ്സിലുള്ള ഒരുപാട് പേര് കൂട്ടുകൂടാൻ വന്നിട്ടുണ്ട്. കൂടുതലും പെണ്ണുങ്ങളായിരുന്നു. ആ കൂട്ടത്തിൽ ചിലരൊക്കെ എന്നെ propose ഉം ചെയ്തിട്ടുണ്ട്. പിന്നീട് എനിക്ക് കൂട്ടുകൂടാനും, പ്രണയിക്കാനും രണ്ട് പേരെ കിട്ടി. മനുവും, പാറുവും. ക്ലാസ്സ് തുടങ്ങിയ സമയത്ത് തന്നെ കിട്ടിയ ഫ്രണ്ട് ആയിരുന്നു മനു. ഒരേ ക്ലാസ്സിലാണ് പഠിക്കുന്നതെങ്കിലും പാറുവിനോട് അപ്പോളൊന്നും എനിക്കൊന്നും തോന്നിയിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം
“ടാ മനു…… ”
“എന്താളിയാ????”
“എടാ അത് പിന്നെ…… എനിക്ക്”
“എന്തോ ഉടായിപ്പ് ഉണ്ടല്ലോ മോനെ. നീ എന്താണെന്ന് വച്ച പറ.”
“എടാ അത് ഫസ്റ്റ് ബെഞ്ചിൽ ഇരിക്കണ പാർവതി ഇല്ലേ????”
“അഹ് പാർവതി”