“Mm”
അവസാനത്തെ അവളുടെ പിറന്നാൾ അവൻ ഓർത്തു.അവനും പാറുവും സംസാരിച്ചത് അവന്റെ ചെവിയിൽ മുഴങ്ങി. അവൻ ചെവി പൊത്തി പിടിച്ചു.
അനു: കാർത്തി കാർത്തി എന്താടാ……..????
കാർത്തി: ഏയ് ഒന്നും ഇല്ലടി. ചെവിക്കൊരു വേദനപ്പോലെ
അനു: വാ ഹോസ്പിറ്റലിൽ പോവാം.
കാർത്തി: ഏയ് അതിന്റെ ഒന്നും ആവശ്യം ഇല്ലടി. ഇതെനിക്ക് ഉള്ളതാ. ഇതിന് മരുന്നില്ല. അവളെ കുറിച്ച് ഓർക്കുമ്പോ ഈ വേദന വരും. അവളും ഞാനും അവസാന നിമിഷങ്ങളിൽ സംസാരിച്ചത് എന്റെ ചെവിയിൽ മുഴങ്ങും.
അവൾ കണ്ണീരൊപ്പി. അപ്പോളാണ് അവനും അവളെ ശ്രദ്ധിക്കുന്നത്. അവൾ കരയുകയായിരുന്നു.
കാർത്തി: എന്തിനാ ഇങ്ങനെ കരയാണെ?????
അനു: ഹൃദയം ഉള്ളത് കൊണ്ട്…….
കാർത്തി: വാ പോവാം ഇനിയും ഇരുന്ന late ആവും.
അതും പറഞ്ഞ് അവര് എഴുന്നേറ്റു. നേരെ കോളേജിലേക്ക്. ഗെറ്റിന് വെളിയിൽ തന്നെ മനു നിപ്പുണ്ടായിരുന്നു.
അനു: താമസിച്ചുന്ന തോന്നണേ.
കാർത്തി: ഏയ് അങ്ങനെ വരാൻ വഴിയില്ല. ഏതായാലും അവനോട് തന്നെ ചോദിക്കാം.
അവര് മനുവിന്റെ അടുത്തെത്തി.
കാർത്തി: എന്താടാ താമസിച്ചോ????
മനു: ഏയ് ഇത് അതൊന്നും അല്ല അളിയ.ആ ഗൗരിയില്ലേ ഇന്ന് ക്ലാസ്സിൽ വന്നിരുന്നു. അവൾടെ പൈയന്മാരെ നീ അടിച്ചില്ലേ???? അതിന്റെ പേരില് സ്ട്രൈക്ക്. 2 ദിവസത്തേക്ക്. ക്ലാസ്സിൽ ഇരിക്കണ എന്നെ അവള് കണ്ടു. പക്ഷെ ഒന്നും മിണ്ടില്ല. എല്ലാരും പോയി. നിന്നേം ഇവളെയും കത്ത് ഒരു മണിക്കൂർ ആയി ഇങ്ങനെ നിക്കുന്നു ഞാൻ.
കാർത്തി: നിനക്ക് എന്താ എന്നെ ഒന്ന് വിളിച്ചുടായിരുന്നോ????
മനു: എന്നെകൊണ്ട് ഒന്നും പറയിപ്പിക്കല്ലും മലരേ. 12 തവണ നിന്നെ വിളിച്ചു. Switch off
കാർത്തി: ഓഹ് sorry അളിയാ. മനഃപൂർവം switch off ചെയ്തത് തന്നെയാ. ദേ ഇവൾക്ക് എന്റെ കഥ കേക്കണം എന്ന്.
മനു: എന്നിട്ട് പറഞ്ഞോ????
കാർത്തി: പിന്നെ, വള്ളി പുള്ളി തെറ്റാതെ എല്ലാം പറഞ്ഞു.
അനു: അവിടെ വച്ച് കഥ പറഞ്ഞപ്പോ ഞാൻ പോലും കരഞ്ഞുപ്പോയി. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. നിന്റെ അച്ഛനും അമ്മയും ഇത്ര ദുഷ്ടര് ആയിരുന്നോ????
കാർത്തി: ദുഷ്ടരായിരുന്നെന്നോ???? സ്വന്തം മകൻ സ്നേഹിച്ച പെണ്ണിനെ എന്നന്നേക്കുമായി ഈ ലോകത്ത് നിന്നും പറഞ്ഞയച്ച രക്തരക്ഷസ്സുകളാണ് അവര്.
മനു: കാർത്തി മതി. വാ പോവാം.
കാർത്തി: അഹ് പോവാം. ഞാൻ കുറച്ച് ഓവർ ആയല്ലേ????
മനു: mm വാ വാ.
അനു: കാർത്തി sorry
കാർത്തി: എന്തിന്????
അനു: ഞാൻ പറഞ്ഞിട്ടല്ലേ നീ അതെല്ലാം പറഞ്ഞെ????