വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി]

Posted by

വിലാസിനി രണ്ടു പേരോടും തലയില്‍ കൈ വെച്ച് സത്യം ചെയ്യിപ്പിച്ചു.

പ്രതലിന് ശേഷം അവര്‍ എയര്‍പോട്ടിലേക്കിറങ്ങി. കാറില്‍ ഡ്രെസും മറ്റും പാക്ക് ചെയ്ത് ബാഗുകള്‍ കയറ്റി. കോഴിക്കോട് നിന്നാണ് ഫ്ലൈറ്റ്. ആദ്യം മുംബൈലേക്ക് അവിടെ നിന്ന് പഞ്ചാബിലെ ലുധിയാന എയര്‍പോര്‍ട്ടിലേക്ക്.

കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് ചെക്കിന്‍ കഴിഞ്ഞ് ഫ്ലൈറ്റിലേക്ക് കയറി. ആദ്യമായി ഏയര്‍പോര്‍ട്ടും വിമാനത്തിനെ കാണുന്നതിന്‍റെയും അടുത്ത് നിന്ന് കാണുന്നതിന്‍റെയും വിമാനത്തിന്‍റെ ഉള്‍വശവും കാണുന്നതിന്‍റെയും അത്ഭുതവും സന്തോഷവും ചിന്നുവില്‍ പ്രകടമായിരുന്നു.

അവര്‍ അവര്‍ക്ക് നല്‍കിയ സീറ്റില്‍ പോയി ഇരുന്നു. ചിന്നുവിന് വിന്‍ഡോ സീറ്റായിരുന്നു. അവള്‍ അതിലുടെ ഏയര്‍പോര്‍ട്ടും റണ്‍വേും നോക്കി ഇരുന്നു. അധികം വൈകാതെ ഫ്ലൈറ്റ് പുറപ്പെടുന്നതിനുള്ള അനോണ്‍സ്മെന്‍റ് വന്നു.

അതുവരെ സന്തോഷത്തോടെ ഇരുന്നിരുന്ന ചിന്നുവിന്‍റെ മുഖം മാറാന്‍ തുടങ്ങി. അവളില്‍ പേടി ചെറുതായി വന്നു തുടങ്ങി. അവള്‍ അടുത്തിരുന്ന കണ്ണന്‍റെ കൈപത്തിയില്‍ മുറുക്കി പിടിച്ചു.

കണ്ണന്‍ അവളെ നോക്കി. മുഖത്ത് ഒരു പേടി നിഴലടിച്ചിരിക്കുന്നു. എയര്‍ഹോഴ്സ് വന്നു സീറ്റ് ബെല്‍റ്റിടാന്‍ പറഞ്ഞു. അവളുടെ പരിഭ്രമം കണ്ട് കണ്ണന്‍ തന്നെ അവള്‍ക്ക് സീറ്റ് ബെല്‍ട്ടിട്ടു കൊടുത്തു.

ഫ്ലൈറ്റ് റണ്‍വേയിലേക്കായി ചലിച്ച് തുടങ്ങി. കണ്ണന്‍റെ കൈയില്‍ ചിന്നുവിന്‍റെ കൈ ശക്തിയില്‍ അമരാന്‍ തുടങ്ങി. അവളുടെ മുഖത്ത് ഭയഭാവം….

ചിന്നു…. കണ്ണന്‍ വിളിച്ചു….

ചിന്നു തിരിഞ്ഞ് നോക്കി….

എന്ത് പറ്റീ…. കണ്ണന്‍ ചോദിച്ചു….

അറിയില്ല…. എന്തോ ഒരു പേടി…. കണ്ണേട്ടാ…. എനിക്ക് ഇപ്പോ ബാത്ത്റൂമില്‍ പോണം….

ദേ… പെണ്ണേ…. വിമാനം മുകളില്‍ എത്തട്ടെ…. അത് വരെ പിടിച്ച് നില്‍ക്ക്….

കണ്ണന്‍ അവളുടെ അസ്ഥാനത്തുള്ള ആവശ്യം കേട്ട് സ്വല്‍പം മുഖം വീര്‍പ്പിച്ച് പറഞ്ഞു.

ഇത്രയും നേരം ന്നും തോന്നിയില്ല…. ഇപ്പോ എന്തോ അങ്ങിനെയൊക്കെ തോന്നുന്നു. പേടി കൊണ്ടാണവോ…. ചിന്നു നിസഹയതയോടെ പറഞ്ഞു.

ആദ്യമായത് കൊണ്ടാണ്…. നീ കണ്ണടച്ചിരുന്നോ…. കണ്ണേട്ടന്‍ കുടെയുണ്ട്…..

കണ്ണന്‍ അവളെ സമാധാനിപ്പിച്ചു. ചിന്നു കണ്ണന്‍റെ കൈകളെ മുറുകെ പിടിച്ച് കണ്ണടച്ചിരുന്നു. അടുത്തിരിക്കുന്ന റോയിലെ രണ്ടുപേര്‍ ഇത് കണ്ട് ചിരിക്കുന്നുണ്ട്. കണ്ണന്‍ രണ്ടു കണ്ണും ചിമ്മി ചിരിച്ച് കാണിച്ചു.

ഫ്ലൈറ്റ് പതിയെ റണ്‍വേയിലുടെ ചലിച്ച് പയ്യെ പൊങ്ങി തുടങ്ങി. പയ്യെ പയ്യെ ആകാശത്തെത്തി. ചിന്നു ഇപ്പോഴും കണ്ണടച്ചിരിക്കുകയാണ്. അത്യവശ്യം മുകളിലെത്തിയപ്പോ കണ്ണന്‍ ചിന്നുവിന്‍റെ ചെവിയില്‍ പറഞ്ഞു….

ചിന്നൂ…. ഇനി കണ്ണ് തുറന്നോ….. ചിന്നു കണ്ണുകള്‍ തുറന്നു. കണ്ണന്‍ ഒരു ചിരി പാസാക്കി. അവള്‍ കണ്ണനെ തന്നെ നോക്കി ഇരുന്നു.

ഡീ…. എന്‍റെ മുഖത്ത് നോക്കാതെ പുറത്തേക്ക് നോക്ക്….. അവിടെയാ നിനക്കുള്ള കാഴ്ച…..
അവള്‍ ചെറിയ പേടിയോടെ തന്നെ വിന്‍ഡോയിലുടെ പുറത്തേക്ക് നോക്കി. നിമിഷനേരം കൊണ്ട് ഭയം നിറഞ്ഞിരുന്ന അവളുടെ കണ്ണുകള്‍ അത്ഭുതം നിറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *