കണ്ണന്‍ അവളെ അത്ഭുതത്തോടെ നോക്കി.
മതി നോക്കി നിന്നത് കിടക്കാന്‍ നോക്ക്…. ചിന്നു ഇടയ്ക്ക് തലയണ വെച്ച് കൊണ്ട് പറഞ്ഞു.
ഇനിയും ഇതിന്‍റെ അവശ്യമുണ്ടോ…. കണ്ണന്‍ തലയണ ചുണ്ടി ചോദിച്ചു…
ഉണ്ട്… ഇടയ്ക്ക് മോന്‍റെ നോട്ടവും പ്രവര്‍ത്തിയൊന്നും ശരിയല്ല…. ചിന്നു അവനെ നോക്കാതെ കട്ടിലിലേക്ക് കിടന്നുകൊണ്ട് പറഞ്ഞു….
പിന്നെ കണ്ണനൊന്നും ചോദിക്കാന്‍ പോയില്ല… അവന്‍ ലൈറ്റണച്ച് കണ്ണടച്ച് കിടന്നു.
പിറ്റേന്ന് ചിന്നു വിലാസിനിയുടെ അസിസ്റ്റന്‍റായി അടുക്കളയില്‍ കയറി. പാചകം വല്യ പിടിയില്ലാത്തതിനാല്‍ എല്ലാം പഠിപ്പിക്കാം എന്ന് വിലാസിനി പറഞ്ഞു. അതു പ്രകാരം ഇനിയുള്ള ദിവസം അവള്‍ക്ക് അടുക്കള ഡ്യൂട്ടിയുണ്ട്.
അന്ന് രാത്രിയാണ് ഹണിമൂണിന്‍റെ കാര്യം വൈഷ്ണവത്തില്‍ അറിയിക്കുന്നത്. ഭക്ഷണസമയത്താണ് കണ്ണന്‍ അച്ഛനോടും അമ്മയോടും ഇത് പറയുന്നത്.
കേട്ടപാടെ വിലാസിനി നോ പറഞ്ഞു. പത്ത് ദിവസം അവരെ തനിച്ച് വിടുന്നത് നല്ലതായി വിലാസിനിയ്ക്ക് തോന്നിയില്ല. മക്കളെ പ്രായം ശരിയല്ല. അത് കേട്ട് ചിന്നുവിനും കണ്ണനും ചെറിയ വിഷമമുണ്ടായെങ്കിലും കണ്ണന്‍ പിന്നിട് തരത്തില്‍ ഗോപകുമാറിനെ സോപ്പിട്ടു.
ഗോപകുമാര്‍ വഴി വിലാസിനിയെയും. അങ്ങിനെ അവിടെ നിന്നുള്ള അനുമതിയും കിട്ടി.
അടുത്ത തിങ്കളാഴ്ചയായിരുന്നു അവര്‍ ഹണിമൂണിന്‍റെ തുടക്കത്തിനായി തിരഞ്ഞെടുത്തത്. തലേന്ന് തന്നെ ഡ്രെസെല്ലാം പാക്ക് ചെയ്തിരുന്നു.
അന്ന് രാവിലെ ഒരുങ്ങി കഴിഞ്ഞ് കണ്ണന്‍ താഴെക്ക് വന്നപ്പോള്‍ ചെന്ന് പെട്ടത് ഒരു സിംഹത്തിന്‍റെ മടയില്‍. ദേ നില്‍ക്കുന്നു വൈഷ്ണവത്തിലെ മഹാറാണി മുന്നില്‍. കുറച്ചപ്പുറത്തായി രാജകുമാരിയുമുണ്ട്.
കണ്ണാ…. വിലാസിനി വിളിച്ചു….
എന്താ അമ്മേ….
നീയിങ്ങ് അടുത്ത് വന്നേ…. വിലാസിനി കണ്ണനെ വിളിച്ചു.
കണ്ണന്‍ പതിയെ അമ്മയുടെ അടുത്തേക്ക് ചെര്‍ന്ന് നിന്നു.
ആദ്യം കുറച്ച് സാധാരണ ഉപദേശങ്ങളായിരുന്നു. പണ്ടത്തെ പോലെ അല്ല ചിന്നു കുടെ ഉണ്ട്. സുക്ഷിച്ച് പോണം. പറത്തുന്നുള്ള ഭക്ഷണം വാരി വലിച്ച് കഴിക്കുകയൊന്നും ചെയ്യരുത്… എന്നും വിളിക്കണം അങ്ങനെ ഒരുപാട് കാര്യങ്ങള്‍…
ഉപദേശങ്ങള്‍ കേള്‍ക്കാന്‍ വല്യ രസമില്ലെങ്കിലും വെറെ വഴിയില്ലാത്തത് കൊണ്ട് കേട്ടു നിന്നു. പിന്നയാണ് മെയിന്‍ കാര്യത്തിലേക്ക് വന്നത്…
വിലാസിനി കണ്ണന്‍റെ കൈ പിടിച്ച് അമ്മയുടെ തലയില്‍ വെച്ചു…
ഇനി സത്യം ചെയ്യ്… കുരുത്തകേട്ടൊന്നും കാണിക്കില്ല എന്ന്…. വിലാസിനി അവനെ നോക്കി സത്യം ചെയ്യാന്‍ പറഞ്ഞു.
കണ്ണന്‍ ഒരു നിമിഷം ഞെട്ടി. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ… അവന്‍ ചിന്നുവിനെ നോക്കിയപ്പോ അവള്‍ കൈ കൊണ്ട് വായ പൊത്തി ചിരിയ്ക്കുന്നു. കണ്ണന്‍ ദേഷ്യമോ വിഷമമോ എന്തക്കെയോ വന്നു…
അമ്മേ ഞാന്‍ മാത്രം മതിയോ…. ഇവളും വേണ്ടേ….
കണ്ണന്‍ ചിന്നുവിനെ നോക്കി ഒരു പണി അങ്ങ് കൊടുത്തു. പെട്ടന്ന് ചിന്നുവിന്‍റെ ചിരിയടങ്ങി. അവള്‍ കണ്ണനെ നോക്കി കണ്ണുരുട്ടി. വിലാസിനി ചിന്നുവിനെ നോക്കി. പിന്നെ അവളോടു തന്‍റെ മുന്നില്‍ കണ്ണന്‍റെ അടുത്ത് വന്ന് നില്‍ക്കാന്‍ പറഞ്ഞു. അവള്‍ വേറെ വഴിയില്ലാതെ കണ്ണന്‍റെ അടുത്ത് വന്നു നിന്നു.