💞യക്ഷിയെ പ്രണയിച്ചവൻ 4 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

അവിടെ കൂടി നിന്നവരോടായി അവൻ പറഞ്ഞു. ഇപ്പോ ഒരു സീൻ നടക്കുമെന്ന പ്രതീക്ഷയോടെ എല്ലാവരും നോക്കി നിന്നു. കൂട്ടത്തിൽ ഉണ്ടായിരുന്ന പെൺകുട്ടികൾ സങ്കടത്തോടെ അവളെ നോക്കി. കാർത്തി അനുവിനെ നോക്കി. അവൾ മുഖം പൊത്തി അലറി കരയുന്നു.

കാർത്തി: അനു………

അവൾ തലയുയർത്തി അവനെ നോക്കി

കാർത്തി: നമ്മക്ക് പോവാം.

അവൾ ചെറിയ പ്രതീക്ഷയോടെ അവനെ നോക്കി.

ഹരി: ഓഹോ അപ്പൊ നിനക്ക് ഇത് വരെ പറഞ്ഞത് ഒന്നും തലയിൽ കേറില്ല, അല്ലേടാ *****മോനെ

അതും പറഞ്ഞ് അവൻ മുഷ്ടി ചുരുട്ടി കാർത്തിയെ ഇടിക്കാൻ ഓങ്ങി. പക്ഷെ അവൻ അറിഞ്ഞിരുന്നില്ല ഉള്ളിൽ ഉറങ്ങി കിടന്ന രക്ഷസനെയാണ് അവർ ഉണർത്തിയതെന്ന്. ഇടിക്കാനോങ്ങിയ ഹരിയുടെ കൈ കാർത്തി കൈക്കുള്ളിലാക്കി. നിമിഷനേരങ്ങൾക്കുള്ളിൽ കാർത്തി ഹരിയുടെ കൈ പിന്നിലേക്ക് തിരിച്ചു. “പ്ട്ക്”എന്ന ശബ്‌ദത്തോടെ അവന്റെ എല്ല് ഒടിഞ്ഞു. അവൻ വേദനകൊണ്ടലറി നിലത്തേക്ക് വീണു. അവന്റെ ആ പ്രവർത്തിയിൽ എല്ലാവരും അത്ഭുതപ്പെടുകയും, ഭയക്കുകയും ചെയ്തു. മനു ഒഴികെ. ഇതെല്ലാം കണ്ട് കൊണ്ട് നിന്ന ഗിരിയും, മനോജും അവന്റെ നേരെ അലറി കൊണ്ട് ചെന്നു.

കാർത്തി: THE FIGHT TIME IS ON……

അവൻ വിളിച്ചലറി. അവന്റെ നേരെ വന്ന മനോജിനെ അവൻ ചവിട്ടി താഴെ ഇട്ടു. താഴെ വീണു കിടന്ന മനോജിന്റെ നെഞ്ചിൽ രണ്ട് ചവിട്ടു കൊടുത്തു.പിന്നെ ഗിരിയുടെ രണ്ട് കൈയും അവൻ ലോക്ക് ചെയ്ത് അവന്റെ മൂക്കിനിട്ട് 4 പഞ്ചുകൊടുത്തു. പൈപ്പ് തുറന്നത് പോലെ അവന്റെ മൂക്കിന്ന് ചോര ചാടി. അവനെ തള്ളി മാറ്റി നിലത്ത് കിടന്ന മനോജിനെ പൊക്കിയെടുത്ത് അവന്റെ വയറിൽ കാർത്തി മുഷ്ടി ചുരുട്ടി ഇടിക്കാൻ തുടങ്ങി. ഇടി കൊണ്ട് അവൻ അവശനായി.

മനു: കാർത്തി……..

മനുവിന്റെ വിളി കേട്ട് കാർത്തി അവനെ നോക്കി. അവൻ പിന്നിലേക്ക് നോക്ക് എന്നർത്ഥത്തിൽ പുരികം പൊക്കി. കാർത്തി പിന്നിലേക്ക് നോക്കി. ഹരി അവന്റെ ഒടിഞ്ഞ വലത് കൈയും തൂക്കി ഇടത് കൈയിൽ ഒരു ഇരുമ്പ് സ്റ്റിക്കും പിടിച്ച് അവന്റെ അടുത്തേക്ക് ഓടി വരുന്നു. അവൻ കാർത്തിയുടെ നേരെ ആ സ്റ്റിക്ക് അടിക്കാനോങ്ങി. പക്ഷെ നിസാരമായി കാർത്തി അത് തടുത്തു. അവൻ ഹരിയുടെ കൈയിൽ നിന്നും ആ സ്റ്റിക്ക് പിടിച്ചു വാങ്ങി. അവൻ ഹരിയുടെ ഇടത്തെ കാല് തല്ലി ഓടിച്ചു. അവൻ നിലവിളിച്ചു കൊണ്ട് താഴെ വീണു.

(ഞാൻ ആദ്യമായ ഒരു fight സീൻ എഴുതുന്നത്. നന്നായി ഇല്ലെന്ന് അറിയാം. ഇഷ്ട്ടപെട്ടിലെങ്കിൽ പറയാട്ടോ. അടുത്തത് തൊട്ട് നന്നാക്കാം.)

കാർത്തി കൈയിൽ ഇരുന്ന സ്റ്റിക്ക് താഴെ ഇട്ട് അനുവിനെ പിടിച്ച് എഴുനെല്പിച്ചു. ഇപ്പളും അവൾടെ മുഖത്ത് നിന്നും ആ അമ്പരപ്പ് മാറീട്ടില്ല.

കാർത്തി: വാ………

മനു അപ്പോളേക്കും അങ്ങോട്ട് വന്നു.

മനു: ആദ്യയിട്ട നീ ഉണ്ടാക്കിയ ഒരടിയിൽ എനിക്ക് അടിയൊന്നും കിട്ടാത്തത്.

കാർത്തി: ഇങ്ങനെ നിന്ന മതിയോ പോവണ്ടേ????

കാർത്തി അനുവിനോടായി ചോദിച്ചു.അനു പക്ഷെ അവനെ ശ്രദ്ധിക്കുന്നില്ല. ചുറ്റും കൂടിനിന്നവരെയാണ് ശ്രദ്ധിക്കുന്നത്.

കാർത്തി: മൂന്ന് സീനിയർ ചേട്ടന്മാർ ഇവൾടെ അവിടേം ഇവിടേം പിടിക്കൂന്ന് പറഞ്ഞപ്പോ അത് കാണാൻ

വേണ്ടി ആകാംഷയോടെ കാത്തുനിന്നവരാണ് ഇവര്. നാളെ നിന്റെയൊക്കെ അനിയത്തിക്കും ചേച്ചിക്കുമാണ് ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ അപ്പളും നിയൊക്കെ കാണാൻ വേണ്ടി നിക്കോ???? നിനക്കൊക്കെ കാണാൻ അത്ര ആഗ്രഹമുണ്ടെങ്കിൽ കാണ് ദേ ഇവന്മാരെ. കണ്ട് കൊതി തീർന്നിട്ട് പൊക്കോ.

മനു: മതിയളിയാ. വാ.

Leave a Reply

Your email address will not be published. Required fields are marked *