അപ്പോഴാണ് കാർത്തിയും അവളെ നോക്കിയത്. കണ്ണ് മിഴിച്ച് ഒരേ നോട്ടമാണ്.
കാർത്തി: ഏയ് അനു എന്റെ കൂടെ വരാൻ താല്പര്യം ഇല്ലെങ്കിൽ വരണ്ടാട്ടൊ.
അനു: അയ്യോ അത് കൊണ്ടൊന്നും അല്ല. ഞാൻ ആദ്യയിട്ട ഒരു ആണിനൊപ്പം………..
അവൾ ബാക്കി മുഴുപ്പിച്ചില്ല.
മനു: അപ്പൊ അതാണ് നിന്റെ പ്രശ്നം. എന്റെ പൊന്ന് അനു നിനക്ക് നിന്റെ അമ്മേം ചേച്ചിയേം വിശ്വാസം ഉള്ളപ്പോലെ ഇവനേം വിശ്വസിക്കാം. എന്റെ ഫ്രണ്ട് ആയത് കൊണ്ട് പറയുന്നതല്ല. ഇവനെ നിനക്ക് ഒരു സഹോദരനായി കാണാം. അല്ല സഹോദരൻ തന്നെയാ.
അനു: എന്താ ഈ പറയണേ???? എനിക്ക് മറ്റാരെക്കാളും നിങ്ങളെ വിശ്വാസം തന്നെയാ. ഒരു ഏറ്റവും വിലപ്പെട്ടത് അവളുടെ മാനമാ. എന്റെ മാനം രക്ഷിച്ചത് ഈ കാർത്തിയാ. ഇവന്റെയോപ്പം പോവാൻ എനിക്ക് നൂറ് വട്ടം സമ്മതമാ. പിന്നെ ഞാൻ പറഞ്ഞില്ലേ ആദ്യയിട്ട ഇങ്ങനെ.അതാ ഞാൻ…….
കാർത്തി: മനു പറഞ്ഞത്പ്പോലെ ഞാൻ നിന്റെ സഹോദരനാ. സഹോദരന്റെ കൂടെ സഹോദരിക്ക് എങ്ങും പോവാം. പിന്നെ നാട്ടുകാരെയാണ് പേടിക്കുന്നതെങ്ങിൽ, നാട്ടുകാര്‍ തെണ്ടികളെ പോവാൻ പറ. മറ്റുള്ളവര്‍ എന്തോ വിചാരിച്ചോട്ടെ പക്ഷെ എന്റെ മനസില്‍ നീ സഹോദരി തന്നെയാ.
അനു: എനിക്കറിയാം. എന്നാ പോവാം സഹോദര.
കാർത്തി മനുവിനോട് പറഞ്ഞ് അവളേം വിളിച്ച് കോളേജിന് പുറത്തിറങ്ങി. അവര്‍ നേരെ പോയത് അടുത്തുള്ള ഒരു പാർക്കിലാണ്.
അനു: കാർത്തി നല്ല സ്ഥലം അല്ലെ????
കാർത്തി: mm
അനു: കാർത്തി ഹോസ്റ്റലിലാ നിക്കുന്നെ????
കാർത്തി: mm നിയോ????
അനു: ഞാനും. വിട് ഇവിടെ അടുത്താ.പക്ഷെ വിട്ടിൽ നിന്ന ഉഴപ്പോന്നും പറഞ്ഞാ ഹോസ്റ്റലിൽ ആക്കിയേ. അമ്മ വിട്ടിൽ തന്നെ നിന്നോളാൻ പറഞ്ഞതാ. പക്ഷെ ചേച്ചി., ചേച്ചിയാണ് ഹോസ്റ്റലിൽ നിന്നാമതീന്ന് പറഞ്ഞത്.
കാർത്തി: ആഹാ ഇങ്ങനെയൊരു ചേച്ചിയെ കിട്ടാൻ പുണ്യം ചെയ്യണം.
അതും പറഞ്ഞ് അവൻ ചിരിച്ചു.
കളിയാക്കുവൊന്നും വേണ്ട. ന്റെ ചേച്ചി പാവാ. ചേച്ചിടെ അവസ്ഥ വരാതിരിക്കാൻ വേണ്ടിയാ എന്നെ ഇങ്ങനെ പഠിപ്പിക്കണേ. പഠിച്ച് വല്ല്യ നിലയിൽ എത്തണം എനിക്ക്.
കാർത്തി: ഞാനൊരു കാര്യം പറയട്ടെ????
അനു: പറഞ്ഞോ.
കാർത്തി: ആദ്യം നീയൊരു ജോലിക്ക് കേറണം. കിട്ടുന്ന പൈസകളെല്ലാം കൂട്ടി കൂട്ടി വച്ച് നിന്റെ ചേച്ചിയെ കേട്ടിലെ ആ പുള്ളിയുടെ മുഖത്ത് വലിച്ചെറിഞ്ഞു കൊടുക്കണം. കൊണ്ട് പോയി തിന്നട്ടെ പന്നി.
അനു: ന്റെ അമ്മ ഇപ്പോ ജോലിക്ക് പോകുന്നുണ്ട്. നോക്കിക്കോ ഒരു നാലോ അഞ്ചോ മാസം അതിനകം കൊടുക്കാനുള്ള പൈസ കൊടുത്തിരിക്കും.
കാർത്തി: yes അങ്ങനെ വേണം.
അനു: ഞാൻ ഒരു കാര്യം ചോദിച്ചാ എന്നോട് ദേഷ്യപ്പെടോ????
കാർത്തി: എനിക്കറിയില്ല. ആദ്യം നീ ചോദിക്ക്.
അനു: അച്ഛനും അമ്മയും ജയിലിൽ ആണെന്ന് പറഞ്ഞില്ലേ???? എന്താ അവര്‍ ചെയ്തേ????